കൊവിഡ്-19; അപ്രീലിയ SXR160 ഇന്ത്യയിലെത്തുന്നത് വൈകും
ഇറ്റാലിയന്‍ ബ്രാന്‍ഡില്‍ നിന്നുള്ള ആദ്യത്തെ മാക്‌സി-സ്‌കൂട്ടര്‍ ഓഫറാണ് അപ്രീലിയ SXR160. 2020 ഓട്ടോ എക്‌സ്‌പോയിലാണ് സ്‌കൂട്ടറിനെ കമ്പനി അവതരിപ്പിക്കുന്നത്.

വിപണിയില്‍ എത്തിയാല്‍ സുസുക്കി ബര്‍ഗ്മാന്‍ സ്ട്രീറ്റ് തന്നെയാകും സ്‌കൂട്ടറിന്റെ പ്രധാന എതിരാളി. 2020 സെപ്റ്റംബറില്‍ സ്‌കൂട്ടറിനെ വിപണിയില്‍ എത്തിക്കുമെന്നായിരുന്നു കമ്പനി അറിയിച്ചത്. എന്നാല്‍ കൊവിഡ്-19 യുടെ പശ്ചാത്തലത്തില്‍ സ്‌കൂട്ടറിന്റെ അരങ്ങേറ്റം വൈകുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.

പുതിയ റിപ്പോര്‍ട്ട് അനുസരിച്ച് 2020 ഒക്ടോബറില്‍ മാത്രമേ സ്‌കൂട്ടര്‍ വില്‍പ്പനയക്ക് എത്തുകയുള്ളു. നിരവധി പുതുമകളോടും ഫീച്ചര്‍ സമ്പന്നവുമായിട്ടാണ് ബ്രാന്‍ഡില്‍ നിന്നുള്ള ആദ്യ മാക്‌സി-സ്‌കൂട്ടര്‍ വിപണിയില്‍ എത്തുന്നത്.
MOST READ: ഇന്ത്യയിലുടനീളമുള്ള ഡീലർഷിപ്പുകളുടെ പ്രവർത്തനം ആരംഭിച്ച് മാരുതി സുസുക്കി

വലിപ്പമേറിയ മുന്‍ എപ്രോണ്‍, വലിപ്പമുള്ള സീറ്റ്, നീളം കൂടിയ വിന്‍ഡ് സ്‌ക്രീന്‍, ഡിജിറ്റല്‍ ഇന്‍സ്ട്രമെന്റല്‍ ക്ലസ്റ്റര്‍, എല്‍ഇഡി ഹെഡ്‌ലാമ്പ് എന്നിവയാണ് SXR 160-യുടെ പ്രത്യേകതകള്‍.

മുന്‍വശത്ത് സ്‌പോര്‍ട്ടി പരിവേഷം ലഭിക്കുന്നതിനായി വലിയ വിന്‍ഡ് സ്‌ക്രീനും ഡ്യുവല്‍ ടോണ്‍ റെഡ് ആന്‍ഡ് ബ്ലാക്ക് സ്‌കീമും ഉണ്ട്. വശങ്ങളില്‍ മികച്ച ഗ്രാഫിക്‌സ് ഉള്‍പ്പെടുത്തിയാണ് സ്‌പോര്‍ട്ടി ആക്കിയിരിക്കുന്നത്.
MOST READ: ബിഎസ് VI കിക്‌സിന്റെ ബുക്കിങ് തീയതി വെളിപ്പെടുത്തി നിസാന്‍

സ്‌റ്റൈലിഷ് അലോയി വീലുകള്‍, ഡിസ്‌ക് ബ്രേക്കുകള്‍, വലിയ അണ്ടര്‍ സീറ്റ് സ്റ്റോറേജ്, ബിഎസ് VI കംപ്ലയിന്റ് എഞ്ചിന്‍ എന്നിവയാണ് അപ്രീലിയ SXR160 യിലെ മറ്റ് സവിശേഷതകള്‍.

10.8 bhp കരുത്ത് സൃഷ്ടിക്കുന്ന 160 സിസി, ട്രിപ്പിള്‍ വാല്‍വ്‌സിംഗിള്‍ സിലിണ്ടര്‍ എഞ്ചിനാകും സ്‌കൂട്ടറിന്റെ കരുത്ത്. നീല, ചുവപ്പ്, വെള്ള, കറുപ്പ് എന്നിങ്ങനെ നാല് നിറങ്ങളില്‍ സ്‌കൂട്ടര്‍ വില്‍പ്പനയ്‌ക്കെത്തും.
MOST READ: അത്യാഢംബര ബുഗാട്ടി ഹൈപ്പർകാറുകൾ സ്വന്തമാക്കിയ ഇന്ത്യക്കാർ

അപ്രീലിയ നിരയില്‍ നിന്നുള്ള മറ്റ് വാര്‍ത്തകള്‍ നോക്കിയാല്‍ ടുഒണോ 125-യുടെ അവതരണമാണ്. ബൈക്ക് കമ്പനിയുടെ ഔദ്യോഗിക വെബ്സൈറ്റില്‍ ഇടംപിടിച്ചു. ടുഒണോ V4 1100 RR -ല്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് പുതിയ വാഹനം നിര്‍മ്മിച്ചിരിക്കുന്നത്.

ഇന്ത്യന്‍ വിപണിയിലേക്ക് കുറഞ്ഞ കരുത്തിലുള്ള മോട്ടോര്‍സൈക്കിള്‍ അവതരിപ്പിക്കുന്നതിനായി പ്രവര്‍ത്തിക്കുകയാണെന്ന് കമ്പനി നേരത്തെ തന്നെ സ്ഥിരീകരിച്ചിരുന്നു. 124 സിസി സിംഗിള്‍ സിലിണ്ടര്‍ ലിക്വിഡ് കൂള്‍ഡ് എഞ്ചിനാണ് ബൈക്കിന്റെ കരുത്ത്.


Click it and Unblock the Notifications








