വിലയിൽ കാര്യമായ വർധനവില്ല, ബിഎസ്-VI XUV500 എസ്‌യുവിക്ക് വില നിശ്ചയിച്ച് മഹീന്ദ്ര

രാജ്യത്തെ സ്പോർട്‌സ് യൂട്ടിലിറ്റി വാഹന നിരയിലെ പ്രമുഖനാണ് മഹീന്ദ്ര XUV500. ഇപ്പോൾ തങ്ങളുടെ മോഡലുകളെല്ലാം പുതിയ ബിഎസ്-VI നിലവാരത്തിലേക്ക് ഉയർത്തുന്നതിന്റെ തിരക്കിലായ ബ്രാൻഡ് ലോക്ക്ഡൗൺ മാറിയാൽ ഉടൻ തന്നെ ബിഎസ്-VI XUV500 വിപണിയിൽ എത്തിക്കും.

വിലയിൽ കാര്യമായ വർധനവില്ല, ബിഎസ്-VI XUV500 എസ്‌യുവിക്ക് വില നിശ്ചയിച്ച് മഹീന്ദ്ര

അതിന്റെ ഭാഗമായി എസ്‌യുവിയുടെ ബുക്കിംഗും മഹീന്ദ്ര കഴിഞ്ഞ ദിവസം ആരംഭിച്ചിരുന്നു. ഇപ്പോൾ പുതിയ ബിഎസ്-VI XUV500-യുടെ വില സംബന്ധിച്ച വിവരങ്ങൾ കമ്പനി പുറത്തുവിട്ടു. 13.20 ലക്ഷം മുതൽ 17.70 ലക്ഷം രൂപ വരെയാണ് വാഹനത്തിന്റെ എക്സ്ഷോറൂം വിലയായി മുടക്കേണ്ടത്.

വിലയിൽ കാര്യമായ വർധനവില്ല, ബിഎസ്-VI XUV500 എസ്‌യുവിക്ക് വില നിശ്ചയിച്ച് മഹീന്ദ്ര

കഴിഞ്ഞ ദിവസം മഹീന്ദ്ര പുറത്തുവിട്ട വിവരങ്ങൾ അനുസരിച്ച് മുമ്പ് അടിസ്ഥാന പതിപ്പായിരുന്ന W3 ഓള്‍ വീല്‍ ഡ്രൈവ് മോഡല്‍ ഇനി നിരത്തിലെത്തില്ല. പകരം W5, W7, W9, W11(O) എന്നീ നാല് വകഭേദങ്ങളിലായിരിക്കും XUV500 ഇനി വിപണിയിൽ എത്തുക.

MOST READ: ഇന്ത്യൻ വിപണിയിൽ എസ്‌യുവിയുടെ ഗ്രൗണ്ട് ക്ലിയറൻസ് നൽകുന്ന സെഡാനുകൾ

വിലയിൽ കാര്യമായ വർധനവില്ല, ബിഎസ്-VI XUV500 എസ്‌യുവിക്ക് വില നിശ്ചയിച്ച് മഹീന്ദ്ര

കൂടാതെ XUV500 ഇനി മുതൽ ഒരു ഡീസൽ മാനുവൽ ഗിയർബോക്‌സ് കോമ്പിനേഷനിൽ മാത്രമേ ലഭ്യമാകൂ. അതുപോലെ ബിഎസ്-IV മോഡലുകളേക്കാൾ ഏകദേശം 29,000രൂപ മുതൽ 32,000 രൂപ വരെ കൂടുതലാണ് നവീകരിച്ചെത്തുന്ന മോഡലിന് ഉണ്ടാകുന്നതെന്നും ശ്രദ്ധേയമാണ്.

വിലയിൽ കാര്യമായ വർധനവില്ല, ബിഎസ്-VI XUV500 എസ്‌യുവിക്ക് വില നിശ്ചയിച്ച് മഹീന്ദ്ര

2.2 ലിറ്റര്‍ mHawk ഡീസല്‍ എഞ്ചിനാണ് പുതിയ പതിപ്പിന് കരുത്ത് നല്‍കുന്നത്. ഈ എഞ്ചിന്‍ 3,750 rpm -ല്‍ 153 bhp കരുത്തും 1,750-2,800 rpm -ല്‍ 360 Nm torque ഉം ഉത്പാദിപ്പിക്കും. അതായത് എസ്‌യുവിയുടെ പവർ കണക്കുകളിൽ മഹീന്ദ്ര വിട്ടുവീഴ്ച്ചചെയ്‌തിട്ടില്ല എന്ന് അർത്ഥം.

