ഒറ്റ മോഡലിൽ ആറ് കളറിൽ അണിഞ്ഞൊരുങ്ങി കരോക്ക് എസ്‌യുവി എത്തുന്നു

കുറച്ച് വർഷങ്ങൾക്ക് മുമ്പ് വരെ പ്രീമിയം സ്മോൾ എസ്‌യുവി വിഭാഗത്തിൽ ഉയർന്ന ശേഷിയുള്ള യെതി മോഡലുമായി സ്‌കോഡ ഇന്ത്യയ്ക്ക് മികച്ച പ്രാതിനിധ്യം ഉണ്ടായിരുന്നു. എന്നാൽ ഇന്ന് ഈ നിരയിൽ ഇപ്പോൾ ബ്രാൻഡിനുള്ളത് വളരെ വലുതും ചെലവേറിയതുമായ കോഡിയാക്ക് മാത്രമാണ്.

ഒറ്റ മോഡലിൽ ആറ് കളറിൽ അണിഞ്ഞൊരുങ്ങി കരോക്ക് എസ്‌യുവി എത്തുന്നു

എന്നാൽ വരും കാലങ്ങളിൽ കാര്യങ്ങൾക്ക് നല്ല രീതിയിൽ മാറ്റമുണ്ടാകും. പുതിയ മോഡലുകളെ ആഭ്യന്തര വിപണിയിൽ അവതരിപ്പിക്കാൻ സ്കോഡ സജ്ജരായിക്കഴിഞ്ഞു. അടുത്തിടെ അവതരിപ്പിച്ച ഫോക്‌സ്‌വാഗൺ ടി-റോക്കിന്റെ മെക്കാനിക്കൽ ഇരട്ടയായ സ്കോഡ കൊഡിയാക്കിനെ കമ്പനി ഉടൻ പുറത്തിറക്കും.

ഒറ്റ മോഡലിൽ ആറ് കളറിൽ അണിഞ്ഞൊരുങ്ങി കരോക്ക് എസ്‌യുവി എത്തുന്നു

പ്രീമിയം സ്‌മോൾ എസ്‌യുവിയുടെ ബുക്കിംഗ് ഇതിനോടകം തന്നെ സ്കോഡ ആരംഭിച്ചിട്ടുണ്ട്. 50,000 രൂപ ടോക്കൺ തുകയ്ക്കായി നൽകി വാഹനം ബുക്ക് ചെയ്യാം. നിലവിൽ രാജ്യത്ത് പ്രഖ്യാപിച്ചിരിക്കുന്ന മൂന്നാംഘട്ട ലോക്ക്ഡൗൺ പിൻവലിച്ചാൽ ഉടൻ തന്നെ കരോക്കിനെ വിൽപ്പനക്കെത്തിക്കാനാണ് ബ്രാൻഡ് തയാറായിരിക്കുന്നത്.

MOST READ: ഹ്യുണ്ടായി പുതുതലമുറ i20 എത്തുന്നത് കണക്റ്റഡ് ഫീച്ചറുമായി

ഒറ്റ മോഡലിൽ ആറ് കളറിൽ അണിഞ്ഞൊരുങ്ങി കരോക്ക് എസ്‌യുവി എത്തുന്നു

നിങ്ങൾ‌ക്കറിയാവുന്നതുപോലെ സ്കോഡ കരോക്കിനെ CBU റൂട്ട് വഴി ഇന്ത്യയിലേക്ക് കൊണ്ടുവരും. ഫോക്‌സ്‌വാഗൺ ടി-റോക്കിനെ പോലെ ഇത് ഒരൊറ്റ വകഭേദത്തിൽ മാത്രമായിരിക്കും വിൽ‌പ്പനക്ക് എത്തുക. അത് വിവിധ സുഖസൗകര്യങ്ങളും സുരക്ഷയും ഉറപ്പാക്കുന്ന സവിശേഷതകളോടെയാകും എത്തുക.

ഒറ്റ മോഡലിൽ ആറ് കളറിൽ അണിഞ്ഞൊരുങ്ങി കരോക്ക് എസ്‌യുവി എത്തുന്നു

ടച്ച്സ്ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റം, ഡ്യുവൽ-സോൺ ക്ലൈമറ്റ് കൺട്രോൾ, ഓൾ-ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, പനോരമിക് സൺറൂഫ്, ഇലക്ട്രിക്കലായി ക്രമീകരിക്കാവുന്ന ഫ്രണ്ട് സീറ്റുകൾ, ഓട്ടോ ഹെഡ്‌ലാമ്പുകളും വൈപ്പറുകളും ഇന്റീരിയർ ആംബിയന്റ് ലൈറ്റിംഗ് പായ്ക്ക് പോലുള്ള സവിശേഷതകൾ പട്ടികയിൽ ഉൾപ്പെടുന്നു.

