ഇന്ത്യയിലെ ആദ്യത്തെ RSV4 1100 ഫാക്‌ടറിയുടെ ഡെലിവറി നടത്തി അപ്രീലിയ

ഇറ്റാലിയൻ മോട്ടോർ സൈക്കിൾ നിർമാതാക്കളായ അപ്രീലിയ തങ്ങളുടെ ഇന്ത്യയിലെ ആദ്യത്തെ RSV4 1100 ഫാക്‌ടറിയുടെ ഡെലിവറി പൂർത്തിയാക്കി. 30 ലക്ഷം രൂപയാണ് മോട്ടോർസൈക്കിളിന്റെ ഇന്ത്യയിലെ ഓൺറോഡ് വില.

ഇന്ത്യയിലെ ആദ്യത്തെ RSV4 1100 ഫാക്‌ടറിയുടെ ഡെലിവറി നടത്തി അപ്രീലിയ

2020 ഫെബ്രുവരിയിൽ നടന്ന ഓട്ടോ എക്സ്പോയിലാണ് RSV4 1100 നെ അപ്രീലിയ ആഭ്യന്തര വിപണിയിൽ ആദ്യമായി അവതരിപ്പിച്ചത്. ബിഎസ്-IV കംപ്ലയിന്റിൽ പുറത്തിറങ്ങുന്നതിനാൽ ഏപ്രിൽ ഒന്നു വരെ മാത്രമാകും ബൈക്ക് വിപണിയിൽ ലഭ്യമാവുകയുള്ളൂ.

ഇന്ത്യയിലെ ആദ്യത്തെ RSV4 1100 ഫാക്‌ടറിയുടെ ഡെലിവറി നടത്തി അപ്രീലിയ

പുതിയ ബിഎസ്-VI മലിനീകരണ മാനദണ്ഡങ്ങൾ നിലവിൽ വരാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കുമ്പോൾ ഇന്ത്യയിൽ വിൽപ്പനക്കെത്തുന്നതും രജിസ്റ്റർ ചെയ്യുകയും ചെയ്യുന്ന ഒരേയൊരു ബൈക്ക് കൂടിയാണിത്.

ഇന്ത്യയിലെ ആദ്യത്തെ RSV4 1100 ഫാക്‌ടറിയുടെ ഡെലിവറി നടത്തി അപ്രീലിയ

ലോകമെമ്പാടുമുള്ള ഉപഭോക്താക്കൾക്കായി പരിമിതമായ എണ്ണത്തിലാണ് ബൈക്ക് നിർമ്മിച്ചിരിക്കുന്നത്. മനോഹരമായ ഇറ്റാലിയൻ ഡിസൈൻ സവിശേഷതകളുമായാണ് അപ്രീലിയ RSV4 1100 ഫാക്‌ടറി മോഡൽ വിപണിയിൽ എത്തുന്നത്.

ഇന്ത്യയിലെ ആദ്യത്തെ RSV4 1100 ഫാക്‌ടറിയുടെ ഡെലിവറി നടത്തി അപ്രീലിയ

ബൈക്കിലുടനീളം നിരവധി കാർബൺ-ഫൈബർ കാണാൻ സാധിക്കും. ഫ്യുവൽ ടാങ്ക് , സൈഡ് ഫെയറിംഗ്, ഫ്രണ്ട് ഫെൻഡറുകൾ, എക്‌സ്‌ഹോസ്റ്റ് എന്നിവ ഇതിൽ ഉൾപ്പെടുന്നു. ഉയർന്ന വേഗതയിൽ കൂടുതൽ എയറോഡൈനാമിക് സ്ഥിരത പ്രധാനം ചെയ്യുന്ന റേസ്-സ്പെക്ക് സ്റ്റൈൽ വിംഗ്‌ലെറ്റുകളും മോട്ടോർസൈക്കിളിൽ ഇടംപിടിച്ചിരിക്കുന്നു.

ഇന്ത്യയിലെ ആദ്യത്തെ RSV4 1100 ഫാക്‌ടറിയുടെ ഡെലിവറി നടത്തി അപ്രീലിയ

മുൻവശത്ത് എൽഇഡി ലൈറ്റുകളും പിൻവശത്ത് എൽഇഡി ടേൺ ഇൻഡിക്കേറ്ററുകളുമാണ് RSV4 1100 മോഡലിന് നൽകിയിരിക്കുന്നത്. ബൈക്കിൽ പില്യൺ സീറ്റില്ല എന്നത് ശ്രദ്ധേയമാണ്. എന്നാൽ റൈഡറിന് വിശാലമായ സീറ്റാണ് കമ്പനി ഒരുക്കിയിരിക്കുന്നത്. പിൻ‌ കൗൾ‌ ഒരു പോയിന്റി എൻഡ് രൂപം മോട്ടോർ‌സൈക്കിളിന് ആകർഷകവും ആക്രമണാത്മകവുമായ രൂപം നൽകുന്നു.

