30,000 ബുക്കിംഗുകൾ പിന്നിട്ട് 2020 ഹ്യുണ്ടായി ക്രെറ്റ, ഡീസൽ മോഡലിന് ആവശ്യക്കാർ ഏറെ

മിഡ് സൈസ് എസ്‌യുവി ശ്രേണിയിലെ താരപദവി രണ്ടാംതലമുറ ക്രെറ്റയിലൂടെ തിരികെ പിടിച്ചിരിക്കുകയാണ് ഹ്യുണ്ടായി. രാജ്യവ്യാപകമായി ലോക്ക്ഡൗൺ പ്രഖ്യാപിക്കുന്നതിന് ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് വാഹനം വിൽപ്പനയ്‌ക്കെത്തുന്നത്.

30,000 ബുക്കിംഗുകൾ പിന്നിട്ട് 2020 ഹ്യുണ്ടായി ക്രെറ്റ, ഡീസൽ മോഡലിന് ആവശ്യക്കാർ ഏറെ

തുടർന്ന് 2020 ക്രെറ്റക്കായി ഇതുവരെ 40,000 ബുക്കിംഗുകൾ ലഭിച്ചെന്ന് ഹ്യുണ്ടായി ഇന്ത്യ അറിയിച്ചു. വാഹന വ്യവസായത്തെ സ്തംഭിപ്പിച്ച അടച്ചുപൂട്ടൽ സാഹചര്യങ്ങളിലൂടെ കടന്നുപോയിട്ടും പുതുതലമുറ മോഡലിന് ശ്രദ്ധേയമായ ബുക്കിംഗും വിൽപ്പന കണക്കുകളും നേടാൻ കഴിഞ്ഞു എന്നത് ശ്രദ്ധേയമാണ്.

30,000 ബുക്കിംഗുകൾ പിന്നിട്ട് 2020 ഹ്യുണ്ടായി ക്രെറ്റ, ഡീസൽ മോഡലിന് ആവശ്യക്കാർ ഏറെ

2020 ജൂണിൽ ഹ്യുണ്ടായി ക്രെറ്റ മൊത്തം 7,114 യൂണിറ്റ് വിൽപ്പന നടത്തി രാജ്യത്ത് ഏറ്റവുമധികം വിറ്റഴിക്കപ്പെട്ട എസ്‌യുവിയായി. സെഗ്‌മെന്റ് നേതാവായിരുന്ന കിയ സെൽറ്റോസിനെ മറികടന്ന് മെയ് മാസത്തിലും ക്രെറ്റയ്ക്കായിരുന്നു ഏറ്റവും കൂടുതൽ വിൽപ്പന.

MOST READ: ഒറ്റചാര്‍ജില്‍ 250 കിലോമീറ്റര്‍; ഇലക്ട്രിക് ബസിനെ അവതരിപ്പിച്ച് ഹ്യുണ്ടായി

30,000 ബുക്കിംഗുകൾ പിന്നിട്ട് 2020 ഹ്യുണ്ടായി ക്രെറ്റ, ഡീസൽ മോഡലിന് ആവശ്യക്കാർ ഏറെ

മൊത്തം ബുക്കിംഗുകളിൽ 67 ശതമാനം ഡീസൽ വേരിയന്റിനാണെന്നും പെട്രോൾ, ടർബോ-പെട്രോൾ മോഡലുകൾക്ക് യഥാക്രമം 33 ശതമാനവും 21 ശതമാനവും ബുക്കിംഗ് ലഭിച്ചെന്നും കമ്പനി സ്ഥിരീകരിച്ചു. കിയ സെൽറ്റോസിന് സമാനമായ രീതിയിൽ മൂന്ന് എഞ്ചിൻ ഓപ്ഷനുമായാണ് രണ്ടാം തലമുറ ക്രെറ്റ വിപണിയിൽ കളംനിറഞ്ഞിരിക്കുന്നത്.

30,000 ബുക്കിംഗുകൾ പിന്നിട്ട് 2020 ഹ്യുണ്ടായി ക്രെറ്റ, ഡീസൽ മോഡലിന് ആവശ്യക്കാർ ഏറെ

അതിൽ 1.5 ലിറ്റർ പെട്രോൾ, 1.5 ലിറ്റർ ഡീസൽ, 1.4 ലിറ്റർ ടർബോ പെട്രോൾ എന്നീ ഓപ്ഷനിൽ ക്രെറ്റ വാഗ്ദാനം ചെയ്യുന്നു 1.5 ലിറ്റർ പെട്രോൾ യൂണിറ്റ് 115 bhp കരുത്തിൽ 144 Nm torque സൃഷടിക്കാൻ ശേഷിയുള്ളതാണ്. അതേസമയം ഡീസൽ യൂണിറ്റ് 115 bhp പവറിൽ 250 Nm torque ഉത്പാദിപ്പിക്കും.

