ബിഎസ് VI കിക്‌സിന്റെ ബുക്കിങ് തീയതി വെളിപ്പെടുത്തി നിസാന്‍

ഇന്ത്യന്‍ വിപണിയില്‍ ആവശ്യക്കാര്‍ ഏറെയുള്ളൊരു ശ്രേണിയാണ് മിഡ് സൈസ് എസ്‌യുവി വിഭാഗം. ഈ വിഭാഗത്തില്‍ വലിയ മത്സരമാണ് ഇന്ന് നടക്കുന്നതും. ഈ വിഭാഗത്തിലേക്കാണ് കിക്‌സുമായി നിസാന്‍ എത്തുന്നത്.

ബിഎസ് VI കിക്‌സിന്റെ ബുക്കിങ് തീയതി വെളിപ്പെടുത്തി നിസാന്‍

എന്നാല്‍ എതിരാളികള്‍ നിരയില്‍ ശക്തരായതോടെ കിക്‌സിന്റെ വില്‍പ്പനയില്‍ വലിയ ഇടിവ് ഉണ്ടായി. ഇത് പരിഹരിക്കുന്നതിന് കിക്‌സിന്റെ പുതിയൊരു പതിപ്പിനെ കമ്പനി വെളിപ്പെടുത്തിയിരുന്നു.

ബിഎസ് VI കിക്‌സിന്റെ ബുക്കിങ് തീയതി വെളിപ്പെടുത്തി നിസാന്‍

ഈ പുതിയ പതിപ്പിനായുള്ള പ്രി-ബുക്കിങ് 2020 മെയ് 15 മുതല്‍ ആരംഭിക്കുമെന്നാണ് ഇപ്പോള്‍ കമ്പനി ഔദ്യോഗികമായി അറിയിച്ചിരിക്കുന്നത്. എന്നാല്‍ എന്ന് വാഹനം ഉപഭോക്താക്കളുടെ കൈകളില്‍ എത്തി തുടങ്ങും എന്നത് സംബന്ധിച്ച് വിവരങ്ങള്‍ ഒന്നും തന്നെ ലഭ്യമല്ല.

MOST READ: അത്യാഢംബര ബുഗാട്ടി ഹൈപ്പർകാറുകൾ സ്വന്തമാക്കിയ ഇന്ത്യക്കാർ

ബിഎസ് VI കിക്‌സിന്റെ ബുക്കിങ് തീയതി വെളിപ്പെടുത്തി നിസാന്‍

രാജ്യത്ത് ഏര്‍പ്പെടുത്തിയിരിക്കുന്ന ലോക്ക്ഡൗണ്‍ പിന്‍വലിക്കുന്നതോടെ വാഹനത്തിന്റെ ഡെലിവറിയും ആരംഭിച്ചേക്കുമെന്നാണ് സൂചന. അടുത്തിടെ വാഹനത്തിന്റെ വിവരങ്ങള്‍ ഓണ്‍ലൈനില്‍ പുറത്തുവന്നിരുന്നു.

ബിഎസ് VI കിക്‌സിന്റെ ബുക്കിങ് തീയതി വെളിപ്പെടുത്തി നിസാന്‍

XL, XV, XV പ്രീമിയം, XV പ്രീമിയം (O) എന്നിങ്ങനെ നാല് വകഭേദങ്ങളിലായിരിക്കും വാഹനം വിപണിയില്‍ എത്തുന്നത്. വാഹനത്തിന്റെ ഏറ്റവും വലിയ സവിശേഷത ബിഎസ് VI -ലേക്ക് നവീകരിച്ച് പുതിയ ടര്‍ബോചാര്‍ജ്ഡ് എഞ്ചിനാണ്.

MOST READ: ഇന്ത്യയില്‍ വില കുറഞ്ഞ ഇലക്ട്രിക്ക് കാര്‍ അവതരിപ്പിക്കുമെന്ന് എംജി

ബിഎസ് VI കിക്‌സിന്റെ ബുക്കിങ് തീയതി വെളിപ്പെടുത്തി നിസാന്‍

1.3 ലിറ്റര്‍ പെട്രോള്‍ എഞ്ചിനാണ് വാഹനത്തിന്റെ കരുത്ത്. ലഭ്യമായ സുചനകള്‍ പ്രകാരം ഈ എഞ്ചിന്‍ 156 bhp കരുത്തും 254 Nm torque ഉം ഉത്പാദിപ്പിക്കും.

