രാജ്യത്ത് മോട്ടോർ വാഹങ്ങളുടെ അളവുകൾ വർധിപ്പിക്കാനൊരുങ്ങി കേന്ദ്രസർക്കാർ

രാജ്യത്തിന്റെ ലോജിസ്റ്റിക്സ്സ്സ് കാര്യക്ഷമത മെച്ചപ്പെടുത്തുന്നതിനുള്ള ശ്രമത്തിൽ, മോട്ടോർ വാഹനങ്ങളുടെ നിലവാരം ഉയർത്താനും അളവുകൾ വർധിപ്പിക്കാനും കേന്ദ്രസർക്കാർ വിജ്ഞാപനം പുറപ്പെടുവിച്ചു. ടൂ-വീലറുകൾ, ത്രീ-വീലറുകൾ, ബസുകൾ, ട്രെയിലറുകൾ, ചരക്ക് വാഹനങ്ങൾ എന്നിവയ്ക്ക് മാറ്റങ്ങൾ ബാധകമാകും.

രാജ്യത്ത് മോട്ടോർ വാഹങ്ങളുടെ അളവുകൾ വർധിപ്പിക്കാനൊരുങ്ങി കേന്ദ്രസർക്കാർ

1989 കേന്ദ്ര മോട്ടോർ വാഹന നിയമങ്ങൾ പ്രകാരം മോട്ടോർ വാഹനങ്ങളുടെ അളവുകളെക്കുറിച്ച് പറയുന്ന റൂൾ -93 ഭേദഗതിക്കായി റോഡ് ഗതാഗത, ദേശീയപാത മന്ത്രാലയം വിജ്ഞാപനം പുറപ്പെടുവിച്ചു.

രാജ്യത്ത് മോട്ടോർ വാഹങ്ങളുടെ അളവുകൾ വർധിപ്പിക്കാനൊരുങ്ങി കേന്ദ്രസർക്കാർ

ഈ ഭേദഗതികൾ മോട്ടോർ വാഹനങ്ങളുടെ അളവുകൾ സ്റ്റാൻഡേർഡാക്കുന്നതിന് സഹായിക്കും, അത് അന്താരാഷ്ട്ര മാനദണ്ഡങ്ങൾക്ക് അനുസൃതവും രാജ്യത്തെ ലോജിസ്റ്റിക്സ്സ് കാര്യക്ഷമത മെച്ചപ്പെടുത്തുന്നതിനുള്ള നടപടിയുമാണെന്ന് മന്ത്രാലയം പുറത്തിറക്കിയ ഒരു പ്രസ്താവനയിൽ വ്യക്തമാക്കുന്നു.

MOST READ: കരോക്ക്, കോഡിയാക്ക്, സൂപ്പർബ് മോഡലുകൾക്കായി പുത്തൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം അവതരിപ്പിച്ച് സ്കോഡ

രാജ്യത്ത് മോട്ടോർ വാഹങ്ങളുടെ അളവുകൾ വർധിപ്പിക്കാനൊരുങ്ങി കേന്ദ്രസർക്കാർ

പുതിയ അളവുകൾ കൂടുതൽ യാത്രക്കാരെ ഉൾക്കൊള്ളാൻ അനുവദിക്കുമെന്നും അല്ലെങ്കിൽ നിശ്ചിത ഭാരം പരിധിക്കുള്ളിൽ അധിക പേലോഡ് ശേഷി നൽകുമെന്നും റിപ്പോർട്ടിൽ പറയുന്നു.

രാജ്യത്ത് മോട്ടോർ വാഹങ്ങളുടെ അളവുകൾ വർധിപ്പിക്കാനൊരുങ്ങി കേന്ദ്രസർക്കാർ

നിർദ്ദിഷ്ട ഭേദഗതി പ്രകാരം ടൂ-വീലറിന് പരമാവധി 4 മീറ്റർ നീളവും പരമാവധി 2.5 മീറ്റർ ഉയരവും ഉണ്ടായിരിക്കാം. ത്രീ-വീലറുകൾക്ക് ഇപ്പോൾ പരമാവധി 2.5 മീറ്റർ ഉയരമുണ്ട്.

MOST READ: ആശിച്ചത് ഒരു ടെസ്‌ല, ഓർഡർ പോയത് 27 എണ്ണത്തിന്; ഉപഭോക്താവിനെ വെട്ടിലാക്കി സാങ്കേതിക തകരാര്‍

രാജ്യത്ത് മോട്ടോർ വാഹങ്ങളുടെ അളവുകൾ വർധിപ്പിക്കാനൊരുങ്ങി കേന്ദ്രസർക്കാർ

പുതിയ നിർദ്ദേശ പ്രകാരം നിലവിൽ സജ്ജീകരണത്തേക്കാൾ 0.30 മീറ്റർ കൂടുതലായി ഉയരും. രണ്ട് ആക്‌സിലുകളുള്ള ബസുകളുടെ ദൈർഘ്യം നിലവിലെ 12 മീറ്റർ നീളത്തിൽ നിന്ന് 13.5 മീറ്ററായി ഉയരും.

