ലോക്ക്ഡൗൺ; 600 ടൺ മെഡിക്കൽ ഉപകരണങ്ങളും മറ്റ് അവശ്യസാധനങ്ങളും എത്തിച്ച് വ്യോമസേന

പടർന്നുപിടിച്ച കൊവിഡ്-19 മഹാമാരി മൂലം ജനജീവിതം അനുദിനം ദുസഹമായിക്കൊണ്ടിരിക്കുകയാണ്. പലയിടങ്ങളിലും അവശ്യ സാധനങ്ങളും മരുന്നുകളും മറ്റും ലഭിക്കുന്നതിന് ആളുകൾ കഷ്ടപ്പെടുകയാണ്.

ലോക്ക്ഡൗൺ; 600 ടൺ മെഡിക്കൽ ഉപകരണങ്ങളും മറ്റ് അവശ്യസാധനങ്ങളും എത്തിച്ച് വ്യോമസേന

ഫാക്ടറികൾ മറ്റ് നിർമ്മാണ മേഘലകൾ എന്നിവയെല്ലാം പ്രവർത്തനങ്ങൾ നിർത്തിവെച്ചിരിക്കുന്നതിനാൽ തൊഴിലാളികൾ എല്ലാം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലുമാണ്.

ലോക്ക്ഡൗൺ; 600 ടൺ മെഡിക്കൽ ഉപകരണങ്ങളും മറ്റ് അവശ്യസാധനങ്ങളും എത്തിച്ച് വ്യോമസേന

കേന്ദ്ര സംസ്ഥാന സർക്കാരുകൾ ഈ പ്രതിസന്ധി നേരിടാൻ നിരവധി പദ്ധതികൾ വഴി ജനങ്ങളെ സഹായിക്കുന്നു. ഇന്ത്യൻ വ്യോമ സേനയും ഈ അവസരത്തിൽ തങ്ങളുടെ സേവനവും ലഭ്യമാക്കിയിരിക്കുകയാണ്.

MOST READ: പുതുമകളോടെ ബിഎസ് VI മഹീന്ദ്ര സ്‌കോര്‍പിയോ എത്തി; വില 12.40 ലക്ഷം രൂപ മുതല്‍

ലോക്ക്ഡൗൺ; 600 ടൺ മെഡിക്കൽ ഉപകരണങ്ങളും മറ്റ് അവശ്യസാധനങ്ങളും എത്തിച്ച് വ്യോമസേന

കൊറോണ വൈറസ് ലോക്ക്ഡൗൺ ആരംഭിച്ചതുമുതൽ ഇന്ത്യൻ വ്യോമസേന (IAF) ഏകദേശം 600 ടൺ മെഡിക്കൽ ഉപകരണങ്ങളും മറ്റ് അവശ്യസാധനങ്ങളും ഇതുവരെ രാജ്യത്തിന്റെ പലയിടത്തും എത്തിച്ചു നൽകിയിട്ടുണ്ടെന്ന് പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി.

ലോക്ക്ഡൗൺ; 600 ടൺ മെഡിക്കൽ ഉപകരണങ്ങളും മറ്റ് അവശ്യസാധനങ്ങളും എത്തിച്ച് വ്യോമസേന

കോവിഡ് -19 നെ നേരിടാൻ 22 ടൺ വൈദ്യസഹായങ്ങളുമായി ഏപ്രിൽ 25 ന് വ്യോമസേനയുടെ ഗതാഗത വിമാനം ഐസ്വാളിലെ ലെങ്‌പുയി വിമാനത്താവളത്തിൽ വന്നിറങ്ങിയതായി മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.

