ചരിത്രത്തിലാദ്യം; ഏപ്രില്‍ മാസത്തില്‍ ഒരു യൂണിറ്റ് പോലും വില്‍ക്കാനാവാതെ മാരുതി

കൊറോണ വൈറസിന്റെ വ്യാപനം തടയുന്നതിന്റെ ഭാഗമായി രാജ്യവ്യാപകമായി ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. ഇതോടെ എല്ലാ മേഖലയിലും വലിയ പ്രതിസന്ധിയാണ് ഉടലെടുത്തിരിക്കുന്നത്.

ചരിത്രത്തിലാദ്യം; ഏപ്രില്‍ മാസത്തില്‍ ഒരു യൂണിറ്റ് പോലും വില്‍ക്കാനാവാതെ മാരുതി

വാഹന വിപണിയിലും വലിയ പ്രതിസന്ധിയാണ് ഉണ്ടായിരിക്കുന്നത്. ഇത് വ്യക്തമാക്കുന്ന കണക്കുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. രാജ്യത്തെ ഏറ്റവും വലിയ വാഹന നിര്‍മ്മാതാക്കളായ മാരുതി സുസുക്കി കഴിഞ്ഞ മാസം ആഭ്യന്തര വിപണിയില്‍ ഒരു യൂണിറ്റ് പോലും വില്‍ക്കാനായിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്.

ചരിത്രത്തിലാദ്യം; ഏപ്രില്‍ മാസത്തില്‍ ഒരു യൂണിറ്റ് പോലും വില്‍ക്കാനാവാതെ മാരുതി

മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡിന് 2020 ഏപ്രിലില്‍ ഒരു കാര്‍ പോലും വില്‍ക്കാന്‍ കഴിഞ്ഞില്ലെന്നാണ് കമ്പനി തന്നെ വ്യക്തമാക്കി. സര്‍ക്കാര്‍ ഉത്തരവുകള്‍ക്ക് അനുസൃതമായി എല്ലാ ഉല്‍പാദന വിതരണ പ്രവര്‍ത്തനങ്ങളും നിര്‍ത്തലാക്കിയതാണ് ഇതിന് കാരണമെന്ന് നിര്‍മ്മാതാക്കള്‍ പ്രസ്താവനയില്‍ പറഞ്ഞിരിക്കുന്നത്.

MOST READ: തയാറായി 2020 നിസാൻ കി‍‌ക്‌സ്, കൂടുതൽ വിവരങ്ങൾ പുറത്ത്

ചരിത്രത്തിലാദ്യം; ഏപ്രില്‍ മാസത്തില്‍ ഒരു യൂണിറ്റ് പോലും വില്‍ക്കാനാവാതെ മാരുതി

തുറമുഖ പ്രവര്‍ത്തനം പുനരാരംഭിച്ചതോടെ മുണ്ഡ്ര തുറമുഖത്ത് നിന്ന് 632 യൂണിറ്റുകള്‍ മാരുതി കയറ്റുമതി ചെയ്തു. എല്ലാ സുരക്ഷാ മാര്‍ഗനിര്‍ദ്ദേശങ്ങളും ഉറപ്പുവരുത്തിയാണ് യൂണിറ്റുകള്‍ അയച്ചതെന്ന് കമ്പനി അറിയിച്ചു.

ചരിത്രത്തിലാദ്യം; ഏപ്രില്‍ മാസത്തില്‍ ഒരു യൂണിറ്റ് പോലും വില്‍ക്കാനാവാതെ മാരുതി

വില്‍പ്പനയില്‍ ഇടിവ് ഉണ്ടായതോടെ മറ്റു കമ്പനികള്‍ ഇതിനോടം തന്നെ ഓണ്‍ലൈന്‍ വില്‍പ്പന ആരംഭിച്ചു. എന്നാല്‍ മാരുതി ആ ഒരു ഘട്ടത്തിലേക്ക് കടന്നിട്ടില്ലെന്നാണ് സൂചന. മനേസര്‍ പ്ലാന്റ് ഒരു ഷിഫ്റ്റ് അടിസ്ഥാനത്തില്‍ പുനരാരംഭിക്കാന്‍ മാരുതിയ്ക്ക് കഴിഞ്ഞ മാസം ഗുരുഗ്രാം ജില്ലാ ഭരണകൂടത്തിന്റെ അനുമതി ലഭിച്ചിരുന്നു.

MOST READ: കാത്തിരിക്കേണ്ട! ഹോണ്ട സിറ്റി RS ഇന്ത്യയിലേക്കില്ല

ചരിത്രത്തിലാദ്യം; ഏപ്രില്‍ മാസത്തില്‍ ഒരു യൂണിറ്റ് പോലും വില്‍ക്കാനാവാതെ മാരുതി

പ്ലാന്റിലെ മൊത്തം ജീവനക്കാരുടെ എണ്ണം 4,696 ആയി നിശ്ചയിച്ചിരുന്നു. എന്നാല്‍ തുടര്‍ച്ചയായി ഉല്‍പാദനം നിലനിര്‍ത്താനും വാഹനങ്ങള്‍ വില്‍ക്കാനും കഴിയുമ്പോള്‍ പ്രവര്‍ത്തനം പുനരാരംഭിക്കാനാണ് കമ്പനി തീരുമാനിച്ചിരിക്കുന്നത്.

