നിസാൻ നിരയിൽ നിന്നും വിടപറഞ്ഞ് ടെറാനോ എസ്‌യുവി

ടെറാനോ എസ്‌യുവിയെ ഔദ്യോഗിക വെബ്‌സൈറ്റിൽ നിന്നും നീക്കം ചെയ്‌ത് ജാപ്പനീസ് വാഹന നിർമാതാക്കളായ നിസാൻ. 2020 ഏപ്രിൽ ഒന്നു മുതൽ പ്രാബല്യത്തിൽ വന്ന ബിഎസ്-VI മലിനീകരണ മാനദണ്ഡങ്ങൾക്ക് അനുസൃതമായി പരിഷ്ക്കരിക്കാൻ സാധിക്കാതെ വന്നതോടെയാണ് വാഹനത്തെ നിർത്തലാക്കാൻ കമ്പനി തീരുമാനിച്ചത്.

നിസാൻ നിരയിൽ നിന്നും വിടപറഞ്ഞ് ടെറാനോ എസ്‌യുവി

ബി‌എസ്-IV മോഡലുകളുടെ വിൽ‌പന നിരോധിച്ചതിനാൽ നിസാൻ‌ ടെറാനോയെ ഇന്ത്യയിലെ ഉൽ‌പ്പന്ന നിരയിൽ‌ നിന്നും നീക്കംചെയ്യുകയാണ്. എങ്കിലും

ഇന്ത്യൻ വിപണിയിൽ ടെറാനോയുടെ ഭാവിയെക്കുറിച്ച് കമ്പനി ഇതുവരെ ഒരു വിവരവും പ്രഖ്യാപിച്ചിട്ടില്ല. എന്നിരുന്നാലും സമീപകാലത്തെ വിൽപ്പനയും ഡിമാൻഡും കണക്കിലെടുക്കുമ്പോൾ എസ്‌യുവിയെ പിൻവലിക്കുന്നതായി മനസിലാക്കാം.

നിസാൻ നിരയിൽ നിന്നും വിടപറഞ്ഞ് ടെറാനോ എസ്‌യുവി

ഡെസ്റ്ററിന്റെ അതേ പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയാണ് ടെറാനോയെ നിസാനും അണിയിച്ചൊരുക്കിയിരിക്കുന്നത്. 2013 ലാണ് ഇന്ത്യൻ വിപണിയിലേക്ക് മോഡലിനെ ജാപ്പനീസ് ബ്രാൻഡ് അവതരിപ്പിക്കുന്നത്. തുടക്കത്തിൽ മികച്ച പ്രതികരണമാണ് ലഭിച്ചതെങ്കിലും കാലക്രമേണ പുതിയ മോഡലുകൾ വിപണിയിൽ ഇടംപിടിച്ചതോടെ എസ്‌യുവിയോടുള്ള പ്രിയം കുറയുകയായിരുന്നു.

MOST READ: ഒറ്റ മോഡലിൽ ആറ് കളറിൽ അണിഞ്ഞൊരുങ്ങി കരോക്ക് എസ്‌യുവി എത്തുന്നു

നിസാൻ നിരയിൽ നിന്നും വിടപറഞ്ഞ് ടെറാനോ എസ്‌യുവി

വലുതും മസ്‌കുലറുമായ രൂപകൽപ്പനയ്ക്കും മാന്യമായ എഞ്ചിനുമാണ് ടെറാനോയെ ജനപ്രിയമാക്കിയത്. എസ്‌യുവിയിൽ കാര്യമായ പരിഷ്ക്കരണങ്ങൾ കൊണ്ടുവരുന്നതിൽ നിസാൻ പരാജയപ്പെട്ടതാണ് ഈ വാഹനത്തിന്റെ പരാജയത്തിന് പിന്നിലുണ്ടായ കാരണം. കാലത്തിനൊത്ത നവീകരണം ലഭിച്ചിരുന്നെങ്കിൽ ഡസ്റ്റർ വിപണിയിൽ പിടിച്ചുനിൽക്കുന്നതുപോലെ നിസാനും ടെറാനോയെ നിലനിർത്താമായിരുന്നു.

നിസാൻ നിരയിൽ നിന്നും വിടപറഞ്ഞ് ടെറാനോ എസ്‌യുവി

ടെറാനോ നിർത്തലാക്കിയതോടെ നിസാന്റെ ഇന്ത്യയിലെ ഉൽപ്പന്ന നിരയിലെ ഏക എസ്‌യുവിയാണ് കിക്‌സ്. രണ്ട് എഞ്ചിൻ ഓപ്ഷനോടു കൂടിയാണ് ടെറാനോ മിഡ്-സൈസ് എസ്‌യുവി വിപണിയിൽ എത്തിയിരുന്നത്. ഇതി പെട്രോൾ, ഡീസൽ യൂണിറ്റുകൾ ഉൾപ്പെട്ടിരുന്നു. 1.6 ലിറ്റർ നാല് സിലിണ്ടർ പെട്രോൾ എഞ്ചിൻ 103 bhp കരുത്തിൽ 148 Nm torque ഉത്പാദിപ്പിച്ചിരുന്നു.

