Just In
- 5 min ago
ലെവാന്റെ ഹൈബ്രിഡ് മോഡലിനെ അവതരിപ്പിച്ച് മസെരാട്ടി
- 54 min ago
ഇരട്ട സ്ക്രീനുകളും റഡാർ അടിസ്ഥാനമാക്കിയുള്ള സവിശേഷതകളും, തരംഗമാകാൻ മഹീന്ദ്ര XUV700
- 1 hr ago
കലിനൻ, ഗോസ്റ്റ്, വ്രാത്ത് മോഡലുകളുടെ കസ്റ്റം എഡിഷനുകൾ പുറത്തിറക്കി റോൾസ് റോയ്സ്
- 13 hrs ago
ഭാവിയിലെ എയർ ഓട്ടോ; ഏരിയൽ വെഹിക്കിൾ കൺസെപ്റ്റ് അവതരിപ്പിച്ച് എക്സ്പെംഗ്
Don't Miss
- Sports
IPL 2021: ഇത് റിഷഭിന്റെ ഡല്‍ഹി, മുംബൈയെ മുട്ടുകുത്തിച്ചു, മത്സരത്തിലെ പ്രധാന റെക്കോഡുകളിതാ
- Movies
ദാമ്പത്യ ബന്ധം തകര്‍ന്ന വാര്‍ത്തകള്‍ക്കിടയില്‍ മറ്റൊരു ദുഃഖം പങ്കുവെച്ച് നടി അമ്പിളി ദേവി
- News
ജോര്‍ജ് ഫ്ളോയിഡിന്റെ കൊലപാതകം: മുന്‍ പൊലീസ് ഉദ്യോഗസ്ഥന് കുറ്റക്കാരന്‍, ശിക്ഷ 8 ആഴ്ചയ്ക്കുള്ളില്‍
- Travel
ബാലരൂപത്തില്‍ ആരാധന, ഉദ്ദിഷ്ട കാര്യത്തിന് ഉറി വഴിപാടും ലക്ഷ്യപ്രാപ്തി പൂജയും
- Finance
ബെംഗളൂരുവിലെ ഗതാഗതക്കുരുക്കിന് ആശ്വാസം; മെട്രോ രണ്ടാം ഘട്ടത്തിന് അനുമതി, 14,788 കോടി ചെലവ്
- Lifestyle
ഇന്നത്തെ ദിവസം വിജയം ഈ രാശിക്കാര്‍ക്ക് സ്വന്തം
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
ജൂലൈ മാസത്തിൽ തെരഞ്ഞെടുത്ത മോഡലുകൾക്ക് വൻ ഓഫറുകളുമായി ഹ്യുണ്ടായി
ഇന്ത്യയിലെ തെരഞ്ഞെടുത ഹ്യുണ്ടായി ഡീലർഷിപ്പുകൾ 2020 ജൂലൈയിൽ മോഡൽ ശ്രേണിയിലുടനീളം കിഴിവുകൾ വാഗ്ദാനം ചെയ്യുന്നു. ആനുകൂല്യങ്ങൾ ക്യാഷ് ഡിസ്കൗണ്ട്, എക്സ്ചേഞ്ച് ബോണസ്, കോർപ്പറേറ്റ് ഡിസ്കൗണ്ട് എന്നിവയുടെ രൂപത്തിൽ ലഭ്യമാണ്.

വെന്യു, വെർണ, ക്രെറ്റ, എലാൻട്ര, ട്യൂസൺ, കോണ ഇലക്ട്രിക് എന്നിവയ്‌ക്കായി നിർമ്മാതാക്കൾ ഓഫറുകളൊന്നും തന്നെ നിലവിൽ നൽകുന്നില്ല എന്ന് ആദ്യം തന്നെ വ്യക്തമാക്കട്ടെ.

40,000 രൂപ ക്യാഷ് ഡിസ്കൗണ്ട്, 15,000 രൂപ എക്‌സ്‌ചേഞ്ച് ബോണസ്, 5,000 രൂപ കോർപ്പറേറ്റ് ഡിസ്കൗണ്ട് എന്നിവ ഉൾപ്പെടെ 60,000 രൂപയുടെ ആനുകൂല്യങ്ങൾ ഹ്യുണ്ടായി ഗ്രാൻഡ് i10 -ന് ലഭിക്കും.

15,000 രൂപ ക്യാഷ് ഡിസ്കൗണ്ട്, 15,000 രൂപ എക്‌സ്‌ചേഞ്ച് ബോണസ്, 5,000 രൂപ കോർപ്പറേറ്റ് ഡിസ്കൗണ്ട് എന്നിവ ഉൾപ്പെടെ 35,000 രൂപ വരെ ആനുകൂല്യങ്ങളോടെയാണ് എലൈറ്റ് i20 വാഗ്ദാനം ചെയ്യുന്നത്.

15,000 രൂപ ക്യാഷ് ഡിസ്കൗണ്ട്, 15,000 രൂപ എക്‌സ്‌ചേഞ്ച് ബോണസ് , 5,000 രൂപ കോർപ്പറേറ്റ് ഡിസ്കൗണ്ട് എന്നിവ ഉൾപ്പെടെ 35,000 രൂപ ആനുകൂല്യങ്ങളോടെ ഹ്യുണ്ടായി സാൻട്രോയുടെ എറ വേരിയന്റിന് ലഭ്യമാണ്.
MOST READ: ഇനി വയർലെസ് മൊബൈൽ ചാർജറും, വിറ്റാര ബ്രെസയ്ക്ക് പുത്തൻ ആക്‌സസറികളുമായി മാരുതി

മോഡലിന്റെ മാഗ്ന, സ്‌പോർട്‌സ്, അസ്ത വേരിയന്റുകൾക്ക് മേൽപ്പറഞ്ഞ ആനുകൂല്യങ്ങളെക്കാൾ 10,000 രൂപ അധിക കിഴിവിൽ മൊത്തം 45,000 രൂപയുടെ ആനുകൂല്യങ്ങൾ നിർമ്മാതാക്കൾ വാഗ്ദാനം ചെയ്യുന്നു.

25,000 രൂപ വരെ ആനുകൂല്യങ്ങളോടെ ഹ്യുണ്ടായി ഗ്രാൻഡ് i10 നിയോസിന് ലഭ്യമാണ്. 10,000 രൂപ വീതമുള്ള ക്യാഷ് ഡിസ്കൗണ്ട്, എക്സ്ചേഞ്ച് ബോണസ്, 5,000 രൂപ കോർപ്പറേറ്റ് ഡിസ്കൗണ്ട് എന്നിങ്ങനെയാണ് നിയോസിന് ലഭിക്കുന്ന ആനുകൂല്യങ്ങൾ.
MOST READ: ആറ്റം ക്വാഡ്രിസൈക്കിൾ; ഫീച്ചറുകൾ വെളിപ്പെടുത്തുന്ന ടീസർ വീഡിയോ പുറത്തുവിട്ട് മഹീന്ദ്ര

15,000 രൂപ എക്സ്ചേഞ്ച് ബോണസും 5,000 രൂപ കോർപ്പറേറ്റ് കിഴിവും ഉൾപ്പെടെ 20,000 രൂപ വരെ ആനുകൂല്യങ്ങൾ ഓറ സെഡാനിന് ലഭിക്കും.