G90 ആഢംബര സെഡാന് സ്റ്റാർ‌ഡസ്റ്റ് സ്പെഷ്യൽ എഡിഷനുമായി ജെനസിസ്

ഹ്യുണ്ടായിയുടെ ആഗോള ആഢംബര ബ്രാൻഡായ ജെനസിസ് തങ്ങളുടെ മുൻനിര G90 സെഡാന്റെ 2021 മോഡലിനായി നിരവധി പരിഷ്ക്കരണങ്ങൾ പ്രഖ്യാപിച്ചു. ആഢംബര മോഡലിന് ജന്മനാടായ ദക്ഷിണ കൊറിയൻ വിപണിക്കായി സ്റ്റാർഡസ്റ്റ് ലിമിറ്റഡ് എഡിഷൻ പതിപ്പാണ് ലഭിക്കുന്നത്.

G90 ആഢംബര സെഡാന് സ്റ്റാർ‌ഡസ്റ്റ് സ്പെഷ്യൽ എഡിഷനുമായി ജെനസിസ്

പ്രത്യേകത നിലനിർത്താൻ ജെനസിസ് സ്പെഷ്യൽ എഡിഷൻ മോഡലിന്റെ ഉത്പാദനം വെറും 50 യൂണിറ്റായി പരിമിതപ്പെടുത്തിയിട്ടുണ്ട്. സ്റ്റാൻഡേർഡ് G90 ആയി താരതമ്യപ്പെടുത്തുമ്പോൾ ഇത് നിരവധി വ്യത്യാസങ്ങളാണ് അവതരിപ്പിക്കുന്നത്.

G90 ആഢംബര സെഡാന് സ്റ്റാർ‌ഡസ്റ്റ് സ്പെഷ്യൽ എഡിഷനുമായി ജെനസിസ്

2021 ജെനസിസ് G90 സ്റ്റാർഡസ്റ്റ് പതിപ്പിൽ ഡ്യുവൽ ടോൺ കളർ ഓപ്ഷനും അതുല്യമായ കാർബൺ മെറ്റൽ ഷൈനിങ് പിയർ ഇഫക്റ്റും മുകളിലെ ഭാഗത്ത് വിക് ബ്ലാക്ക് ലോവർ ഭാഗവും ബ്രാൻഡിനനുസരിച്ച് വരുന്നു.

MOST READ: ജൂൺ മാസം 2,012 യൂണിറ്റ് വിൽപ്പനയുമായി എംജി, ഹെക്‌ടറിന് അഞ്ച് മാസത്തിനിടെ ലഭിച്ച ഉയർന്ന വിൽപ്പന

G90 ആഢംബര സെഡാന് സ്റ്റാർ‌ഡസ്റ്റ് സ്പെഷ്യൽ എഡിഷനുമായി ജെനസിസ്

എക്‌സ്‌ക്ലൂസീവ് പെയിന്റ് സ്കീമിന് മണിക്കൂറുകളോളം ജോലികൾ വേണ്ടി വന്നു. ഉത്പാദനം പരിമിതപ്പെടുത്താനുള്ള ഒരു പ്രധാന കാരണം കൂടിയാണിത്. മുൻനിര സെഡാന് എക്സ്റ്റീരിയർ കളർ തീം ഒരു പ്രത്യേക റോഡ് സാന്നിധ്യം നൽകുമെന്ന് പ്രതീക്ഷിക്കുന്നു.

G90 ആഢംബര സെഡാന് സ്റ്റാർ‌ഡസ്റ്റ് സ്പെഷ്യൽ എഡിഷനുമായി ജെനസിസ്

ക്യാബിനകത്ത് ജെനെസിസ് G90 സ്റ്റാർഡസ്റ്റ് പതിപ്പിൽ നിരവധി ബെസ്‌പോക്ക് ഇനങ്ങൾ ഉണ്ട്. ബ്ലാക്ക് ഹെഡ്‌ലൈനർ, ഡ്യുവൽ-ടോൺ ലെതർ സീറ്റ് അപ്ഹോൾസ്റ്ററി, മെറ്റാലിക് പോർ ആഷ് വുഡ് ട്രിം എന്നിവ ഇതിൽ ഉൾപ്പെടുന്നു.

