കാത്തിരിക്കേണ്ട! ഹോണ്ട സിറ്റി RS ഇന്ത്യയിലേക്കില്ല

ഹോണ്ടയുടെ പ്രീമിയം സെഡാന്‍ വാഹനമായ സിറ്റിയുടെ പുതുതലമുറ മോഡലിനെ വൈകാതെ തന്നെ നിരത്തുകളില്‍ പ്രതീക്ഷിക്കാം. തായ്ലന്‍ഡില്‍ വാഹനത്തെ കമ്പനി അവതരിപ്പിക്കുകയും ചെയ്തു.

കാത്തിരിക്കേണ്ട! ഹോണ്ട സിറ്റി RS ഇന്ത്യയിലേക്കില്ല

1.0 ലിറ്റര്‍ ത്രീ സിലിണ്ടര്‍ ടര്‍ബോ ചാര്‍ജഡ്, 1.5 ലിറ്റര്‍ i-VTEC പെട്രോള്‍ എന്നിങ്ങനെ രണ്ട് എഞ്ചിന്‍ ഓപ്ഷനിലാണ് വാഹനത്തെ കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. സ്റ്റാന്‍ഡേര്‍ഡ് വകഭേദത്തിനൊപ്പം സിറ്റിയുടെ പെര്‍ഫോമന്‍സ് പതിപ്പായ RS ടര്‍ബോ മോഡലിനെയും കമ്പനി വിപണിയില്‍ അവതരിപ്പിച്ചു.

കാത്തിരിക്കേണ്ട! ഹോണ്ട സിറ്റി RS ഇന്ത്യയിലേക്കില്ല

ഈ പതിപ്പും ഇന്ത്യന്‍ വിപണിയില്‍ എത്തുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ പുതിയ റിപ്പോര്‍ട്ട് അനുസരിച്ച് ഈ പതിപ്പ് ഇന്ത്യന്‍ വിപണിയില്‍ എത്തില്ല. 120 bhp കരുത്തും 200 Nm torque ഉം ഉത്പാദിപ്പിക്കുന്ന 1.0 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എഞ്ചിനാണ് വാഹനത്തില്‍ ഹോണ്ട വാഗ്ദാനം ചെയ്യുന്നത്.

MOST READ: ഡാറ്റ്സൻ റെഡി-ഗോ ഫെയ്‌സ്‌ലിഫ്റ്റ് വിപണിയിലേക്ക്, കൂടുതൽ വിശദാംശങ്ങൾ പുറത്ത്

കാത്തിരിക്കേണ്ട! ഹോണ്ട സിറ്റി RS ഇന്ത്യയിലേക്കില്ല

സ്പോര്‍ട്ടിയര്‍ ഫ്രണ്ട്, റിയര്‍ ബമ്പറുകള്‍, കറുത്ത ട്രങ്ക്-ലിഡ് ഘടിപ്പിച്ച റിയര്‍ സ്പോയിലര്‍, ടെയില്‍ ലാമ്പുകള്‍ക്ക് ഡാര്‍ച്ച് ഗ്ലാസ്, കറുത്ത ഉള്‍പ്പെടുത്തലുകളുള്ള പൂര്‍ണ്ണ എല്‍ഇഡി ഹെഡ്‌ലാമ്പുകള്‍ എന്നിവ ഈ പതിപ്പിന്റെ സവിശേഷതകളാണ്.

കാത്തിരിക്കേണ്ട! ഹോണ്ട സിറ്റി RS ഇന്ത്യയിലേക്കില്ല

തായ്‌ലാന്‍ഡ് വിപണിയില്‍ സ്റ്റാന്‍ഡേര്‍ഡ് സിറ്റിയില്‍ കാണുന്ന 15 ഇഞ്ചുകള്‍ക്ക് പകരം 16 ഇഞ്ച് അലോയ് വീലുകളും പുതിയ RS വകഭേദത്തിന് ലഭിക്കും. പെര്‍ഫോമെന്‍സ് പതിപ്പായതുകൊണ്ട് റെഗുലര്‍ പതിപ്പില്‍ നിന്നും അകത്തളത്തിലും മാറ്റങ്ങള്‍ കമ്പനി ഉള്‍പ്പെടുത്തിയിട്ടുണ്ട്.

MOST READ: കൊവിഡിനെതിരെ പോരാടാൻ ഹെക്ടർ ആംബുലൻസുമായി എംജി

കാത്തിരിക്കേണ്ട! ഹോണ്ട സിറ്റി RS ഇന്ത്യയിലേക്കില്ല

ഡാഷ്ബോര്‍ഡിലും സെന്റര്‍ കണ്‍സോളിലും സ്പോര്‍ട്ടിയര്‍ ട്രിമ്മിംഗ്, ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററില്‍ വ്യത്യസ്ത സീറ്റ് ഫാബ്രിക്, ചുവന്ന ആക്സന്റുകള്‍ എന്നിവയും RS ടര്‍ബോ പതിപ്പില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അതേസമയം ഇന്ത്യന്‍ വിപണിയില്‍ എത്തുമ്പോള്‍ പെട്രോള്‍, ഡീസല്‍ എഞ്ചിന്‍ ഓപ്ഷനില്‍ വാഹനം നിരത്തിലെത്തും.