രാജ്യത്ത് മോട്ടോർ വാഹങ്ങളുടെ അളവുകൾ വർധിപ്പിക്കാനൊരുങ്ങി കേന്ദ്രസർക്കാർ

അന്താരാഷ്ട്ര യുഎൻ ഇക്കണോമിക്ക് കമ്മീഷൻ ഫോർ യൂറോപ്പ് (UNECE) മാനദണ്ഡങ്ങൾ അനുസൃതമായി എയർപോർട്ട് പാസഞ്ചർ ബസിന് ഒഴികെ, അളവുകൾ, പ്രത്യേകിച്ച് M കാറ്റഗറി വാഹനങ്ങളുടെ ഉയരം 3.8 മീറ്ററിൽ നിന്ന് 4.0 മീറ്ററായി ഭേദഗതി ചെയ്തു എന്ന് മന്ത്രാലയം പുറത്തിറക്കിയ വിജ്ഞാപനത്തിൽ പറയുന്നു.

MOST READ: മഞ്ഞ പുടവയിൽ അണിഞ്ഞൊരുങ്ങി മാരുതി സ്വിഫ്റ്റ്

രാജ്യത്ത് മോട്ടോർ വാഹങ്ങളുടെ അളവുകൾ വർധിപ്പിക്കാനൊരുങ്ങി കേന്ദ്രസർക്കാർ

ചരക്ക് വാഹനങ്ങളുടെ N വിഭാഗത്തിന്റെ കാര്യത്തിൽ, ഉയരം 3.8 മീറ്ററിൽ നിന്ന് 4.0 മീറ്ററായി ഭേദഗതി ചെയ്തിട്ടുണ്ട്. N1 വിഭാഗത്തിലുള്ള വാഹനങ്ങൾക്ക് 3.0 മീറ്ററായി ഉയരം പരിമിതപ്പെടുത്തിയിരിക്കുന്നു.

രാജ്യത്ത് മോട്ടോർ വാഹങ്ങളുടെ അളവുകൾ വർധിപ്പിക്കാനൊരുങ്ങി കേന്ദ്രസർക്കാർ

45 അടി നീളമുള്ള ISO സ്റ്റാൻ‌ഡേർഡ് കണ്ടെയ്‌നറുകൾ‌ നിറവേറ്റുന്നതിനായി ട്രെയിലറുകളുടെ നീളം (T വിഭാഗം) 18.0 മീറ്ററിൽ നിന്ന് 18.75 മീറ്ററായി ഭേദഗതി ചെയ്യാൻ നിർദ്ദേശിച്ചിരിക്കുന്നു. ട്രെയിലറിന്റെ ഉയരം ചില ഒഴിവാക്കലുകൾക്കൊപ്പം 3.8 മീറ്റർ മുതൽ 4.0 മീറ്റർ വരെ ഭേദഗതി ചെയ്യാൻ നിർദ്ദേശിച്ചിട്ടുണ്ട്.

MOST READ: ഇന്ത്യൻ വിപണിയിൽ എത്തിയിട്ട് ഒരു വർഷം, നേട്ടങ്ങളുടെ കൊടിമുടി കയറി എംജി ഹെക്‌ടർ

രാജ്യത്ത് മോട്ടോർ വാഹങ്ങളുടെ അളവുകൾ വർധിപ്പിക്കാനൊരുങ്ങി കേന്ദ്രസർക്കാർ

ISO സീരീസ് ചരക്ക് വാഹനങ്ങൾ, കെട്ടിമറച്ച റഫ്രിജറേറ്റഡ് കണ്ടെയ്നറുകൾ, കണ്ടെയ്നറൈസ്ഡ് ബോഡികൾ ഉള്ളവ എന്നിവ വഹിക്കുന്ന സെമി ട്രെയിലറുകൾ 4.52 മീറ്ററിൽ കൂടരുത് എന്നും സർക്കാർ വിജ്ഞാപനത്തിൽ പറയുന്നു.

രാജ്യത്ത് മോട്ടോർ വാഹങ്ങളുടെ അളവുകൾ വർധിപ്പിക്കാനൊരുങ്ങി കേന്ദ്രസർക്കാർ

മോട്ടോർ വാഹനങ്ങൾ, അല്ലെങ്കിൽ നിർമാണ ഉപകരണങ്ങൾ, കന്നുകാലികൾ, അല്ലെങ്കിൽ അവിഭാജ്യ സാധനങ്ങൾ കൊണ്ടുപോകാൻ ഉദ്ദേശിച്ചുള്ള വാഹന നിർമ്മാതാക്കൾക്കൊപ്പം ട്രക്ക്-ട്രെയിലറുകൾ, ട്രാക്ടർ-ട്രെയിലറുകൾ എന്നിവ ഉപയോഗിച്ചിട്ടുണ്ടെങ്കിൽ, മൊത്തത്തിലുള്ള ഉയരം 4.75 മീറ്ററിൽ കൂടരുത് എന്നും സർക്കാർ നിർദ്ദേശിക്കുന്നു.

Most Read Articles

Malayalam
English summary
Government To Standardise Motor Vehicle Dimensions In India. Read in Malayalam.
Story first published: Wednesday, July 1, 2020, 11:50 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X