MOST READ: മുഖംമിനുക്കി ലോകത്തിലെ ഏറ്റവും വേഗമേറിയ എസ്‌യുവി, ബെന്റ്‌ലി ബെന്റേഗ ഫെയ്‌സ്‌ലിഫ്റ്റ് വിപണിയിൽ

G90 ആഢംബര സെഡാന് സ്റ്റാർ‌ഡസ്റ്റ് സ്പെഷ്യൽ എഡിഷനുമായി ജെനസിസ്

മാത്രമല്ല ദക്ഷിണ കൊറിയൻ നിർമ്മാതാവ് നിരവധി സ്റ്റാൻഡേർഡ് ഉപകരണങ്ങളും മോഡലിൽ ചേർത്തിട്ടുണ്ട്. പുതുതായി രൂപകൽപ്പന ചെയ്ത 19 ഇഞ്ച് വീലുകൾ, ഇന്റലിജന്റ് ഹെഡ്‌ലാമ്പുകൾ, പാർക്കിംഗ് കൂട്ടിയിടി ഒഴിവാക്കൽ അസിസ്റ്റ്, അഡാപ്റ്റീവ് കൺട്രോൾ സസ്‌പെൻഷൻ തുടങ്ങിയവ ഇതിലെ സാന്നിധ്യങ്ങളാണ്.

G90 ആഢംബര സെഡാന് സ്റ്റാർ‌ഡസ്റ്റ് സ്പെഷ്യൽ എഡിഷനുമായി ജെനസിസ്

2021 ജെനസിസ് G90 5.0 പ്രസ്റ്റീജ് വകഭേദത്തിന് അതിന്റെ സ്റ്റാൻഡേർഡ് രൂപത്തിൽ നിരവധി സുഖസൗകര്യങ്ങൾ, സുരക്ഷ, സഹായ സവിശേഷതകൾ എന്നിവയും ലഭിക്കുന്നു. പുതിയ ജെനസിസ് G90 മോഡൽ ജൂലൈ രണ്ടിന് കൊറിയയിൽ വിൽപ്പനയ്‌ക്കെത്തും.

MOST READ: കരോക്ക്, കോഡിയാക്ക്, സൂപ്പർബ് മോഡലുകൾക്കായി പുത്തൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം അവതരിപ്പിച്ച് സ്കോഡ

G90 ആഢംബര സെഡാന് സ്റ്റാർ‌ഡസ്റ്റ് സ്പെഷ്യൽ എഡിഷനുമായി ജെനസിസ്

79 മില്യൺ വോൻ ആണ് പ്രാരംഭ വില. അതായത് ഏകദേശം 49.72 ലക്ഷം രൂപ. ലോംഗ് വീൽബേസ് വേരിയന്റായ ലിമോയെ മാറ്റിനിർത്തിയാൽ G90 സ്റ്റാർഡസ്റ്റിന് 133.5 മില്യൺ വോൻ ആണ് വില (84.03 ലക്ഷം രൂപ).

G90 ആഢംബര സെഡാന് സ്റ്റാർ‌ഡസ്റ്റ് സ്പെഷ്യൽ എഡിഷനുമായി ജെനസിസ്

അഡാപ്റ്റീവ് കൺട്രോൾ സസ്പെൻഷന് വൈബ്രേഷനുകൾ കുറയ്ക്കാനും സവാരി സുഖവും സ്റ്റിയറിംഗ് സ്ഥിരതയും മെച്ചപ്പെടുത്താനും കഴിയും.

Most Read Articles

Malayalam
English summary
Genesis G90 Luxury Sedan Gets Stardust Special Edition In Korea. Read in Malayalam
Story first published: Thursday, July 2, 2020, 11:47 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X