പ്രിയം ഡീസൽ ക്രെറ്റയോട്, ബുക്കിംഗിൽ പെട്രോൾ മോഡലുകൾക്ക് ലഭിച്ചത് 45 ശതമാനം മാത്രം

മിഡ് സൈസ് എസ്‌യുവി ശ്രേണിയിലെ താരമായിരുന്നു ഒന്നാം തലമുറ ഹ്യുണ്ടായി ക്രെറ്റ. എന്നാൽ ദക്ഷിണ കൊറിയൻ ബ്രാൻഡായ കിയ സെൽറ്റോസ് എത്തിയതോടെ പ്രതാപം നഷ്‌ടപ്പെട്ട ഹ്യുണ്ടായി താരപദവി വീണ്ടെടുക്കാൻ അടിമുടി പരിഷ്ക്കരണങ്ങളുമായി ക്രെറ്റയെ വീണ്ടും അവതരിപ്പിച്ചു.

പ്രിയം ഡീസൽ ക്രെറ്റയോട്, ബുക്കിംഗിൽ പെട്രോൾ മോഡലുകൾക്ക് ലഭിച്ചത് 45 ശതമാനം മാത്രം

എന്നാൽ സമയം അത്ര നന്നല്ലെന്നാണ് തോന്നുന്നത്. മാർച്ചിൽ വിപണിയിൽ എത്തിയ രണ്ടാം തലമുറ ഹ്യുണ്ടായി ക്രെറ്റയുടെ വിൽപ്പന ആരംഭിച്ചതോടെ കൊറോണ വ്യാപിക്കുകയും തുടർന്ന് രാജ്യത്ത് ലോക്ക്ഡൗൺ പ്രഖ്യാപിക്കുകയും ചെയ്‌തു. എങ്കിലും ഇതിലൊന്നും കമ്പനി തളരാൻ തയാറല്ല. ഓൺലൈൻ ബുക്കിംഗ് ആരംഭിച്ചതോടെ ക്രെറ്റയ്ക്ക് ഗംഭീര സ്വീകാര്യത ലഭിച്ചു.

പ്രിയം ഡീസൽ ക്രെറ്റയോട്, ബുക്കിംഗിൽ പെട്രോൾ മോഡലുകൾക്ക് ലഭിച്ചത് 45 ശതമാനം മാത്രം

എസ്‌യുവിക്ക് ലഭിക്കുന്ന ബുക്കിംഗ് സംഖ്യകൾ മികച്ച ഡിമാൻഡാണ് സൂചിപ്പിക്കുന്നത്. 2020 ക്രെറ്റയ്‌ക്ക് വിപണിയിൽ എത്തും മുമ്പ് തന്നെ 14,000 പ്രീ-ബുക്കിംഗുകൾ ലഭിച്ചിരുന്നതായി ഹ്യുണ്ടായി നേരത്തെ വ്യക്തമാക്കിയിരുന്നു. നിലവിൽ വാഹനത്തിന് ആകെ 20,000 ബുക്കിംഗുകൾ ലഭിച്ചതായി കമ്പനി സ്ഥിരീകരിച്ചു.

MOST READ: പെർഫോമൻസ് ക്രോസ്ഓവറായി ഫോർഡ് പൂമ എത്തുന്നു, ടീസർ വീഡിയോ കാണാം

പ്രിയം ഡീസൽ ക്രെറ്റയോട്, ബുക്കിംഗിൽ പെട്രോൾ മോഡലുകൾക്ക് ലഭിച്ചത് 45 ശതമാനം മാത്രം

ക്രെറ്റയ്ക്ക് ഇതുവരെ ലഭിച്ച മൊത്തം ബുക്കിംഗുകളിൽ പകുതിയിലധികം ഡീസൽ മോഡലുകൾക്കാണെന്നുള്ളതാണ് യാഥാർഥ്യം. ഡീസൽ എസ്‌യുവിയുടെ ആവശ്യം എല്ലായ്‌പ്പോഴും പെട്രോൾ പതിപ്പിനെ മറികടക്കുന്നുവെന്ന് നിങ്ങൾ കരുതുന്നുവെങ്കിൽ ഇത് ആശ്ചര്യകരമല്ല. എങ്കിലും നിലവിലെ വിപണി സാഹചര്യത്തിൽ പെട്രോൾ മോഡലുകളോട് താൽപര്യം കൂടിവരുന്നതാണ് ട്രെൻഡ്.

പ്രിയം ഡീസൽ ക്രെറ്റയോട്, ബുക്കിംഗിൽ പെട്രോൾ മോഡലുകൾക്ക് ലഭിച്ചത് 45 ശതമാനം മാത്രം

ക്രെറ്റയ്ക്ക് ലഭിച്ച 55 ശതമാനം ബുക്കിംഗുകളും ഡീസൽ വകബേദങ്ങൾക്കുള്ളതാണെന്ന് അറിയിക്കുന്നതിൽ എനിക്ക് അതിയായ സന്തോഷമുണ്ടെന്ന് ഹ്യുണ്ടായി മോട്ടോർ ഇന്ത്യ ലിമിറ്റഡ് സെയിൽസ്, മാർക്കറ്റിംഗ് ആൻഡ് സർവീസ് ഡയറക്ടർ തരുൺ ഗാർഗ് പറഞ്ഞു.