MOST READ: കൊവിഡ് ദുരിതാശ്വാസത്തിന് ഓൺലൈൻ ലേലത്തിനൊരുങ്ങി ഹാർലി ഡേവിഡ്‌സൺ

ലോക്ക്ഡൗൺ; 600 ടൺ മെഡിക്കൽ ഉപകരണങ്ങളും മറ്റ് അവശ്യസാധനങ്ങളും എത്തിച്ച് വ്യോമസേന

മിസോറാം, മേഘാലയ സർക്കാരുകൾക്ക് വേണ്ടിയുള്ള സാധനസാമഗ്രികളാണ് വിമാനം എത്തിച്ചത്. കൊറോണ വൈറസിന്റെ വ്യാപനം തടയുന്നതിനായി മാർച്ച് 25 മുതൽ ഇന്ത്യ ലോക്ക്ഡൗണിലാണ്. വൈറസ് 28,000 ത്തിലധികം ആളുകളെ ബാധിക്കുകയും 886 പേർ ഇതിനാൽ കൊല്ലപ്പെടുകയും ചെയ്തു.

ലോക്ക്ഡൗൺ; 600 ടൺ മെഡിക്കൽ ഉപകരണങ്ങളും മറ്റ് അവശ്യസാധനങ്ങളും എത്തിച്ച് വ്യോമസേന

ലോക്ക്ഡൗൺ കാലയളവിൽ എല്ലാ വാണിജ്യ പാസഞ്ചർ ഫ്ലൈറ്റുകളും താൽക്കാലികമായി നിർത്തിവച്ചിരിക്കുന്നു. എന്നിരുന്നാലും, കാർഗോ ഫ്ലൈറ്റുകൾ, മെഡിക്കൽ ഇവാക്വേഷൻ ഫ്ലൈറ്റുകൾ, ഏവിയേഷൻ റെഗുലേറ്റർ DGCA അനുവദിച്ചിട്ടുള്ള പ്രത്യേക ഫ്ലൈറ്റുകൾ എന്നിവ പ്രവർത്തിപ്പിക്കാൻ അനുവാദമുണ്ട്.

MOST READ: ലോക്ക്ഡൗണിന് പിന്നാലെ വിപണിയിൽ എത്താൻ ഒരുങ്ങി നിൽക്കുന്ന 10 കാറുകൾ

ലോക്ക്ഡൗൺ; 600 ടൺ മെഡിക്കൽ ഉപകരണങ്ങളും മറ്റ് അവശ്യസാധനങ്ങളും എത്തിച്ച് വ്യോമസേന

സായുധ സേന മെഡിക്കൽ സർവീസസിന്റെ (AFMS) 15 അംഗ റാപ്പിഡ് റെസ്പോൺസ് ടീമിനെ കുവൈത്തിന്റെ അഭ്യർഥനയെ തുടർന്ന് ഏപ്രിൽ 11 ന് അവിടേക്ക് അയച്ചിരുന്നു.

ലോക്ക്ഡൗൺ; 600 ടൺ മെഡിക്കൽ ഉപകരണങ്ങളും മറ്റ് അവശ്യസാധനങ്ങളും എത്തിച്ച് വ്യോമസേന

പര്യടനം പൂർത്തിയാക്കിയ ശേഷം ഏപ്രിൽ 25 ന് വ്യോമസേനയുടെ C-130 വിമാനത്തിൽ ടീമിനെ കുവൈത്തിൽ നിന്ന് തിരിച്ചയച്ചതായി മന്ത്രാലയം അറിയിച്ചു.

MOST READ: മാപ്പിൾ 30 X; ടാറ്റ നെക്സോണിന്റെ ചൈനീസ് അപരനെ പരിചയപ്പെടാം

ലോക്ക്ഡൗൺ; 600 ടൺ മെഡിക്കൽ ഉപകരണങ്ങളും മറ്റ് അവശ്യസാധനങ്ങളും എത്തിച്ച് വ്യോമസേന

ക്യാൻസർ ബാധിച്ച് അടിയന്തര ശസ്ത്രക്രിയ ആവശ്യമായി വരുന്ന ആറുവയസ്സുകാരിയെ പിതാവിനൊപ്പം തങ്ങളുടെ മടക്ക യാത്രയിൽ വ്യോമസേന ഒപ്പം കൂട്ടിയിരുന്നു.

Most Read Articles

Malayalam
English summary
Covid-19 lockdown Indian Air Force transported 600 tonnes of medical equipment other essential items. Read in Malayalam.
Story first published: Thursday, April 30, 2020, 3:08 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X