ഇനി വയർലെസ് മൊബൈൽ ചാർജറും, വിറ്റാര ബ്രെസയ്ക്ക് പുത്തൻ ആക്‌സസറികളുമായി മാരുതി

ഇന്ത്യൻ വിപണിയിലെ ഏറ്റവും ജനപ്രിയ കാറുകളിൽ ഒന്നാണ് മാരുതി വിറ്റാര ബ്രെസ കഴിഞ്ഞ വർഷം അവസാനം മുതൽ ഈ കോംപാക്‌ട് എസ്‌യുവിയുടെ വിൽ‌പന അൽപ്പം ദുർബലമായിരുന്നെങ്കിലും പെട്രോൾ മോഡലിന്റെ കടന്നു വരവോടെ കാര്യങ്ങളെല്ലാം മാറി.

ഇനി വയർലെസ് മൊബൈൽ ചാർജറും, വിറ്റാര ബ്രെസയ്ക്ക് പുത്തൻ ആക്‌സസറികളുമായി മാരുതി

2020 ജൂണിൽ മാരുതി വിറ്റാര ബ്രെസ വീണ്ടും കോംപാക്‌ട് എസ്‌യുവി സെഗ്‌മെന്റിലെ ഏറ്റവും കൂടുതൽ വിറ്റുപോകുന്ന കാറായി മാറി. ഇപ്പോൾ ഉപഭോക്താക്കളെ ആകർഷിക്കുന്നതിനായി വിഷ്വൽ നവീകരണങ്ങളും അധിക സവിശേഷതകളും ഉൾപ്പെടെ ബ്രെസയ്‌ക്കായി മാരുതി ധാരാളം ഒറിജിനൽ ആക്‌സസറികളും പുറത്തിറക്കി.

ഇനി വയർലെസ് മൊബൈൽ ചാർജറും, വിറ്റാര ബ്രെസയ്ക്ക് പുത്തൻ ആക്‌സസറികളുമായി മാരുതി

പുതിയ അലോയ് വീലുകൾ, സീറ്റ് കവറുകൾ, അധിക ക്രോം അലങ്കരിക്കൽ, ഒരു പാർക്കിംഗ് ക്യാമറ എന്നിവയെല്ലാം പുതിയ ആക്‌സസറി പട്ടികയിൽ ഉൾപ്പെടുന്നു. ഒരു മാരുതി സുസുക്കി കാറിൽ ആദ്യമായി വയർലെസ് ചാർജിംഗ് വാഗ്ദാനം ചെയ്യുന്നു എന്നതാണ് ഏറ്റവും കൂടുതൽ ശ്രദ്ധയാകർഷിക്കുന്നത്.

MOST READ: 400 കിലോമീറ്റർ മൈലേജ് വാഗ്ദാനം ചെയ്ത് പുതിയ GWM ഓറ R2 ഇവി

ഇനി വയർലെസ് മൊബൈൽ ചാർജറും, വിറ്റാര ബ്രെസയ്ക്ക് പുത്തൻ ആക്‌സസറികളുമായി മാരുതി

എന്നിരുന്നാലും ഈ സവിശേഷതകളെല്ലാം അധികമായി വാങ്ങേണ്ടതുണ്ട്. ഈ വയർലെസ് ചാർജർ 15W വരെ വേഗത്തിൽ ചാർജിംഗ് വാഗ്ദാനം ചെയ്യുന്നു. ഇതിന് ഒരു ട്രൈ-കോയിൽ ഡിസൈൻ ഉണ്ട്. ഇത് ചാർജിംഗ് കാര്യക്ഷമത വർധിപ്പിക്കാൻ സഹായിക്കുന്നു.

ഇനി വയർലെസ് മൊബൈൽ ചാർജറും, വിറ്റാര ബ്രെസയ്ക്ക് പുത്തൻ ആക്‌സസറികളുമായി മാരുതി

ചാർജിംഗ് പാഡിന്റെ വില 3,590 രൂപയും ഇൻസ്റ്റാലേഷൻ വയറിന് 410 രൂപയും മുടക്കേണ്ടതായുണ്ട്. അങ്ങനെ മുഴുവൻ ചെലവും കഴിുമ്പോൾ ഇതിന് 4,000 രൂപ നൽകണം. ഈ സെഗ്‌മെന്റിലെ കാറുകളിൽ സാധാരണയായി ഇല്ലാത്ത ഒരു പ്രീമിയം സവിശേഷതയാണ് വയർലെസ് ചാർജിംഗ്.

