ഇന്ത്യൻ വിപണിയിൽ എസ്‌യുവിയുടെ ഗ്രൗണ്ട് ക്ലിയറൻസ് നൽകുന്ന സെഡാനുകൾ

ഇന്ത്യയിലുടനീളം പലയിടത്തും ഇന്നും തുടരുന്ന റോഡുകളുടെ പരിതാപകരമായ അവസ്ഥയും വാഹന ഉപഭോക്താക്കൾക്ക് തങ്ങളുടെ വാഹവനങ്ങൾ സുരക്ഷിതമായി കൊണ്ടു പോവുക എന്ന ആവശ്യകതയും ഇന്ത്യൻ സ്പെക്ക് വാഹനങ്ങൾ പുനക്രമീകരിക്കാനും രൂപഘടനകൾ മാറ്റാനും നിർമ്മാതാക്കളെ നിർബന്ധിതരാക്കുന്നു.

ഇന്ത്യൻ വിപണിയിൽ എസ്‌യുവിയുടെ ഗ്രൗണ്ട് ക്ലിയറൻസ് നൽകുന്ന സെഡാനുകൾ

അതിനാൽ എല്ലാ വിഭാഗങ്ങളിലും ധാരാളം കാറുകൾ ഉയർന്ന ഗ്രൗണ്ട് ക്ലിയറൻസോടെ അവതരിപ്പിക്കുന്നതിന് കാരണമായി. ഏറ്റവും കൂടുതൽ വിറ്റുപോകുന്ന അന്തരാഷ്ട്ര മോഡലുകളും ഇന്ത്യൻ വിപണിയിലെ ആവശ്യം നിറവേറ്റുന്നതിനായി ഉയർന്ന ഗ്രൗണ്ട് ക്ലിയറൻസോടെ പരിഷ്‌ക്കരിക്കുന്നു. എസ്‌യുവിക്കുള്ള അത്ര ഗ്രൗണ്ട് ക്ലിയറൻസുമായി വരുന്ന അഞ്ച് ജനപ്രിയ സെഡാനുക ഏതെല്ലാം എന്ന് നമുക്ക് പരിശോധിക്കാം.

ഇന്ത്യൻ വിപണിയിൽ എസ്‌യുവിയുടെ ഗ്രൗണ്ട് ക്ലിയറൻസ് നൽകുന്ന സെഡാനുകൾ

ടാറ്റ ടിഗോർ

ടിയാഗോയെപ്പോലെ ടാറ്റാ ടിഗോറും ഒരു കോം‌പാക്റ്റ് എസ്‌യുവി നൽകുന്ന ഗ്രൗണ്ട് ക്ലിയറൻസ് കാരണം വളരെയധികം പ്രശസ്തി നേടിയ വാഹനമാണ്. ടിയാഗോയുടെ അതേ പ്ലാറ്റ്‌ഫോമും എഞ്ചിൻ ഓപ്ഷനുകളുമാണ് വാഹനത്തിൽ വരുന്നത്.

MOST READ: സെല്‍റ്റോസും, കാര്‍ണിവലും ഹിറ്റായി; ഇന്ത്യയില്‍ രണ്ടാം പ്ലാന്റ് സ്ഥാപിക്കാനൊരുങ്ങി കിയ മോട്ടോര്‍സ്

ഇന്ത്യൻ വിപണിയിൽ എസ്‌യുവിയുടെ ഗ്രൗണ്ട് ക്ലിയറൻസ് നൽകുന്ന സെഡാനുകൾ

കൂടാതെ JPT ബാഡ്ജിംഗിന് കീഴിൽ ഉയർന്ന പെർഫോമെൻസുള്ള ഒരു പതിപ്പും ഇതിനുണ്ട്. 170 mm ഗ്രൗണ്ട് ക്ലിയറൻസാണ് കോംപാക്ട് സെഡാനിൽ കമ്പനി നൽകുന്നത്.

ഇന്ത്യൻ വിപണിയിൽ എസ്‌യുവിയുടെ ഗ്രൗണ്ട് ക്ലിയറൻസ് നൽകുന്ന സെഡാനുകൾ

പരമാവധി 84 bhp കരുത്തും 114 Nm torque ഉം ഉത്പാദിപ്പിക്കുന്ന 1.2 ലിറ്റർ പെട്രോൾ യൂണിറ്റും, 69 bhp കരുത്തും 140 Nm torque ഉം ഉത്പാദിപ്പിക്കാൻ കഴിയുന്ന ഡീസൽ എഞ്ചിനും സെഡാനിനെ നഗര റോഡുകളിലെ ജനപ്രിയ കാറാക്കി മാറുന്നു.

