പെർഫോമൻസ് ക്രോസ്ഓവറായി ഫോർഡ് പൂമ എത്തുന്നു, ടീസർ വീഡിയോ കാണാം

അന്താരാഷ്ട്ര വിപണിയിലെ എസ്‌യുവി ശ്രേണിയെ വിപുലീകരിക്കുകയാണ് പ്രമുഖ അമേരിക്കൻ വാഹന നിർമാതാക്കളായ ഫോർഡ്. ഇക്കോസ്പോർട് കോംപാക്‌ട് എസ്‌യുവിയുടെ ചേട്ടനായി എത്തുന്ന പൂമയുടെ പെർഫോമൻസ് അധിഷ്‌ഠിത മോഡലായ ST പതിപ്പിന്റെ ടീസർ വീഡിയോ ബ്രാൻഡ് ഇപ്പോൾ പുറത്തുവിട്ടിരിക്കുകയാണ്.

വരും മാസങ്ങളിൽ യൂറോപ്പ് പോലുള്ള വികസിത വിപണികളിൽ വിൽപ്പനയ്ക്കെത്തുമെന്ന് പ്രതീക്ഷിക്കുന്നു. അഞ്ച് സീറ്റർ ക്രോസ്ഓവറിന്റെ ആക്രമണാത്മക സാന്നിധ്യമാണ് വീഡിയോ വ്യക്തമാക്കുന്നത്.

പെർഫോമൻസ് ക്രോസ്ഓവറായി ഫോർഡ് പൂമ എത്തുന്നു, ടീസർ വീഡിയോ കാണാം

കാരണം നിരവധി പുനർ രൂപകൽപ്പനയും ഇന്റീരിയർ മാറ്റങ്ങളും പ്രകടനത്തെ അടിസ്ഥാനമാക്കിയുള്ള എഞ്ചിനും മെക്കാനിക്കൽ ഘടകങ്ങളഉം ഫോർഡ് പൂമ ST പാക്കേജിന്റെ ഭാഗമാകും. ഇതിനോടകം തന്നെ വാഹനത്തിന്റെ പരീക്ഷണയോട്ടം കമ്പനി യൂറോപ്പിൽ നടത്തിയിട്ടുണ്ട്.

MOST READ: വെന്യു ബിഎസ് VI പെട്രോള്‍ പതിപ്പിന്റെ മൈലേജ് വെളിപ്പെടുത്തി ഹ്യുണ്ടായി

പെർഫോമൻസ് ക്രോസ്ഓവറായി ഫോർഡ് പൂമ എത്തുന്നു, ടീസർ വീഡിയോ കാണാം

പുനർരൂപകൽപ്പന ചെയ്‌ത എയർ ഇന്റേക്കുകളുള്ള ഒരു നവീകരിച്ച മുൻവശം, ചാരനിറത്തിലുള്ള ഗ്രിൽ വിഭാഗത്തിന് കീഴിൽ പുതിയ സ്പ്ലിറ്റർ, ഇന്റഗ്രൽ എൽഇഡി ഡേടൈം റണ്ണിംഗ് ലൈറ്റുകൾ ഉള്ള മനോഹരമായ ഹെഡ്‌ലാമ്പുകൾ, വീൽ ആർച്ച് വിപുലീകരണങ്ങളും വി ആകൃതിയിലുള്ള പുതിയ അലോയ് വീലുകളും ക്രോസ്ഓവറിന്റെ ലുക്കിനെ ആകർഷകമാക്കുന്നുവെന്ന് നിസംശയം പറയാം.

പെർഫോമൻസ് ക്രോസ്ഓവറായി ഫോർഡ് പൂമ എത്തുന്നു, ടീസർ വീഡിയോ കാണാം

സൂക്ഷ്‌മമായ ക്ലാഡിംഗ് മാറ്റങ്ങൾ, വലിയ മേൽക്കൂരയിൽ ഘടിപ്പിച്ച സ്‌പോയിലർ, പുതുക്കിയ റിയർ ബമ്പർ, വൃത്ത ആകൃതിയിലുള്ള ഡ്യുവൽ എക്‌സ്‌ഹോസ്റ്റ് പൈപ്പുകൾ എന്നിവയാണ് പുറംമോടിയിലെ മറ്റ് നവീകരണങ്ങൾ.

