Just In
- 9 min ago
ഷാങ്ഹായ് ഓട്ടോ ഷോയിൽ എസ്യുവി e: പ്രോട്ടോടൈപ്പ് അവതരിപ്പിച്ച് ഹോണ്ട
- 56 min ago
മാരുതിയുടെ തോളിലേറി ടൊയോട്ട, എർട്ടിഗയുടെ റീബാഡ്ജ് പതിപ്പ് ഓഗസ്റ്റിൽ എത്തിയേക്കും
- 1 hr ago
A6 ഇ-ട്രോണ്‍ കണ്‍സെപ്റ്റ് പതിപ്പിനെ പ്രദര്‍ശിപ്പിച്ച് ഔഡി
- 2 hrs ago
വീണ്ടും ചൈനീസ് കോപ്പിയടി; G-ക്ലാസിന്റെും ബ്രോങ്കോയുടേയും രൂപം പകർത്തി 300 സൈബർടാങ്ക് കൺസെപ്റ്റ്
Don't Miss
- Sports
IPL 2021: കെട്ടിവച്ച കാശ് പോവുമെന്നു കരുതി, പക്ഷെ അവന് മറ്റാരേക്കാളും ഞെട്ടിച്ചു!- സ്വാന്
- Movies
പ്രേക്ഷകർ എന്നെ ഇഷ്ടപ്പെടാനുള്ള കാരണം ഇതാണ്, ആളുകളെ ചിരിപ്പിക്കുന്ന ആ രഹസ്യം പങ്കുവെച്ച് നടൻ
- News
ഒരു രൂപ പോലും കൈപ്പറ്റിയിട്ടില്ല; ഇഡി അന്വേഷണത്തെ ഭയമില്ലെന്ന് പികെ ഫിറോസ്, എല്ലാം മുന്‍കൂട്ടി കണ്ടു
- Finance
സൗദി രാജകുമാരന്റെ പദ്ധതി കൈവിട്ട കളിയോ? സാമ്പത്തിക വിദഗ്ധര്‍ പറയുന്നത്, ജോലി അവസരം വന്നേക്കും
- Lifestyle
ഒന്നില്‍ കൂടുതല്‍ പേരക്ക കഴിക്കുന്നോ ദിനവും; അപകടം അടുത്തുണ്ട്
- Travel
മണാലിയില്‍ കാണുവാന്‍ പത്തിടങ്ങള്‍!! മറക്കാതെ പോകണം
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
സീറ്റ് ബെൽറ്റ് തകരാർ; ആഗോള തലത്തിൽ 22 ലക്ഷം കാറുകൾ തിരിച്ചു വിളിച്ച് വോൾവോ
2006 -നും 2019 -നും ഇടയിൽ ആഗോളതലത്തിൽ നിർമ്മിച്ച 2.2 ദശലക്ഷം (22 ലക്ഷം) കാറുകൾ വോൾവോ തിരിച്ചുവിളിക്കും. മുന്നിലെ പാസഞ്ചർ സീറ്റ് ബെൽറ്റുമായി ഘടിപ്പിച്ചിരിക്കുന്ന സ്റ്റീൽ കേബിളിൽ ഉണ്ടായേക്കാവുന്ന തകരാർ മൂലമാണ് കമ്പനി ഇത്തരം ഒരു നടപടി സ്വീകരിക്കുന്നത്.

ഇത് കാർ നിർമ്മാതാക്കളുടെ ചരിത്രത്തിലെ എക്കാലത്തെയും വലിയ തിരിച്ചുവിളിക്കലായിരിക്കും. ഇത് വോൾവോ സ്വയം കണ്ടുപിടിച്ചതുമായി ബന്ധപ്പെട്ടിരിക്കുന്നു.

ബാധിച്ച മോഡലുകളിൽ V60, V70, XC60 എന്നിവ ഉൾപ്പെടുന്നു, എന്നാൽ ഇത് S60, S60L, S60CC, V60CC, XC70, S80, S80L തുടങ്ങിയ മോഡലുകളിലേക്കും വ്യാപിപ്പിക്കാം.

ഭാഗ്യവശാൽ, ഈ സീറ്റ് ബെൽറ്റുകളുമായി ബന്ധപ്പെട്ട് ഇതുവരെ അപകടങ്ങളോ പരിക്കുകളോ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. ഭാവിയിൽ സാധ്യമായ പ്രശ്നങ്ങൾ ഉണ്ടാകാതിരിക്കാനാണ് തിരിച്ചുവിളിക്കൽ ലക്ഷ്യമിടുന്നത്.

അടുത്തുള്ള ഡീലർമാരുമായി ബന്ധപ്പെടാനും തങ്ങളുടെ കാറുകൾ സൗജന്യമായി പരിശോധിക്കാനും ഉടമകളോട് വോൾവോ അഭ്യർത്ഥിക്കുന്നു.

റിപ്പോർട്ടുകൾ പ്രകാരം, മുൻ സീറ്റുകളുടെ സ്റ്റീൽ കേബിൾ ചില അപൂർവ സാഹചര്യങ്ങളിലും ഉപഭോക്താക്കളുടെ ഉപയോഗത്താലും കാലക്രമേണ ബലക്കുറവ് അനുഭവിച്ചേക്കാം. ഇത് ക്രമേണ കേബിളിന് കേടുപാടുകൾ വരുത്തുകയും സീറ്റ് ബെൽറ്റ് നിയന്ത്രണം കുറയ്ക്കുകയും ചെയ്യും.

തിരിച്ചുവിളിക്കുന്നവയിൽ ഇന്ത്യയിൽ വിറ്റ കാറുകളും ഉൾപ്പെട്ടേക്കാം. വോൾവോ ഇന്ത്യ വക്താവുമായി ബന്ധപ്പെട്ടതിനെ തുടർന്ന് രാജ്യത്ത് 333 കാറുകളെ മാത്രമേ ഇത് ബാധിക്കുകയുള്ളൂ എന്ന് അദ്ദേഹം വ്യക്തമാക്കി.
MOST READ: ഇനി വയർലെസ് മൊബൈൽ ചാർജറും, വിറ്റാര ബ്രെസയ്ക്ക് പുത്തൻ ആക്‌സസറികളുമായി മാരുതി

എന്നിരുന്നാലും, ഇത് സമയബന്ധിതമായി തിരിച്ചുവിളിക്കുന്നതല്ല, അതിനാൽ പതിവ് സർവ്വീസ് സന്ദർശന സമയത്ത് ബന്ധപ്പെട്ട വാഹനങ്ങൾ പരിശോധിക്കാനാണ് നിർമ്മാതാക്കൾ ഡീലർഷിപ്പുകളെ അറിയിക്കുന്നത്.