C4, eC4 ക്രോസ്ഓവർ മോഡലുകൾ ആഗോള വിപണിയിൽ അവതരിപ്പിച്ച് സിട്രൺ

അടുത്ത തലമുറ C4, eC4 ക്രോസ്ഓവർ ഭാഗികമായി വെളിപ്പെടുത്തിയതിന് പിന്നാലെ തന്നെ സിട്രൺ അന്താരാഷ്ട്ര വിപണിയിൽ പുതിയ മോഡലുകളെ അവതരിപ്പിച്ചിരിക്കുകയാണ്.

C4, eC4 ക്രോസ്ഓവർ മോഡലുകൾ ആഗോള വിപണിയിൽ അവതരിപ്പിച്ച് സിട്രൺ

രസകരമായ ഒരു രൂപകൽപ്പനയും ആധുനിക സവിശേഷതകളും മാത്രമല്ല, പെട്രോൾ, ഡീസൽ എഞ്ചിനുകൾക്കൊപ്പം പൂർണ്ണ വൈദ്യുത ആവർത്തനവും വിൽപ്പനയ്ക്ക് എത്തുന്നു.

C4, eC4 ക്രോസ്ഓവർ മോഡലുകൾ ആഗോള വിപണിയിൽ അവതരിപ്പിച്ച് സിട്രൺ

ഇലക്ട്രിക് C4 അല്ലെങ്കിൽ eC4 -ന് 50 കിലോവാട്ട്സ് ലിഥിയം അയൺ ബാറ്ററി ലഭിക്കുന്നു, ഇത് WLTP (വേൾഡ് ഹാർമോണൈസ്ഡ് ലൈറ്റ്-ഡ്യൂട്ടി വെഹിക്കിൾ ടെസ്റ്റ് നടപടിക്രമം) സർട്ടിഫൈഡ് 350 കിലോമീറ്റർ ശ്രേണി നൽകുന്നു. ഇലക്ട്രിക് മോട്ടോർ 134.1 bhp കരുത്തും 260 Nm torque ഉം ഉത്പാദിപ്പിക്കുന്നു.

MOST READ: കരോക്ക്, കോഡിയാക്ക്, സൂപ്പർബ് മോഡലുകൾക്കായി പുത്തൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം അവതരിപ്പിച്ച് സ്കോഡ

C4, eC4 ക്രോസ്ഓവർ മോഡലുകൾ ആഗോള വിപണിയിൽ അവതരിപ്പിച്ച് സിട്രൺ

0-100 കിലോമീറ്റർ വേഗത കൈവരിക്കാൻ സ്പോർട് മോഡിൽ 9.7 സെക്കൻഡിനുള്ളിൽ വാഹനത്തിന് കഴിയും. മണിക്കൂറിൽ 150 കിലോമീറ്ററാണ് eC4 -ന്റെ ഉയർന്ന വേഗത. 100 കിലോവാട്ട് പബ്ലിക് ഫാസ്റ്റ് ചാർജർ വഴി 30 മിനിറ്റിനുള്ളിൽ 80 ശതമാനം വരെ ഇലക്ട്രിക് സിട്രൺ C4 ചാർജ് ചെയ്യാൻ കഴിയും.

C4, eC4 ക്രോസ്ഓവർ മോഡലുകൾ ആഗോള വിപണിയിൽ അവതരിപ്പിച്ച് സിട്രൺ

വീട്ടിൽ, ഒരു വ്യക്തിക്ക് 32 ആമ്പിയർ വോൾ ബോക്സ് ചാർജർ ലഭിക്കും, ഇതിലൂടെ ഏഴര മണിക്കൂറിനുള്ളിൽ കാർ ചാർജ് ചെയ്യാൻ കഴിയും, ഓപ്ഷണൽ 11 കിലോവാട്ട് ചാർജറിന് അഞ്ച് മണിക്കൂറിനുള്ളിൽ ചാർജ് പൂർണ്ണമായും ഉയർത്താനാകും.

MOST READ: ആശിച്ചത് ഒരു ടെസ്‌ല, ഓർഡർ പോയത് 27 എണ്ണത്തിന്; ഉപഭോക്താവിനെ വെട്ടിലാക്കി സാങ്കേതിക തകരാര്‍

C4, eC4 ക്രോസ്ഓവർ മോഡലുകൾ ആഗോള വിപണിയിൽ അവതരിപ്പിച്ച് സിട്രൺ

കൂടാതെ മാനുവൽ, ഓട്ടോമാറ്റിക് ഗിയർബോക്സുകളുടെ സംയോജനത്തോടെ അഞ്ച് പെട്രോൾ എഞ്ചിൻ ഓപ്ഷനുകളും രണ്ട് ഡീസൽ എഞ്ചിൻ ഓപ്ഷനുകളും C4 -ൽ ലഭ്യമാണ്.