MOST READ: പരീക്ഷണയോട്ടം നടത്തി മഹീന്ദ്ര XUV300 സ്പോര്‍ട്സ്; സ്‌പൈ ചിത്രങ്ങള്‍

30,000 ബുക്കിംഗുകൾ പിന്നിട്ട് 2020 ഹ്യുണ്ടായി ക്രെറ്റ, ഡീസൽ മോഡലിന് ആവശ്യക്കാർ ഏറെ

1.4 ലിറ്റർ ടർബോചാർജ്ഡ് പെട്രോൾ യൂണിറ്റ് 140 bhp, 242 Nm torque എന്നിവ വാഗ്‌ദാനം ചെയ്യുന്നു. 1.5 ലിറ്റർ പെട്രോളിൽ ആറ് സ്പീഡ് മാനുവൽ അല്ലെങ്കിൽ ആറ് സ്പീഡ് സിവിടി ഗിയർബോക്സ് തെരഞ്ഞെടുക്കാൻ സാധിക്കും.

30,000 ബുക്കിംഗുകൾ പിന്നിട്ട് 2020 ഹ്യുണ്ടായി ക്രെറ്റ, ഡീസൽ മോഡലിന് ആവശ്യക്കാർ ഏറെ

അതേസമയം ഡീസലിൽ ആറ് സ്പീഡ് മാനുവലോ ആറ് സ്പീഡ് ഓട്ടോമാറ്റിക്കോ ലഭ്യമാകും. എന്നാൽ ടർബോ പെട്രോളിൽ ഏഴ് സ്പീഡ് ഡിസിടിയാണ് ഹ്യുണ്ടായി വാഗ്‌ദാനം ചെയ്യുന്നത്. അകത്തും പുറത്തും പൂർണമായ മാറ്റങ്ങളോടെയാണ് പുതിയ മിഡ് സൈസ് എസ്‌യുവി വിപണിയിൽ എത്തിയത്.

MOST READ: ക്ലച്ച് പെഡലുകൾക്ക് വിരാമം; ഇന്റലിജന്റ് മാനുവൽ ട്രാൻസ്മിഷൻ അവതരിപ്പിച്ച് ഹ്യുണ്ടായി വെന്യു

30,000 ബുക്കിംഗുകൾ പിന്നിട്ട് 2020 ഹ്യുണ്ടായി ക്രെറ്റ, ഡീസൽ മോഡലിന് ആവശ്യക്കാർ ഏറെ

മുൻവശത്തെ ബ്രാൻഡിന്റെ ഏറ്റവും പുതിയ കാസ്കേഡിംഗ് ഗ്രില്ലിലേക്കാണ് ആദ്യം കണ്ണെത്തുന്നത്. ചുറ്റും എൽഇഡി ഡിആർഎല്ലുകളുള്ള നവീകരിച്ച രൂപകൽപ്പനയിൽ എൽഇഡി പ്രൊജക്‌ടർ ഹെഡ്‌ലാമ്പുകളും ശ്രദ്ധേയമാകുന്നു.

30,000 ബുക്കിംഗുകൾ പിന്നിട്ട് 2020 ഹ്യുണ്ടായി ക്രെറ്റ, ഡീസൽ മോഡലിന് ആവശ്യക്കാർ ഏറെ

ക്യാബിൻ, ഡാഷ്‌ബോർഡ് ലേഔട്ട് എന്നിവയ്ക്കും കാര്യമായ മാറ്റങ്ങളാണ് ലഭ്യമാക്കിയിരിക്കുന്നത്. മൗണ്ട് ചെയ്‌ത നിയന്ത്രണങ്ങളുള്ള തികച്ചും പുതിയ സ്റ്റിയറിംഗ് വീൽ ഇന്റീരയറിന് പുതുമയേകി. ഏഴ് ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററും വാഹനത്തിന്റെ മോടികൂട്ടുന്നതിൽ ശ്രദ്ധേയമായ പങ്കുവഹിച്ചിട്ടുണ്ട്. വിപണി പഴയ സാഹചര്യങ്ങളിലേക്ക് എത്തുന്നതിനാൽ രണ്ടാംതലമുറ ക്രെറ്റക്കായി ഇനിയും ഉപഭോക്താൾ എത്തുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്.

More from DriveSpark

Article Published On: Saturday, July 4, 2020, 11:01 [IST]
English summary
New Gen Hyundai Creta Bookings Crosses 40,000 Mark. Read in Malayalam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X