MOST READ: മാപ്പിൾ 30 X; ടാറ്റ നെക്സോണിന്റെ ചൈനീസ് അപരനെ പരിചയപ്പെടാം

വിലയിൽ കാര്യമായ വർധനവില്ല, ബിഎസ്-VI XUV500 എസ്‌യുവിക്ക് വില നിശ്ചയിച്ച് മഹീന്ദ്ര

ആറ് സ്പീഡ് മാനുവൽ ഗിയർബോക്‌സുമായി മാത്രമാണ് എഞ്ചിൻ ജോടിയാക്കിയിരിക്കുന്നത്. ഐസിൻ-സോഴ്‌സ്ഡ് ആറ് സ്പീഡ് ഓട്ടോമാറ്റിക് യൂണിറ്റ് പിന്നീട് തിരിച്ചുവരുമെന്ന് പ്രതീക്ഷിക്കുന്നു. എക്‌സ്‌യുവി 500 ശ്രേണിയിൽ മുമ്പ് 2.2 ലിറ്റർ ടർബോ-പെട്രോൾ എഞ്ചിൻ ഉൾപ്പെട്ടിരുന്നു. ഇനി രണ്ടാംതലമുറ മോഡൽ വിപണിയിൽ എത്തുമ്പോൾ മാത്രമായിരിക്കും ഈ യൂണിറ്റ് ഇനി വിപണിയിൽ എത്തുകയുള്ളൂ.

വിലയിൽ കാര്യമായ വർധനവില്ല, ബിഎസ്-VI XUV500 എസ്‌യുവിക്ക് വില നിശ്ചയിച്ച് മഹീന്ദ്ര

മെക്കാനിക്കൽ പരിഷ്ക്കരണങ്ങൾക്ക് പുറമെ ഉപകരണങ്ങളുടെ കാര്യത്തിലും XUV500-ൽ മാറ്റങ്ങളൊന്നുമില്ല. സ്റ്റാൻഡേർഡ് സുരക്ഷാ സവിശേഷതകളിൽ ഡ്യുവൽ എയർബാഗുകൾ, എബിഎസ്, ഇബിഡി, റിയർ പാർക്കിംഗ് സെൻസറുകൾ, സീറ്റ് ബെൽറ്റ് ഓർമ്മപ്പെടുത്തൽ, ഹൈ സ്പീഡ് അലേർട്ട് സിസ്റ്റം എന്നിവ ഉൾപ്പെടുന്നു. ഉയർന്ന വകഭേദങ്ങളിൽ നാല് എയർബാഗുകൾ, ഇഎസ്പി, ഹിൽ-സ്റ്റാർട്ട് അസിസ്റ്റ്, ഹിൽ-ഡിസന്റ് കൺട്രോൾ എന്നിവ ലഭ്യമാകും.

MOST READ: കിയ സെൽറ്റോസിനായുള്ള ബുക്കിംഗ് കാലാവധി നീട്ടിയേക്കും

വിലയിൽ കാര്യമായ വർധനവില്ല, ബിഎസ്-VI XUV500 എസ്‌യുവിക്ക് വില നിശ്ചയിച്ച് മഹീന്ദ്ര

മറ്റ് സുഖസൗകര്യങ്ങളുടെ കാര്യത്തിൽ ഉയർന്ന W11(O)പതിപ്പിൽ സൺറൂഫ്, കീലെസ് എൻട്രി ആൻഡ് ഗോ, ഓട്ടോമാറ്റിക് എയർ കണ്ടീഷനിംഗ്, ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ എന്നിവയുള്ള 7.0 ഇഞ്ച് ടച്ച്‌സ്‌ക്രീൻ, എൽഇഡി ഡിആർഎല്ലുകളുള്ള പ്രൊജക്ടർ ഹെഡ്‌ലാമ്പുകൾ, 18 ഇഞ്ച് അലോയ് വീലുകൾ, ലെതറെറ്റ് അപ്ഹോൾസ്റ്ററി, പവർഡ് ഡ്രൈവർ സീറ്റ് എന്നിവയെല്ലാം ഇടംപിടിക്കുന്നു.

വിലയിൽ കാര്യമായ വർധനവില്ല, ബിഎസ്-VI XUV500 എസ്‌യുവിക്ക് വില നിശ്ചയിച്ച് മഹീന്ദ്ര

ടാറ്റ ഹാരിയർ (13.69-18.95 ലക്ഷം രൂപ), എംജി ഹെക്ടർ (13.88-17.73 ലക്ഷം രൂപ) തുടങ്ങിയ ഡീസൽ മാനുവൽ എസ്‌യുവികളോട് XUV500 നേരിട്ട് മത്സരിക്കുന്നു. അടുത്ത വർഷം സമഗ്രമായി പരിഷ്ക്കരിച്ച രണ്ടാംതലമുറ XUV500 മഹീന്ദ്ര അവതരിപ്പിക്കും.

Most Read Articles

Malayalam
കൂടുതല്‍... #മഹീന്ദ്ര #mahindra
English summary
Bs6 Mahindra XUV500 price revealed details. Read in Malayalam
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X