ഹോണ്ട സിവിക് ബിഎസ് VI ഡീസൽ ഉടൻ ഇന്ത്യൻ വിപണിയിലെത്തും

ഹോണ്ട കാർസ് ഇന്ത്യ രാജ്യത്തേക്ക് മറ്റൊരു വാഹനം എത്തിക്കാനുള്ള ഒരുക്കത്തിലാണ്. കമ്പനി നിലവിൽ അവരുടെ മുൻനിര സെഡാൻ, സിവിക് പെട്രോൾ വേരിയന്റുകളിൽ മാത്രമാണ് വിൽപ്പനയ്ക്ക് എത്തിക്കുന്നത്.

ഹോണ്ട സിവിക് ബിഎസ് VI ഡീസൽ ഉടൻ ഇന്ത്യൻ വിപണിയിലെത്തും

എന്നിരുന്നാലും, ഡീസൽ വേരിയന്റ് ഉടൻ ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കുമെന്ന് വാഹന നിർമാതാക്കൾ അടുത്തിടെ പ്രഖ്യാപിച്ചിരുന്നു.

ഹോണ്ട സിവിക് ബിഎസ് VI ഡീസൽ ഉടൻ ഇന്ത്യൻ വിപണിയിലെത്തും

കാർആൻഡ്‌ബൈക്കിൽ നിന്നുള്ള സമീപകാല റിപ്പോർട്ടുകൾ പ്രകാരം ഹോണ്ട അടുത്തയാഴ്ച രാജ്യത്ത് സിവിക് ബിഎസ് VI ഡീസൽ വിപണിയിലെത്തിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഡീസൽ സെഡാന്റെ പ്രീ-ബുക്കിംഗ് ഇതിനോടകം തന്നെ നിർമ്മാതാക്കൾ ആരംഭിച്ചിരുന്നു.

MOST READ: 400 കിലോമീറ്റർ മൈലേജ് വാഗ്ദാനം ചെയ്ത് പുതിയ GWM ഓറ R2 ഇവി

ഹോണ്ട സിവിക് ബിഎസ് VI ഡീസൽ ഉടൻ ഇന്ത്യൻ വിപണിയിലെത്തും

ബിഎസ് IV മോഡലുകളിൽ കാണുന്ന അതേ എഞ്ചിന്റെ അപ്‌ഡേറ്റ് ചെയ്ത പതിപ്പാണ് ഹോണ്ട സിവിക് ഡീസലിന് കരുത്ത് പകരുന്നത്. 1.6 ലിറ്റർ i-DTEC നാല് സിലിണ്ടർ ഡീസൽ എഞ്ചിൻ 4,000 rpm -ൽ പരമാവധി 118 bhp കരുത്തും 2,000 rpm -ൽ 300 Nm torque ഉം ഉത്പാദിപ്പിക്കുന്നു.

ഹോണ്ട സിവിക് ബിഎസ് VI ഡീസൽ ഉടൻ ഇന്ത്യൻ വിപണിയിലെത്തും

ഓപ്‌ഷണൽ ഓട്ടോമാറ്റിക് ഗിയർബോക്സ് ഇല്ലാതെ സ്റ്റാൻഡേർഡായി ആറ് സ്പീഡ് മാനുവൽ ട്രാൻസ്മിഷനുമായി ഇത് എഞ്ചിൻ ഇണചേർന്നു.

MOST READ: വെല്‍ഫയര്‍, കാമ്രി ഹൈബ്രിഡ് മോഡലുകളുടെ വില വര്‍ധിപ്പിച്ച് ടൊയോട്ട

ഹോണ്ട സിവിക് ബിഎസ് VI ഡീസൽ ഉടൻ ഇന്ത്യൻ വിപണിയിലെത്തും

ബിഎസ് VI പവർ ട്രെയിൻ ബിഎസ് IV മോഡലുകൾക്ക് സമാനമായ പവർ, ടോർക്ക് കണക്കുകൾ സൃഷ്ടിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഹോണ്ട സിവിക് ബിഎസ് VI ഡീസൽ ഉടൻ ഇന്ത്യൻ വിപണിയിലെത്തും

എഞ്ചിൻ അപ്ഡേറ്റ് ചെയ്തതിനു പുറമേ, ബാക്കി സവിശേഷതകളും ഉപകരണങ്ങളും അതിന്റെ പെട്രോൾ-പവർ വേരിയന്റുകളിലേത് പോലെ തന്നെ തുടരും. പത്താം തലമുറ സിവിക് ഒരു പുതിയ യുഗ രൂപകൽപ്പന അവതരിപ്പിക്കുന്നു.