ബിഎസ് VI കിക്‌സിന്റെ ബുക്കിങ് തീയതി വെളിപ്പെടുത്തി നിസാന്‍

ആറ് സ്പീഡ് മാനുവല്‍, സിവിടി ആയിരിക്കും ഗിയര്‍ ഓപ്ഷന്‍. 2020 ഓട്ടോ എക്സ്പോയില്‍ അവതരിപ്പിച്ച് ഡസ്റ്ററില്‍ കണ്ട അതേ എഞ്ചിന്‍ തന്നെയാണിത്. പുതിയ എഞ്ചിന്‍ ലഭിക്കുന്നതോടെ കിക്ക്സ് അതിന്റെ ശ്രേണിയിലെ കരുത്ത് കൂടിയ മോഡലാകുമെന്നും കമ്പനി അവകാശപ്പെടുന്നു.

MOST READ: ഇന്ത്യൻ വിപണിയിൽ ഏറ്റവും കൂടുതൽ മൈലേജ് വാഗ്ദാനം ചെയ്യുന്ന 10 കാറുകൾ

ബിഎസ് VI കിക്‌സിന്റെ ബുക്കിങ് തീയതി വെളിപ്പെടുത്തി നിസാന്‍

1.5 ലിറ്റര്‍ ശേഷിയുള്ള പെട്രോള്‍, ഡീസല്‍ എഞ്ചിനുകളായിരുന്ന ഈ വാഹനത്തില്‍ മുമ്പ് നല്‍കിയിരുന്നത്. ഇതില്‍ 1.5 ലിറ്റര്‍ K9K ഡീസല്‍ എഞ്ചിന്‍ മോഡലിന്റെ ഉത്പാദനം നിസാന്‍ പൂര്‍ണമായും അവസാനിപ്പിച്ചു.

ബിഎസ് VI കിക്‌സിന്റെ ബുക്കിങ് തീയതി വെളിപ്പെടുത്തി നിസാന്‍

1.5 പെട്രോള്‍ എഞ്ചിന് പകരമായിട്ടാണ് ഇപ്പോള്‍ ബിഎസ് VI നിലാവാരത്തിലുള്ള 1.3 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എഞ്ചിന്‍ നല്‍കിയിരിക്കുന്നത്. പുതിയ എഞ്ചിനില്‍ കിക്സിന് ARAI സാക്ഷ്യപ്പെടുത്തിയ ഇന്ധനക്ഷമത 16.3 കിലോമീറ്റര്‍ ആണ്.

MOST READ: പ്രിയം ഡീസൽ ക്രെറ്റയോട്, ബുക്കിംഗിൽ പെട്രോൾ മോഡലുകൾക്ക് ലഭിച്ചത് 45 ശതമാനം മാത്രം

ബിഎസ് VI കിക്‌സിന്റെ ബുക്കിങ് തീയതി വെളിപ്പെടുത്തി നിസാന്‍

ടര്‍ബോ എഞ്ചിനിലേക്ക് മാറുന്നതിനൊപ്പം ഓട്ടോമാറ്റിക് എസി, ക്രൂയിസ് കണ്‍ട്രോള്‍, 360 ഡിഗ്രി ക്യാമറ, മള്‍ട്ടിപ്പിള്‍ എയര്‍ബാഗ്, എബിഎസ്, ഇബിഡി, ഹില്‍ സ്റ്റാര്‍ട്ട് അസിസ്റ്റ്, ഹില്‍ ഡിസെന്റ് കണ്‍ട്രോള്‍, ട്രാക്ഷന്‍ കണ്‍ട്രോള്‍, തുടങ്ങിയ ഫീച്ചറുകളും വാഹനത്തില്‍ ഇടംപിടിക്കും.

More from DriveSpark

Article Published On: Wednesday, May 6, 2020, 13:21 [IST]
English summary
2020 Nissan Kicks Petrol Bookings To Open On 15th May. Read in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X