MOST READ: കൊവിഡ്-19; പൊലീസ് വാഹനങ്ങൾ സൗജന്യമായി സാനിറ്റൈസ് ചെയ്യാനൊരുങ്ങി എംജി

പെർഫോമൻസ് ക്രോസ്ഓവറായി ഫോർഡ് പൂമ എത്തുന്നു, ടീസർ വീഡിയോ കാണാം

അകത്തളത്തേക്ക് നോക്കിയാൽ ഫോർഡ് പൂമ ST-യിൽ റെക്കാരോ നിർമിത ബോൾസ്റ്റേർഡ് സ്പോർട്ട് സീറ്റുകൾ, മൾട്ടി-ഫങ്ഷണൽ സ്റ്റിയറിംഗ് വീലിലെ ST ലോഗോ, ബ്ലാക്ക് ക്യാബിൻ തീം, കണക്റ്റിവിറ്റി സവിശേഷതകളുള്ള ഫ്ലോട്ടിംഗ് ടച്ച്സ്ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ഇൻസ്ട്രുമെന്റ് പാനലിൽ എസി നിയന്ത്രണങ്ങൾ തുടങ്ങിയവ ഉൾപ്പെടുന്നു.

പെർഫോമൻസ് ക്രോസ്ഓവറായി ഫോർഡ് പൂമ എത്തുന്നു, ടീസർ വീഡിയോ കാണാം

മികച്ച ഹാൻഡിലിംഗ് സവിശേഷതകൾക്കായി വലിയ ബ്രേക്കുകളും കർശനമാക്കിയ സസ്‌പെൻഷനും പോലുള്ള മെക്കാനിക്കൽ പരിഷ്ക്കരണങ്ങൾ ബ്ലൂ ഓവൽ അവതരിപ്പിക്കും. 1997 നും 2001 നും ഇടയിൽ കോംപാക്‌ട് സ്പോർട്‌സ് കൂപ്പിനായി ഉപയോഗിച്ച പൂമ നെയിംപ്ലേറ്റ് അമേരിക്കൻ ബ്രാൻഡ് കഴിഞ്ഞ വർഷമാണ് തിരികെ കൊണ്ടുവന്നത്.

MOST READ: നിസാൻ നിരയിൽ നിന്നും വിടപറഞ്ഞ് ടെറാനോ എസ്‌യുവി

പെർഫോമൻസ് ക്രോസ്ഓവറായി ഫോർഡ് പൂമ എത്തുന്നു, ടീസർ വീഡിയോ കാണാം

എസ്‌യുവിയുടെയും ക്രോസ്ഓവർ വാങ്ങുന്നവരുടെയും വർധിച്ചുവരുന്ന ആസക്തിയെ ആകർഷിക്കുന്ന ക്രോസ്ഓവറിന് യൂറോപ്പിൽ മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. 1.0 ലിറ്റർ ത്രീ സിലിണ്ടർ മൈൽഡ്-ഹൈബ്രിഡ് ഇക്കോബൂസ്റ്റ് പെട്രോൾ എഞ്ചിൻ ഉപയോഗിച്ച് 153 bhp കരുത്തും 240 Nm torque ഉം വികസിപ്പിക്കുന്നതാണ് സ്റ്റാൻഡേർഡ് പൂമ.

പെർഫോമൻസ് ക്രോസ്ഓവറായി ഫോർഡ് പൂമ എത്തുന്നു, ടീസർ വീഡിയോ കാണാം

പെർഫോമൻസ് കാറുകളെ ഇഷ്ടപ്പെടുന്ന ആളുകളെ ലക്ഷ്യംവെച്ച് ജനപ്രിയ ഫിയസ്റ്റ ST-യിൽ നിന്ന് 1.5 ലിറ്റർ ടർബോചാർജ്ഡ് ത്രീ-പോട്ട് എഞ്ചിൻ പൂമ ST ഉപയോഗിക്കും. ഇത് പരമാവധി 198 bhp പവറും 290 Nm torque ഉം ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്.

MOST READ: ലോക്ക്ഡൗണ്‍ കാലത്ത് വിപണിയില്‍ എത്തിയ ബിഎസ് VI കാറുകള്‍

പെർഫോമൻസ് ക്രോസ്ഓവറായി ഫോർഡ് പൂമ എത്തുന്നു, ടീസർ വീഡിയോ കാണാം

ആറ് സ്പീഡ് മാനുവൽ ഗിയർബോക്‌സുമായാണ് എഞ്ചിൻ ജോടിയാക്കിയിരിക്കുന്നത്. ഏഴ് സെക്കൻഡിനുള്ളിൽ 100 കിലോമീറ്റർ വേഗത കൈവരിക്കാൻ പൂമ ST-ക്ക് സാധിക്കുമെന്ന് ഫോർഡ് അവകാശപ്പെടുന്നു.

Most Read Articles

Malayalam
കൂടുതല്‍... #ഫോർഡ് #ford
English summary
Ford Puma ST Performance Crossover Teased. Read in Malayalam
Story first published: Tuesday, May 5, 2020, 13:25 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X