MOST READ: ബിഎസ് VI കുരുക്കില്‍ കുടുങ്ങി മലയാളി; മെര്‍സിഡീസ് GLE രജിസ്റ്റര്‍ ചെയ്യാന്‍ സാധിക്കില്ലെന്ന് ആര്‍ടിഒ

ഒറ്റ മോഡലിൽ ആറ് കളറിൽ അണിഞ്ഞൊരുങ്ങി കരോക്ക് എസ്‌യുവി എത്തുന്നു

അതോടൊപ്പം ഒമ്പത് എയർബാഗുകളുടെ പൂർണ സുരക്ഷ, ഇബിഡിയുള്ള എബിഎസ്, ഫ്രണ്ട്, റിയർ പാർക്കിംഗ് സെൻസറുകൾ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ, ഇലക്ട്രിക് പാർക്കിംഗ് ബ്രേക്ക് എന്നിവ പോലുള്ള വിവിധ ഘടകങ്ങൾ സുരക്ഷാ ക്രമീകരണങ്ങളിൽ ഉൾപ്പെടും.

ഒറ്റ മോഡലിൽ ആറ് കളറിൽ അണിഞ്ഞൊരുങ്ങി കരോക്ക് എസ്‌യുവി എത്തുന്നു

കാൻഡി വൈറ്റ്, മാഗ്നെറ്റിക് ബ്രൗൺ, ലാവ ബ്ലൂ, മാജിക് ബ്ലാക്ക്, ബ്രില്യന്റ് സിൽവർ, ക്വാർട്‌സ് ഗ്രേ എന്നിവ ഉൾപ്പെടുന്ന ആറ് കളർ ഓപ്ഷനുകളിൽ സ്കോഡ കരോക്ക് തെരഞ്ഞെടുക്കാൻ സാധിക്കും. 1.5 ലിറ്റർ TSI EVO എഞ്ചിനാണ് കരോക്കിന് കരുത്തേകുന്നത്. ഇത് ഫോക്‌സ്‌വാഗൺ ടി-റോക്കുമായി പങ്കിടുമെന്നത് ശ്രദ്ധേയമാണ്.

MOST READ: ലോക്ക്ഡൗണിലും 20,000 ബുക്കിംഗ് പിന്നിട്ട് 2020 ഹ്യുണ്ടായി ക്രെറ്റ

ഒറ്റ മോഡലിൽ ആറ് കളറിൽ അണിഞ്ഞൊരുങ്ങി കരോക്ക് എസ്‌യുവി എത്തുന്നു

സജീവ സിലിണ്ടർ മാനേജ്മെന്റ് സാങ്കേതികവിദ്യ ഇതിൽ അവതരിപ്പിക്കും. എഞ്ചിൻ പരമാവധി 150 bhp പവർ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. അതോടൊപ്പം ഏഴ് സ്പീഡ് ഡിഎസ്‌ജി ഓട്ടോമാറ്റിക് യൂണിറ്റാണ് ഗിയർബോക്‌സുമായാണ് കരോക്ക് എസ്‌യുവി എത്തുന്നത്.

ഒറ്റ മോഡലിൽ ആറ് കളറിൽ അണിഞ്ഞൊരുങ്ങി കരോക്ക് എസ്‌യുവി എത്തുന്നു

ടി-റോക്കിനും കരോക്കിനും സവിശേഷതകൾ ഒരുപോലെയാണ് ഒരുക്കിയിരിക്കുന്നത്. രണ്ട് മോഡലുകൾക്കും ഡീസൽ ഓപ്ഷൻ ലഭിക്കില്ല എന്നത് അറിഞ്ഞിരിക്കേണ്ട കാര്യമാണ്. സ്കോഡ കരോക്കിന്റെ വില 20 ലക്ഷത്തിൽ താഴെയായിരിക്കും. ഫോക്‌സ്‌വാഗൺ ടി-റോക്ക്, ജീപ്പ് കോമ്പസ് തുടങ്ങിയ എസ്‌യുവികളാകും സ്കോഡ കരോക്കിന്റെ പ്രധാന എതിരാളികൾ.

More from DriveSpark

Article Published On: Monday, May 4, 2020, 10:57 [IST]
English summary
Skoda Karoq SUV To Be Launched In One model and six Colours. Read in Malayalam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X