MOST READ: പുതിയ എംപിവിയുമായി ടാറ്റ; എതിരാളി മാരുതി എര്‍ട്ടിഗ

ഹോണ്ട സിവിക് ബിഎസ് VI ഡീസൽ ഉടൻ ഇന്ത്യൻ വിപണിയിലെത്തും

എൽഇഡി ഡിആർഎല്ലുകളുള്ള എൽഇഡി ഹെഡ്‌ലാമ്പുകൾ, C-ആകൃതിയിലുള്ള എൽഇഡി ടെയിൽ ലാമ്പ്, ക്രോം ചുറ്റുപാടുകളുള്ള ഫോഗ് ലാമ്പുകൾ, 17 ഇഞ്ച് ഡയമണ്ട് കട്ട് അലോയി വീലുകൾ, ചെറിയ ഉയർത്തിയ ബൂട്ട് ലിപ് സ്‌പോയിലർ എന്നിവ ഇതിൽ ലഭ്യമാണ്.

ഹോണ്ട സിവിക് ബിഎസ് VI ഡീസൽ ഉടൻ ഇന്ത്യൻ വിപണിയിലെത്തും

അകത്ത്, 7.0 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ, വോയ്‌സ് അസിസ്റ്റഡ് കമാൻഡുകൾ, മൾട്ടിഫംഗ്ഷൻ സ്റ്റിയറിംഗ് വീൽ, പുഷ് ബട്ടൺ സ്റ്റാർട്ട് / സ്റ്റോപ്പ് ഫംഗ്ഷൻ, ഡ്യുവൽ സോൺ ക്ലൈമറ്റ് കൺട്രോൾ, ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, ഇലക്ട്രിക് സൺറൂഫ് എന്നിവ ഉൾപ്പെടുന്നു.

MOST READ: G90 ആഢംബര സെഡാന് സ്റ്റാർ‌ഡസ്റ്റ് സ്പെഷ്യൽ എഡിഷനുമായി ജെനസിസ്

ഹോണ്ട സിവിക് ബിഎസ് VI ഡീസൽ ഉടൻ ഇന്ത്യൻ വിപണിയിലെത്തും

ഡീസൽ പവർട്രെയിനിനൊപ്പം സിവിക് പെട്രോൾ പവർട്രെയിനും വാഗ്ദാനം ചെയ്യുന്നു. 1.8 ലിറ്റർ യൂണിറ്റ് 140 bhp കരുത്തും 174 Nm torque ഉം ഉത്പാദിപ്പിക്കുന്നു. എഞ്ചിൻ ഒരു സാധാരണ CVT ഓട്ടോമാറ്റിക് ഗിയർബോക്സുമായി ഇണചേരുന്നു.

ഹോണ്ട സിവിക് ബിഎസ് VI ഡീസൽ ഉടൻ ഇന്ത്യൻ വിപണിയിലെത്തും

ഇന്ത്യൻ വിപണിയിൽ സ്കോഡ ഒക്ടാവിയ, ഹ്യുണ്ടായി എലാൻട്ര എന്നിവയാണ് ഹോണ്ട സിവിക്കിന്റെ പ്രധാവന എതിരാളികൾ. സിവിക് പെട്രോൾ മോഡൽ V, VX, ZX എന്നീ മൂന്ന് വേരിയന്റുകളിലാണ് വാഗ്ദാനം ചെയ്യുന്നത്. എക്‌സിക്യൂട്ടീവ് സെഡാന് 17.94 ലക്ഷം മുതൽ 21.25 ലക്ഷം രൂപ വരെയാണ് എക്സ്-ഷോറൂം വില.

Most Read Articles

Malayalam
കൂടുതല്‍... #ഹോണ്ട #honda
English summary
Honda Expects To Launch New Civic BS6 Diesel By Next Week In India. Read in Malayalam.
Story first published: Friday, July 3, 2020, 13:45 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X