കാത്തിരിക്കേണ്ട! ഹോണ്ട സിറ്റി RS ഇന്ത്യയിലേക്കില്ല

1.5 ലിറ്റര്‍ i-VTEC പെട്രോള്‍, 1.5 ലിറ്റര്‍ i-DTEC ഡീസല്‍ എഞ്ചിന്‍ ഓപ്ഷനുകളിലാകും വാഹനം വിപണിയില്‍ എത്തുക. പെട്രോള്‍ എഞ്ചിനും മൈല്‍ഡ്-ഹൈബ്രിഡ് സാങ്കേതികവിദ്യയും ഉള്‍പ്പെടുത്തും. അന്താരാഷ്ട്ര തലത്തില്‍ വില്‍ക്കുന്ന പുതിയ ജാസ് ഹാച്ച്ബാക്കിലും ഇത് ലഭ്യമാണ്.

MOST READ: 2020 പോളോ GT കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തി ഫോക്‌സ്‌വാഗണ്‍

കാത്തിരിക്കേണ്ട! ഹോണ്ട സിറ്റി RS ഇന്ത്യയിലേക്കില്ല

1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിനും ഇന്ത്യയിലെത്തുന്ന 2020 ഹോണ്ട സിറ്റി സെഡാനില്‍ ഇടംപിടിക്കും. ഇത് നിലവിലെ തലമുറ സിറ്റിയില്‍ ലഭ്യമായ അതേ യൂണിറ്റ് തന്നെയാണ്. എന്നാല്‍ പുതിയ ബിഎസ് VI മലിനീകരണ മാനദണ്ഡങ്ങള്‍ക്ക് അനുസൃതമായി പരിഷ്‌ക്കരിക്കും.

കാത്തിരിക്കേണ്ട! ഹോണ്ട സിറ്റി RS ഇന്ത്യയിലേക്കില്ല

ആറ് സ്പീഡ് മാനുവല്‍, സിവിടി ഓട്ടോമാറ്റിക് ആയിരിക്കും ഗിയര്‍ബോക്‌സ്. ഇത് ആദ്യമായാണ് ഡീസല്‍ പതിപ്പില്‍ ഓട്ടോമാറ്റിക് ഓപ്ഷനും ലഭിക്കുന്നത്. 4,569 mm നീളവും 1,748 mm വീതിയും 1,489 mm ഉയരവും 2,600 mm വീല്‍ബേസുമാണ് പുതിയ സിറ്റിക്കുള്ളത്.

MOST READ: ലോക്ക്ഡൗൺ; 600 ടൺ മെഡിക്കൽ ഉപകരണങ്ങളും മറ്റ് അവശ്യസാധനങ്ങളും എത്തിച്ച് വ്യോമസേന

കാത്തിരിക്കേണ്ട! ഹോണ്ട സിറ്റി RS ഇന്ത്യയിലേക്കില്ല

മുന്‍ മോഡലിനെക്കാള്‍ 109 mm നീളവും 53 mm വീതിയും പുതിയ മോഡലിന് അധികമുണ്ട്. എന്നാല്‍, ഉയരം 6 mm കുറവാണെന്നാണ് പുറത്തുവന്നിട്ടുള്ള രേഖയിലുള്ളത്. വീല്‍ബേസില്‍ മാറ്റം വരുത്തിയിട്ടില്ല.

കാത്തിരിക്കേണ്ട! ഹോണ്ട സിറ്റി RS ഇന്ത്യയിലേക്കില്ല

2020 -ന്റെ രണ്ടാം പകുതിയില്‍ അഞ്ചാം തലമുറ ഹോണ്ട സിറ്റി ഇന്ത്യയിലെത്തും. ഇന്ത്യന്‍ വിപണിയില്‍ പരിഷ്‌ക്കരിച്ച് എത്തിയ ഹ്യുണ്ടായി വേര്‍ണ, മാരുതി സുസുക്കി സിയാസ്, ടൊയോട്ട യാരിസ്, ഫോക്‌സ്‌വാഗണ്‍ വെന്റോ, സ്‌കോഡ റാപ്പിഡ് എന്നീ കാറുകളാണ് സിറ്റിയുടെ പ്രധാന എതിരാളികള്‍.

More from DriveSpark

Article Published On: Saturday, May 2, 2020, 10:43 [IST]
English summary
2020 Honda City RS Variant Is Not Coming To India. Read in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X