ചരിത്രത്തിലാദ്യം; ഏപ്രില്‍ മാസത്തില്‍ ഒരു യൂണിറ്റ് പോലും വില്‍ക്കാനാവാതെ മാരുതി

ഇന്ത്യയുടെ സാമ്പത്തിക വ്യവസ്ഥയെ ലോക്ക്ഡൗണ്‍ ഗുരുതരമായി ബാധിച്ചിട്ടുണ്ട്. വാഹന വിപണിയിലും ലോക്ക്ഡൗണ്‍ ഗുരുതര പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ട്. മാര്‍ച്ചില്‍ 92,540 വാഹനങ്ങളാണ് മാരുതി നിര്‍മിച്ചത്. കഴിഞ്ഞവര്‍ഷം മാര്‍ച്ചിലാകട്ടെ 1,36,201 യുണിറ്റുകള്‍ നിര്‍മിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

MOST READ: ലോക്ക്ഡൗണ്‍ ശരിക്കും പൂട്ടി; ഏപ്രിൽ മാസം ഒരു യൂണിറ്റ് പോലും വിൽപ്പന ഇല്ലാതെ ടൊയോട്ട

ചരിത്രത്തിലാദ്യം; ഏപ്രില്‍ മാസത്തില്‍ ഒരു യൂണിറ്റ് പോലും വില്‍ക്കാനാവാതെ മാരുതി

അതേസമയം രാജ്യത്ത് പ്രഖ്യാപിച്ചിരിക്കുന്ന ലോക്ക്ഡൗണ്‍ അവസാനിച്ചാലുടന്‍ വാഹന വില്‍പ്പനയില്‍ വന്‍ കുതിപ്പുണ്ടാകുമെന്ന് മാരുതി സുസുക്കി ഇന്ത്യ ചെയര്‍മാന്‍ ആര്‍.സി ഭാര്‍ഗവ അഭിപ്രായപ്പെട്ടു. അടുത്തിടെ നല്‍കിയ ഒരു അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിത്.

ചരിത്രത്തിലാദ്യം; ഏപ്രില്‍ മാസത്തില്‍ ഒരു യൂണിറ്റ് പോലും വില്‍ക്കാനാവാതെ മാരുതി

കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് ആളുകള്‍ പൊതുഗതാഗത സംവിധാനങ്ങളെ ആശ്രയിക്കാനും മറ്റുള്ളവര്‍ക്കൊപ്പം യാത്ര ചെയ്യാനും മടിക്കുകയാണ്. അതുകൊണ്ടുതന്നെ അവര്‍ സ്വന്തം വാഹനം എന്ന കാര്യത്തെ കുറിച്ച് ഗൗരവമായി ചിന്തിച്ചു തുടങ്ങും. ഇത് വാഹന വിപണിക്ക് ഗുണമാകുമെന്നും ലോക്ക്ഡൗണിന് ശേഷം ഇത് തിരിച്ചറിയാമെന്നും അദ്ദേഹം പറഞ്ഞു.

MOST READ: 2020 പോളോ GT കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തി ഫോക്‌സ്‌വാഗണ്‍

ചരിത്രത്തിലാദ്യം; ഏപ്രില്‍ മാസത്തില്‍ ഒരു യൂണിറ്റ് പോലും വില്‍ക്കാനാവാതെ മാരുതി

45 ദിവസം ഫാക്ടറികള്‍ അടച്ചിട്ടതോടെ രാജ്യത്തെ വാഹന വ്യവസായത്തിന് നഷ്ടമായത് ഒരു ലക്ഷം കോടി രൂപയാണ്. പ്രതിദിനമുള്ള നഷ്ടം കണക്കാക്കിയാല്‍ 2,300 കോടിയോളം രൂപയാണ്.

ചരിത്രത്തിലാദ്യം; ഏപ്രില്‍ മാസത്തില്‍ ഒരു യൂണിറ്റ് പോലും വില്‍ക്കാനാവാതെ മാരുതി

മുന്‍വര്‍ഷത്തേതുമായി താരതമ്യം ചെയ്യുമ്പോള്‍ ജൂണ്‍ പാദത്തില്‍ വില്‍പനയില്‍ 50 ശതമാനത്തിലേറെ കുറവ് വരുമെന്നാണ് വാഹന നിര്‍മ്മാതാക്കളുടെ വിലയിരുത്തല്‍. പ്ലാന്റുകള്‍ പ്രവര്‍ത്തനം തുടങ്ങിയാലും ആഴ്ചകളെടുക്കും സാധാരണ നിലയിലെത്താനെന്നും റിപ്പോർട്ടിൽ പറയുന്നു.

Most Read Articles

Malayalam
English summary
Maruti Szuki Reports 0 Car Sales In April 2020, Exports 632 From Gujarat. Read in Malayalam.
Story first published: Saturday, May 2, 2020, 12:08 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X