ഹ്യുണ്ടായി പുതുതലമുറ i20 എത്തുന്നത് കണക്റ്റഡ് ഫീച്ചറുമായി
പ്രീമിയം ഹാച്ച്ബാക്ക് ശ്രേണിയിലേക്ക് അധികം വൈകാതെ ഹ്യണ്ടായി i20 -യുടെ പുതുതലമുറ രംഗപ്രവേശനം ചെയ്യും. മുന്‍ മോഡലിനെ പൂര്‍ണമായും ഉടച്ചുവാര്‍ത്ത ഡിസൈനിലാണ് i20 മൂന്നാം തലമുറ വിപണിയിലേക്ക് എത്തുന്നത്.

2020 ജൂണ്‍ മാസത്തോടെ വാഹനം വിപണിയില്‍ എത്തുമെന്നായിരുന്നു സൂചനകള്‍. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ അരങ്ങേറ്റം വൈകുമെന്ന് കമ്പനി തന്നെ വ്യക്തമാക്കിയിട്ടുണ്ട്. 2020 സെതംബര്‍ മാസത്തോടെ മാത്രമേ വാഹനം വിപണിയില്‍ എത്തുകയുള്ളു.

എന്നാല്‍ i20 -യുടെ ഈ പുതുതലമുറ മോഡലിനായി കാത്തിരിക്കുന്നവര്‍ക്കായി പുതിയൊരു വാര്‍ത്ത കൂടി ഇപ്പോള്‍ കമ്പനിയുടെ ഭാഗത്തുനിന്നും ഉണ്ടായിരിക്കുകയാണ്. ഇതൊരു കണക്റ്റഡ് കാറാണെന്നാണ് കമ്പനി ഔദ്യോഗികമായി സ്ഥിരീകരിച്ചിരിക്കുന്നത്.
MOST READ: ഇന്ത്യൻ വിപണിയെ മാറ്റിമറിക്കാൻ കഴിവുള്ള അഞ്ച് പ്രീമിയം ടൊയോട്ട കാറുകൾ

ഇതോടെ വെന്യുവിനും ക്രെറ്റയ്ക്കും പിന്നാലെ ഹ്യുണ്ടായി നിരയില്‍ നിന്നും കണക്റ്റഡ് കാര്‍ പട്ടികയില്‍ ഇടംപിടിച്ചിരിക്കുകയാണ് പുതുതലമുറ i20. ബ്ലൂലിങ്ക് സാങ്കേതികവിദ്യയുടെ അകമ്പടിയില്‍ കൂടുതല്‍ സുരക്ഷ സംവിധാനങ്ങളും കാലാവസ്ഥ, ട്രാഫിക് വിവരങ്ങളും കാറിനുള്ളില്‍ ലഭ്യമാക്കും.

ഹ്യുണ്ടായിയുടെ കൂടുതല്‍ സുരക്ഷിതവും, ഭാരം കുറഞ്ഞതുമായി FWD പ്ലാറ്റ്ഫോമിലാണ് പുതുതലമുറ i20 ഒരുങ്ങുന്നത്. സ്‌പോര്‍ട്ടി ഡിസൈന്‍, ഡ്യുവല്‍ ടോണ്‍ അലോയി വീല്‍, എല്‍ഇഡി ഹെഡ്‌ലാമ്പ്, വിന്‍ഡോയിലൂടെ നീളുന്ന ക്രോം റണ്ണിങ്ങ് സ്ട്രിപ്പ് എന്നിവ മൂന്നാം തലമുറയുടെ സവിശേഷതകളാണ്.

പുതിയ കാസ്‌കേഡിംഗ് ഗ്രില്‍, വലിയ എയര്‍ഡാം, മെലിഞ്ഞ പുത്തന്‍ ഹെഡ്‌ലാമ്പുകള്‍ നല്‍കിയാണ് മുന്‍വശത്തെ മനോഹരമാക്കിരിക്കുന്നത്. പുതിയ ടെയില്‍ ലാമ്പുകള്‍ ബൂട്ട്-ലിഡിന്റെ നീളത്തില്‍ പ്രവര്‍ത്തിക്കുന്ന ഒരു ലൈറ്റ് ബാര്‍ ഉപയോഗിച്ച് ബന്ധിപ്പിച്ചിരിക്കുന്നു.