MOST READ: വെല്‍ഫയര്‍, കാമ്രി ഹൈബ്രിഡ് മോഡലുകളുടെ വില വര്‍ധിപ്പിച്ച് ടൊയോട്ട

ഇനി വയർലെസ് മൊബൈൽ ചാർജറും, വിറ്റാര ബ്രെസയ്ക്ക് പുത്തൻ ആക്‌സസറികളുമായി മാരുതി

എന്നാൽ ഹ്യുണ്ടായി വെന്യുവിന്റെ ഉയർന്ന വകഭേദങ്ങളിൽ ഈ ഫീച്ചർ സ്റ്റാൻഡേർഡായി ലഭ്യമാക്കുന്നുണ്ട്. സ്മാർട്ട്‌ഫോണുകളുടെ ഈ കാലഘട്ടത്തിൽ ബ്രെസയ്ക്ക് നൽകിയ ആക്സസറി 2020 ഫെയ്‌സ്‌ലിഫ്റ്റ് മോഡൽ അവതരിപ്പിച്ചതോടെയാണ് പട്ടികയിൽ ചേർത്തത്.

ഇനി വയർലെസ് മൊബൈൽ ചാർജറും, വിറ്റാര ബ്രെസയ്ക്ക് പുത്തൻ ആക്‌സസറികളുമായി മാരുതി

1.5 ലിറ്റർ ഇൻലൈൻ-4 നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിനാണ് 2020 മാരുതി വിറ്റാര ബ്രെസയ്ക്ക് കരുത്തേകുന്നത്. ഈ മോട്ടോർ പരമാവധി 105 bhp പവറും 138 Nm torque ഉം ആണ് ഉത്പാദിപ്പിക്കുന്നത്. അഞ്ച് സ്പീഡ് മാനുവൽ ഗിയർബോക്സ് സ്റ്റാൻഡേർഡായി വാഗ്ദാനം ചെയ്യുമ്പോൾ നാല് സ്പീഡ് ഓട്ടോമാറ്റിക് ഓപ്ഷണലായും ലഭ്യമാകും.

MOST READ: ജൂണ്‍ മാസത്തില്‍ 7,200 ല്‍ അധികം യൂണിറ്റുകളുടെ വില്‍പ്പനയുമായി കിയ

ഇനി വയർലെസ് മൊബൈൽ ചാർജറും, വിറ്റാര ബ്രെസയ്ക്ക് പുത്തൻ ആക്‌സസറികളുമായി മാരുതി

വിപണിയില്‍ ഏറ്റവും കൂടുതല്‍ മത്സരം നടക്കുന്ന ശ്രേണിയാണ് കോംപാക്ട് എസ്‌യുവിയുടേത്. ജൂൺ മാസത്തിലെ വിൽപ്പന കണക്കുകൾ പുറത്തു വരുമ്പോൾ തുടർച്ചയായ രണ്ടാം മാസവും മാരുതി ബ്രെസ ഒന്നാമത് എത്തി. കഴിഞ്ഞ മാസം വാഹനത്തിന്റെ 4,542 യൂണിറ്റുകളാണ് നിരത്തിലെത്തിയത്.

ഇനി വയർലെസ് മൊബൈൽ ചാർജറും, വിറ്റാര ബ്രെസയ്ക്ക് പുത്തൻ ആക്‌സസറികളുമായി മാരുതി

2020 മെയ് മാസത്തില്‍ രജിസ്റ്റര്‍ ചെയ്ത വില്‍പ്പനയുമായി താരതമ്യപ്പെടുത്തുമ്പോള്‍ ജൂണില്‍ ബ്രെസയുടെ വില്‍പ്പന 700 ശതമാനം വർധിച്ചിട്ടുണ്ട്. കൊവിഡ്-19 ന് ശേഷം വാഹന വ്യവസായം പഴയപടിയിലേക്ക് എത്തുന്ന സൂചനകളാണ് ജൂൺ മാസത്തെ മൊത്തത്തിലുള്ള കണക്കുകൾ വ്യക്തമാക്കുന്നത്.

More from DriveSpark

Article Published On: Friday, July 3, 2020, 17:31 [IST]
English summary
Maruti Suzuki Introduced Official Accessories List For Vitara Brezza. Read in Malayalam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X