പുതുമകളോടെ ബിഎസ് VI മഹീന്ദ്ര സ്‌കോര്‍പിയോ എത്തി; വില 12.40 ലക്ഷം രൂപ മുതല്‍
ജനപ്രീയ എസ്‌യുവിയായ സ്‌കോര്‍പിയോയുടെ ബിഎസ് VI പതിപ്പിനെ അവതരിപ്പിച്ച് മഹീന്ദ്ര. നാല് വകഭേദങ്ങളിലായെത്തുന്ന വാഹനത്തിന് 12.40 ലക്ഷം രൂപ മുതല്‍ 16.00 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വില.

കഴിഞ്ഞ ദിവസം തന്നെ 5,000 രൂപ അഡ്വാന്‍സ് തുക ഈടാക്കി വാഹനത്തിനായുള്ള ബുക്കിങ് കമ്പനി ആരംഭിച്ചിരുന്നു. എഞ്ചിന് പുറമെ, ഡിസൈനിലും കാര്യമയ മാറ്റങ്ങള്‍ ഉള്‍ക്കൊള്ളിച്ചാണ് സ്‌കോര്‍പിയോയുടെ ബിഎസ് VI പതിപ്പ് വിപണിയില്‍ എത്തിയിരിക്കുന്നത്.

ക്രോം ഇന്‍സേര്‍ട്ടുള്ള ഗ്രില്‍, എല്‍ഇഡി ഡിആര്‍എല്‍ ഉള്‍പ്പെടെയുള്ള പ്രൊജക്ട ഹെഡ്‌ലാമ്പ്, രൂപമാറ്റം വരുത്തിയ ഫോഗ്‌ലാമ്പ്, ഡ്യുവല്‍ ടോണ്‍ ബമ്പര്‍, 17 ഇഞ്ച് അലോയി വീല്‍, ഇന്റിക്കേറ്റര്‍ നല്‍കിയിട്ടുള്ള റിയര്‍വ്യു മിറര്‍ എന്നിവയാണ് പുറംമോടിയിലെ സവിശേഷതകള്‍.
MOST READ: ഒക്ടാവിയ RS245 ഇന്ത്യയില്‍ വിറ്റു തീര്‍ന്നെന്ന് സ്‌കോഡ

അകത്തളത്തിലും കാര്യമായ മാറ്റങ്ങള്‍ കമ്പനി കൊണ്ടുവന്നിട്ടുണ്ട്. ലെതര്‍ ആവരണമുള്ള സ്റ്റിയറിങ്ങ് വീല്‍, 7.0 ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ഡ്രൈവര്‍ സീറ്റ് ഹൈറ്റ് അഡ്ജസ്റ്റര്‍, ഇലക്ട്രിക് അഡ്സ്റ്റ് മിറര്‍, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍ എന്നിവ അകത്തളത്തെ സവിശേഷതകളാണ്.

അതേസമയം പ്രാരംഭ പതിപ്പായിരുന്ന S3, ഉയര്‍ന്ന പതിപ്പായിരുന്ന S11 ഓള്‍വീല്‍ ഡ്രൈവ് എന്നീ വകഭേദങ്ങളെ സ്‌കോര്‍പിയോ നിരയില്‍ നിന്നും ഒഴിവാക്കി. ഈ പതിപ്പുകള്‍ പിന്‍വലിക്കുന്നതിനൊപ്പം 2.5 ലിറ്റര്‍ ഡീസല്‍ എഞ്ചിനും കമ്പനി നിര്‍ത്തലാക്കി.
MOST READ: പുതിയ സുരക്ഷാ ഫീച്ചറുകള്‍ ഉള്‍പ്പെടുത്തി ഇന്നോവ ക്രിസ്റ്റയെ നവീകരിച്ച് ടൊയോട്ട

ബിഎസ് VI നിലവാരത്തിലേക്ക് നവീകരിച്ച 2.2 ലിറ്റര്‍ എംഹോക്ക് ടര്‍ബോചാര്‍ജ്ഡ് ഡീസല്‍ എഞ്ചിനാണ് പുതിയ സ്‌കോര്‍പിയോക്ക് കരുത്തേകുന്നത്. ഈ എഞ്ചിന്‍ 140 bhp കരുത്തും 320 Nm torque ഉം സൃഷ്ടിക്കും.

ആറ് സ്പീഡ് മാനുവലാണ് ഗിയര്‍ബോക്സ്. പേള്‍ വൈറ്റ്, നാപ്പോളി ബ്ലാക്ക്, മോള്‍ടെന്‍ റെഡ്, ഡിസാള്‍ട്ട് സില്‍വര്‍ എന്നീ നാല് നിറങ്ങളിലാണ് സ്‌കോര്‍പിയോ നിരത്തുകളിലെത്തുന്നത്.
MOST READ: വിലയിൽ കാര്യമായ വർധനവില്ല, ബിഎസ്-VI XUV500 എസ്‌യുവിക്ക് വില നിശ്ചയിച്ച് മഹീന്ദ്ര

4,456 mm നീളവും 1,820 mm വീതിയും 1,995 mm ഉയരവും 2,680 mm വീല്‍ബേസുമാണ് പുതിയ സ്‌കോര്‍പിയോയില്‍ നല്‍കിയിട്ടുള്ളത്. വരും വര്‍ഷം സ്‌കോര്‍പിയോയുടെ പുതുതലമുറ പതിപ്പിനെ അവതരിപ്പിക്കുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്.

കഴിഞ്ഞ ദിവസം ആള്‍ട്യുറാസ് G4-യുടെ ബിഎസ് VI പതിപ്പിനെ കമ്പനി വിപണിയില്‍ അവതരിപ്പിച്ചിരുന്നു. ടു വീല്‍ ഡ്രൈവ്, ഫോര്‍ വീല്‍ ഡ്രൈവ് എന്നിങ്ങനെ രണ്ട് വകഭേദങ്ങളിലാണ് വാഹനം വിപണിയില്‍ എത്തുന്നത്.
MOST READ: കൊറോണയ്ക്ക് നോ എൻട്രി; HEPA എയർ പ്യൂരിഫയറുമായി എത്തുന്ന അഞ്ച് കാറുകൾ

ഇതില്‍ ടു വീല്‍ ഡ്രൈവ് പതിപ്പിന് 28.69 ലക്ഷം രൂപയും ഫോര്‍ വീല്‍ ഡ്രൈവ് പതിപ്പിന് 31.69 ലക്ഷം രൂപയുമാണ് എക്‌സ്‌ഷോറും വില. പഴയ പതിപ്പില്‍ നിന്നും 99,000 രൂപയുടെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്.


Click it and Unblock the Notifications