ഇത് കാറിനെ കൂടുതല്‍ മനോഹരമാക്കിയിരിക്കുന്നു. ഡ്യുവല്‍ ടോണിലുള്ള അലോയി വീലുകളാണ് വശങ്ങളെ മനോഹരമാക്കുന്നത്. C-പില്ലറിലെ ക്രോം ഘടകങ്ങളും വശങ്ങളെ മനോഹരമാക്കും.
MOST READ: ലോക്ക്ഡൗണിലും 20,000 ബുക്കിംഗ് പിന്നിട്ട് 2020 ഹ്യുണ്ടായി ക്രെറ്റ

പുതിയ ഡിസൈനിലുള്ള ഡാഷ്‌ബോര്‍ഡാണ് അകത്തളത്തെ മനോഹരമാക്കുന്നത്. ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററിനായി രണ്ട് 10.25 ഇഞ്ച് ഡിസ്‌പ്ലേകളും ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ പിന്തുണയുള്ള ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടെയിന്‍മെന്റ് സിസ്റ്റവും ഇതില്‍ ഉള്‍പ്പെടുന്നു.

സ്മാര്‍ട്ട്‌ഫോണ്‍ കണക്റ്റിവിറ്റി, ക്രൂയിസ് കണ്‍ട്രോള്‍, ഓപ്ഷണല്‍ പ്രീമിയം ബോസ് സൗണ്ട് സിസ്റ്റം, വയര്‍ലെസ് ചാര്‍ജര്‍, ആംബിയന്റ് ലൈറ്റിങ് എന്നീ ഫിച്ചറുകള്‍ അകത്തളത്തെ മനോഹരമാക്കും. നോര്‍മല്‍, ഇക്കോ, സ്പോര്‍ട്ട് എന്നീ മൂന്ന് ഡ്രൈവിങ്ങ് മോഡുകളും വാഹനത്തിലുണ്ട്.
MOST READ: ചരിത്രത്തിലാദ്യം; ഏപ്രില്‍ മാസത്തില്‍ ഒരു യൂണിറ്റ് പോലും വില്‍ക്കാനാവാതെ മാരുതി

കൂട്ടിയിടി നിരീക്ഷണ സംവിധാനമുള്ള കമ്പനിയുടെ സ്മാര്‍ട്ട്സെന്‍സ് ഡ്രൈവിങ് അസിസ്റ്റ് സിസ്റ്റം ഉള്‍പ്പെടെ നിരവധി സുരക്ഷാ സവിശേഷതകളാണ് മൂന്നാം തലമുറ i20-യില്‍ കമ്പനി ഉള്‍പ്പെടുത്തിയിരിക്കുന്നത്.

എയര്‍ബാഗുകള്‍, എബിഎസ്, ഇലക്ട്രോണിക് സ്ഥിരത പ്രോഗ്രാം എന്നിവയും സുരക്ഷാ ഫീച്ചറുകളായി കമ്പനി ഉള്‍പ്പെടുത്തിയിട്ടുണ്ട്. മൂന്നാം തലമുറ i20 -യില്‍ കൂടുതല്‍ എന്‍ജിന്‍ ഓപ്ഷന്‍ ഒരുങ്ങുന്നുവെന്നതാണ് മറ്റൊരു പ്രത്യേകത.

1.2 ലിറ്റര്‍ പെട്രോള്‍ എഞ്ചിന്‍, നിയോസില്‍ നല്‍കിയിട്ടുള്ള 1.0 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എഞ്ചിന്‍, 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ എന്നിവയാണ് പ്രതീക്ഷിക്കുന്നത്. ഓട്ടോമാറ്റിക്, മാനുവല്‍ ഗിയര്‍ബോക്സുകളായിരിക്കും വാഹനത്തില്‍ ഒരുങ്ങുക.

6 ലക്ഷം രൂപ മുതല്‍ 10 ലക്ഷം രൂപ വരെ വാഹനത്തിന് വിപണിയില്‍ വില പ്രതീക്ഷിക്കാം. മാരുതി ബലേനോ, ടാറ്റ ആള്‍ട്രേസ്, ടൊയോട്ട ഗ്ലാന്‍സ്, ഹോണ്ട ജാസ് തുടങ്ങിയവരാണ് i20 -യുടെ എതിരാളികള്‍.


Click it and Unblock the Notifications