MOST READ: GMC ഹമ്മർ ഇവിയുടെ അവതരണം വൈകും

നിസാൻ നിരയിൽ നിന്നും വിടപറഞ്ഞ് ടെറാനോ എസ്‌യുവി

ഡീസൽ യൂണിറ്റ് ട്യൂണുകളിൽ തെരഞ്ഞെടുക്കാൻ സാധിക്കുമായിരുന്നു. ആദ്യത്തേത് 84 bhp പവറും 200 Nm torque ഉം നൽകുമ്പോൾ രണ്ടാമത്തേത് 109 bhp കരുത്തിൽ 245 Nm torque സൃഷ്‌ടിച്ചിരുന്നു. തെരഞ്ഞെടുത്ത എഞ്ചിനും മോഡലും അനുസരിച്ച് നിസാൻ ടെറാനോയ്ക്കുള്ള ട്രാൻസ്മിഷൻ ഓപ്ഷനുകളിൽ അഞ്ച് സ്പീഡ്, ആറ് സ്പീഡ് മാനുവൽ അല്ലെങ്കിൽ ഓപ്ഷണലായി ആറ് സ്പീഡ് ഓട്ടോമാറ്റിക് യൂണിറ്റും ഉൾപ്പെടുന്നു.

നിസാൻ നിരയിൽ നിന്നും വിടപറഞ്ഞ് ടെറാനോ എസ്‌യുവി

2020 കിക്‌സ് എസ്‌യുവിയുടെ ബിഎസ്-VI പതിപ്പിനെ ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കാനുള്ള ശ്രമത്തിലാണ് നിസാൻ. ഇന്ത്യൻ വിപണിയിൽ റെനോ ഡസ്റ്റർ, ടാറ്റ ഹാരിയർ, മഹീന്ദ്ര XUV500 എന്നിവയാണ് മോഡലിന്റെ പ്രധാന എതിരാളികൾ. എന്നാൽ മത്സരം കടുപ്പിക്കാൻ ടർബോ പെട്രോൾ കരുത്തിലാണ് പരിഷ്ക്കരിച്ച മോഡൽ എത്തുന്നത്.

MOST READ: ലോക്ക്ഡൗണ്‍ കഴിയും വരെ പൊലീസിനിരിക്കട്ടെ ദേവസിയുടെ വക ഒരു ഇന്നോവ ക്രിസ്റ്റ

നിസാൻ നിരയിൽ നിന്നും വിടപറഞ്ഞ് ടെറാനോ എസ്‌യുവി

നിസാൻ പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനയിലാണ് ഇക്കാര്യം കമ്പനി വ്യക്തമാക്കിയത്. 1.3 ലിറ്റർ KR13 DDT ടർബോചാർജ്‌ഡ് നാല് സിലിണ്ടർ പെട്രോൾ എഞ്ചിൻ പരമാവധി 156 bhp കരുത്തും 254 Nm torque ഉം ഉത്‌പാദിപ്പിക്കാൻ പര്യാപ്‌തമാണ്. ഫെബ്രുവരി ആദ്യം നടന്ന 2020 ഓട്ടോ എക്‌സ്‌പോയിൽ റെനോ ഡസ്റ്ററിലും പുതിയ ടർബോ പെട്രോൾ എഞ്ചിൻ പ്രാദേശിക അരങ്ങേറ്റം നടത്തിയിരുന്നു.

നിസാൻ നിരയിൽ നിന്നും വിടപറഞ്ഞ് ടെറാനോ എസ്‌യുവി

2020 മോഡൽ എത്തുന്നതോടെ നിസാൻ കൂടുതൽ മികച്ച സവിശേഷതകൾ കിക്‌സിൽ ഉൾപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നു. ഇവയെല്ലാം ആഭ്യന്തര വിപണിയിലെ മറ്റ് എസ്‌യുവികളുമായി കിടപിടിക്കാൻ 2020 നിസാൻ കി‌ക്‌സിനെ സഹായിക്കും. അതോടൊപ്പം ഉടൻ തന്നെ ഒരു പുത്തൻ കോംപാക്‌ട് എസ്‌യുവിയെയും ബ്രാൻഡ് അവതരിപ്പിക്കുന്നുണ്ട്.

Most Read Articles

Malayalam
കൂടുതല്‍... #നിസ്സാൻ #nissan
English summary
Nissan Terrano Discontinued With No BS6 Updates In India. Read in Malayalam
Story first published: Monday, May 4, 2020, 18:14 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X