MOST READ: വെന്യു ബിഎസ് VI പെട്രോള്‍ പതിപ്പിന്റെ മൈലേജ് വെളിപ്പെടുത്തി ഹ്യുണ്ടായി

പ്രിയം ഡീസൽ ക്രെറ്റയോട്, ബുക്കിംഗിൽ പെട്രോൾ മോഡലുകൾക്ക് ലഭിച്ചത് 45 ശതമാനം മാത്രം

രണ്ട് പെട്രോൾ യൂണിറ്റുകളും ഒരു ഡീസൽ എഞ്ചിനിലും പുതുതലമുറ ഹ്യുണ്ടായി ക്രെറ്റ ലഭ്യമായിരുന്നിട്ടും ഡീസൽ കാറുകൾക്കുള്ള ഉയർന്ന ഡിമാൻഡ് നിലനിൽക്കുന്നു എന്നതാണ് ശ്രദ്ധേയം. 1.5 ലിറ്റർ ഡീസൽ യൂണിറ്റാണ് 2020 ക്രെറ്റയിൽ ഹ്യുണ്ടായി വാഗ്‌ദാനം ചെയ്യുന്നത്. അതി 110 bhp കരുത്ത് ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്.

പ്രിയം ഡീസൽ ക്രെറ്റയോട്, ബുക്കിംഗിൽ പെട്രോൾ മോഡലുകൾക്ക് ലഭിച്ചത് 45 ശതമാനം മാത്രം

ആറ് സ്പീഡ് മാനുവൽ, ആറ് സ്പീഡ് ഓട്ടോമാറ്റിക് യൂണിറ്റ് എന്നിവ ഗിയർബോക്‌സ് ഓപ്ഷനുകളിൽ ഉൾപ്പെടുന്നു. അതേസമയം പെട്രോൾ മോഡലുകളിൽ 1.5 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് യൂണിറ്റും 140 bhp കരുത്ത് സൃഷ്ടിക്കുന്ന 1.4 ലിറ്റർ ടർബോചാർജ്ഡ് എഞ്ചിനും ലഭ്യമാകും.

MOST READ: എംപിവി ശ്രേണിയിലെ ആഢംബര മോഡലുകളെ പരിചയപ്പെടാം

പ്രിയം ഡീസൽ ക്രെറ്റയോട്, ബുക്കിംഗിൽ പെട്രോൾ മോഡലുകൾക്ക് ലഭിച്ചത് 45 ശതമാനം മാത്രം

കുറഞ്ഞ ശേഷി എഞ്ചിനുള്ള പതിപ്പിൽ ആറ് സ്പീഡ് മാനുവൽ, സിവിടി എന്നിവ ഗിയർബോക്സ് ഓപ്ഷനിൽ തെരഞ്ഞെടുക്കാൻ സാധിക്കും. ടർബോ മോട്ടോറിൽ സ്റ്റിയറിംഗ് മൗണ്ട് ചെയ്ത പാഡിൽ-ഷിഫ്റ്ററുകളുള്ള 7 സ്പീഡ് ഡിസിടി ഉപയോഗിച്ചാണ് വിൽപ്പനയ്ക്ക് എത്തുന്നത്. മൊത്തം വിൽപ്പനയുടെ 5.4 ശതമാനം മാത്രമാണ് ഓഫറിലെ ഏറ്റവും ശക്തമായ എഞ്ചിന്റെ ആവശ്യം എന്നും കമ്പനി വെളിപ്പെടുത്തി.

പ്രിയം ഡീസൽ ക്രെറ്റയോട്, ബുക്കിംഗിൽ പെട്രോൾ മോഡലുകൾക്ക് ലഭിച്ചത് 45 ശതമാനം മാത്രം

ടർബോ പെട്രോൾ ഓപ്ഷന്റെ വില 16.16 ലക്ഷം രൂപയിൽ നിന്ന് ആരംഭിക്കുന്നു എന്നതാണ് ഇതിന്റെ ഒരു കാരണം. അടിസ്ഥാന ഡീസൽ, പെട്രോൾ പതിപ്പുകളേക്കാൾ കമാൻഡിനേക്കാൾ മുകളിലാണ്. മുമ്പത്തെപ്പോലെ തന്നെ വിപണിയിൽ കിയ സെൽറ്റോസ്, നിസാൻ കിക്‌സ് എന്നിവയുമായാണ് പ്രധാനമായി മത്സരിക്കുന്നത്.

Most Read Articles

Malayalam
കൂടുതല്‍... #ഹ്യുണ്ടായി #hyundai
English summary
Higher demand for diesel-powered Hyundai Creta than petrol. Read in Malayalam
Story first published: Tuesday, May 5, 2020, 15:05 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X