ഇന്ത്യയിലെ ആദ്യത്തെ RSV4 1100 ഫാക്‌ടറിയുടെ ഡെലിവറി നടത്തി അപ്രീലിയ

കാസ്റ്റ് ഷീറ്റുള്ള അലുമിനിയം ഡ്യുവൽ-ബീം ചാസിയാണ് അപ്രീലിയ RSV4 1100 ഫാക്‌ടറിയിൽ ഉൾക്കൊള്ളുന്നത്. അലുമിനിയവും ചേർന്നതാണ് സ്വിംഗാർം. ഇതും കാർബൺ-ഫൈബർ ബിറ്റുകളും മോട്ടോർസൈക്കിളിനെ അതിന്റെ വിഭാഗത്തിലെ ഏറ്റവും ഭാരം കുറഞ്ഞ മോഡലുകളിൽ ഒന്നാക്കി മാറ്റുന്നു.

ഇന്ത്യയിലെ ആദ്യത്തെ RSV4 1100 ഫാക്‌ടറിയുടെ ഡെലിവറി നടത്തി അപ്രീലിയ

1,078 സിസി V4 ലിക്വിഡ്-കൂൾഡ് എഞ്ചിനാണ് റേസിംഗ് പതിപ്പ് വാഹനത്തിന് കരുത്തേകുന്നത്. ആറ് സ്പീഡ് ഗിയർബോക്‌സിലേക്ക് ജോടിയാക്കിയ എഞ്ചിൻ 214 bhp പവറും 122 Nm torque ഉം ആണ് ഉത്പാദിപ്പിക്കുന്നത്.

ഇന്ത്യയിലെ ആദ്യത്തെ RSV4 1100 ഫാക്‌ടറിയുടെ ഡെലിവറി നടത്തി അപ്രീലിയ

റൈഡ്-ബൈ-വയർ ത്രോട്ടിൽ, സ്ലിപ്പർ അസിസ്റ്റഡ് ക്ലച്ച്, അപ്രീലിയ ക്വിക്ക് ഷിഫ്റ്റർ സിസ്റ്റം (AQS) എന്നിവയും RSV4 1100 വാഗ്‌ദാനം ചെയ്യുന്നു. ഫാക്ടറി ഫിറ്റർ ടൈറ്റാനിയം അക്രപോവിക് എക്‌സ്‌ഹോസ്റ്റ് സിസ്റ്റവും മോട്ടോർസൈക്കിളിൽ ഉൾക്കൊള്ളുന്നു.

ഇന്ത്യയിലെ ആദ്യത്തെ RSV4 1100 ഫാക്‌ടറിയുടെ ഡെലിവറി നടത്തി അപ്രീലിയ

മുൻവശത്ത് പൂർണമായും ക്രമീകരിക്കാവുന്ന Öhlins NIX 43 mm ഫോർക്കും പിന്നിൽ പിഗ്ഗി ബാക്ക് ഉള്ള Öhlins TTX മോണോ-ഷോക്കും ആണ് വാഹനത്തിലെ സസ്‌പെൻഷൻ ഡ്യൂട്ടികൾ കൈകാര്യം ചെയ്യുന്നത്. സസ്പെൻഷനുകൾ രണ്ട് അറ്റത്തും ഇലക്ട്രോണിക്കായി ക്രമീകരിക്കാവുന്നതാണ്. സവാരി കൂടുതൽ മെച്ചപ്പെടുത്തുന്നതിനായി ആൻ‌ലിൻ‌സ് സ്റ്റിയറിംഗ് ഡാം‌പറും അപ്രീലിയ RSV4 1100 ഫാക്ടറിയിൽ ഉണ്ട്.

Most Read Articles

Malayalam
കൂടുതല്‍... #അപ്രീലിയ #aprilia
English summary
Aprilia RSV4 1100 Factory Delivered In India. Read in Malayalam
Story first published: Friday, March 6, 2020, 15:49 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X