C4, eC4 ക്രോസ്ഓവർ മോഡലുകൾ ആഗോള വിപണിയിൽ അവതരിപ്പിച്ച് സിട്രൺ

സ്റ്റൈലിംഗിന്റെ കാര്യത്തിൽ പുറം വശത്ത്, പുതിയ C4 മോഡലുകൾ ക്രോസ്ഓവർ പോലുള്ള രൂപകൽപ്പന, ചരിഞ്ഞ റൂഫ്, ഫ്ലേഡ് വീൽ ആർച്ചുകൾ എന്നിവയുമായി വരുന്നു. മുൻവശത്ത് മെലിഞ്ഞ ഗ്രില്ല്, എൽഇഡി ഡിആർഎല്ലുകളുള്ള എൽഇഡി ഹെഡ്ലാംപുകൾ, എൽഇഡി ഫോഗ് ലാമ്പുകൾ എന്നിവ ഉൾക്കൊള്ളുന്നു.

MOST READ: RSV4 1100, ടുവോനോ V4 സൂപ്പർ ബൈക്കുകൾക്ക് ലിമിറ്റഡ് എഡിഷൻ പതിപ്പുമായി അപ്രീലിയ

C4, eC4 ക്രോസ്ഓവർ മോഡലുകൾ ആഗോള വിപണിയിൽ അവതരിപ്പിച്ച് സിട്രൺ

16 ഇഞ്ച് മുതൽ 18 ഇഞ്ച് വരെ വലുപ്പത്തിൽ തിരഞ്ഞെടുക്കാൻ കഴിയുന്ന വൈവിധ്യമാർന്ന വീലുകൾ ഇരു മോഡലുകൾക്കും ലഭിക്കുന്നു. അഗ്രസ്സീവ് രൂപകൽപ്പന ശൈലിയെ ചുറ്റിപ്പറ്റിയുള്ള സവിശേഷമായ V-ആകൃതിയിലുള്ള ടെയിൽ ലാമ്പുകളാണ് പിന്നിലെ പ്രധാന ഡിസൈൻ ഹൈലൈറ്റുകളിൽ ഒന്ന്.

C4, eC4 ക്രോസ്ഓവർ മോഡലുകൾ ആഗോള വിപണിയിൽ അവതരിപ്പിച്ച് സിട്രൺ

അകത്തേക്ക് പോകുമ്പോൾ, C4 -ന്റെ ക്യാബിൻ താരതമ്യേന ലളിതമാണ്, എന്നാൽ വിവിധതരം ആധുനിക സവിശേഷതകൾ ഉൾക്കൊള്ളുന്നു. ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, പനോരമിക് സൺറൂഫ്, ഡ്യുവൽ-സോൺ ക്ലൈമറ്റ് കൺട്രോൾ, കണക്റ്റഡ് സാങ്കേതിക സവിശേഷതകളുള്ള 10.0 ഇഞ്ച് ഫ്ലോട്ടിംഗ് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, സ്പ്ലിറ്റ് എസി വെന്റുകൾ, ഹെഡ് അപ്പ് ഡിസ്പ്ലേ എന്നിവ ഉൾപ്പെടുന്നു.

MOST READ: ഡിഫെൻഡർ എസ്‌യുവിയുടെ ഹാർഡ് ടോപ്പ് പതിപ്പുമായി ലാൻഡ് റോവർ എത്തുന്നു

C4, eC4 ക്രോസ്ഓവർ മോഡലുകൾ ആഗോള വിപണിയിൽ അവതരിപ്പിച്ച് സിട്രൺ

സുരക്ഷാ ഉപകരണങ്ങളുടെ കാര്യത്തിൽ, പുതിയ C4 മോഡലുകൾക്ക് 20 വ്യത്യസ്ത ഡ്രൈവർ സഹായ സവിശേഷതകൾ ഉൾപ്പെടുത്തിയിട്ടുണ്ട്. ഹൈവേ ഡ്രൈവർ അസിസ്റ്റ്, ആക്റ്റീവ് സേഫ്റ്റി ബ്രേക്ക്, അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ, ഇന്റലിജന്റ് ബീം ഹെഡ്ലൈറ്റുകൾ, ബ്ലൈൻഡ് സ്പോട്ട് മോണിറ്ററിംഗ് സിസ്റ്റം എന്നിവ അവയിൽ ചിലതാണ്.

C4, eC4 ക്രോസ്ഓവർ മോഡലുകൾ ആഗോള വിപണിയിൽ അവതരിപ്പിച്ച് സിട്രൺ

പ്രോഗ്രസ്സീവ് ഹൈഡ്രോളിക് കുഷ്യനിംഗ്, കംഫർട്ട് സീറ്റുകൾ എന്നിവ ഉപയോഗിച്ച് സസ്പെൻഷൻ അടങ്ങുന്ന സിട്രണിന്റെ അഡ്വാൻസ് കംഫർട്ട് പ്രോഗ്രാമും ഇതിൽ ഉൾക്കൊള്ളുന്നു.

Most Read Articles

Malayalam
കൂടുതല്‍... #സിട്രണ്‍ #citroen
English summary
Citroen C4, eC4 Revealed In Global Market. Read in Malayalam.
Story first published: Wednesday, July 1, 2020, 12:53 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X