MOST READ: യാരിസ് ക്രോസിന്റെ ഔദ്യോഗിക വീഡിയോ പുറത്തുവിട്ട് ടൊയോട്ട

ഇന്ത്യൻ വിപണിയിൽ എസ്‌യുവിയുടെ ഗ്രൗണ്ട് ക്ലിയറൻസ് നൽകുന്ന സെഡാനുകൾ

ഹ്യുണ്ടായി ഓറ

ഹ്യുണ്ടായി ഈ വർഷം ആദ്യമാണ് ഇന്ത്യൻ വിപണിയിൽ പുതിയ ഓറ അവതരിപ്പിച്ചത്. ഓറയ്ക്ക് 175 mm ഗ്രൗണ്ട് ക്ലിയറൻസാണ് നിർമ്മാതാക്കൾ വാഗ്ദാനം ചെയ്യുന്നത്. ഇത് ശ്രേണിയിലെ തന്നെ ഏറ്റവും ഉയർന്നതാണ്.

ഇന്ത്യൻ വിപണിയിൽ എസ്‌യുവിയുടെ ഗ്രൗണ്ട് ക്ലിയറൻസ് നൽകുന്ന സെഡാനുകൾ

അഗ്രസ്സീവ് രൂപകൽപ്പനയിൽ കൂടുതൽ പെർഫോമെൻസ് തരുന്ന 1.0 ലിറ്റർ ടർബോചാർജ്ഡ് പെട്രോൾ യൂണിറ്റ് ഉൾപ്പെടെ മൂന്ന് എഞ്ചിൻ ഓപ്ഷനുകളിൽ വാഹനം ലഭ്യമാണ്.

MOST READ: മാപ്പിൾ 30 X; ടാറ്റ നെക്സോണിന്റെ ചൈനീസ് അപരനെ പരിചയപ്പെടാം

ഇന്ത്യൻ വിപണിയിൽ എസ്‌യുവിയുടെ ഗ്രൗണ്ട് ക്ലിയറൻസ് നൽകുന്ന സെഡാനുകൾ

ഫോർഡ് ആസ്പയർ

ഫിഗോ ഹാച്ച്ബാക്കിനെ അടിസ്ഥാനമാക്കിയുള്ള ആസ്പയർ 174 mm ഗ്രൗണ്ട് ക്ലിയറൻസുമായി അതിന്റെ ശ്രേണിയിലെ തന്നെ ഏറ്റവും ഉയർന്നവയിൽ ഒന്നായി മാറുന്നു. കഴിഞ്ഞ വർഷം ഫോർഡ് ആസ്പയറിന്റെ പരിഷ്കരിച്ച പതിപ്പ് കമ്പനി പുറത്തിറക്കിയിരുന്നു.

ഇന്ത്യൻ വിപണിയിൽ എസ്‌യുവിയുടെ ഗ്രൗണ്ട് ക്ലിയറൻസ് നൽകുന്ന സെഡാനുകൾ

പുതിയ എക്സ്റ്റീരിയറുകളും ചെറുതായി അപ്‌ഡേറ്റുചെയ്‌ത ഇന്റീരിയറുകളും വാഹനത്തെ കൂടുതൽ മെച്ചപ്പെടുത്തി. 1.2 ലിറ്റർ പെട്രോൾ, 1.5 ലിറ്റർ പെട്രോൾ, 1.5 ലിറ്റർ ഡീസൽ എന്നിങ്ങനെ മൂന്ന് എഞ്ചിൻ ഓപ്ഷനുകളുമായാണ് ആസ്പയർ വിപണിയിൽ എത്തുന്നത്.

MOST READ: കുചേലനും കുബേരനും ലോക്ക്ഡൗൺ നിയമങ്ങൾ ഒന്നു തന്നെ

ഇന്ത്യൻ വിപണിയിൽ എസ്‌യുവിയുടെ ഗ്രൗണ്ട് ക്ലിയറൻസ് നൽകുന്ന സെഡാനുകൾ

മാരുതി സിയാസ്

മാരുതി എല്ലായ്പ്പോഴും ചെലവ് കുറഞ്ഞതും പ്രായോഗികവുമായ ഒരു സെഡാനെന്ന് അറിയപ്പെടുന്നു. SX4 -ന്റെ പരാജയത്തിന് ശേഷം വിപണിയിലെത്തിയ മോഡലാണ് സിയാസ്.

ഇന്ത്യൻ വിപണിയിൽ എസ്‌യുവിയുടെ ഗ്രൗണ്ട് ക്ലിയറൻസ് നൽകുന്ന സെഡാനുകൾ

എല്ലാത്തരം സവിശേഷതകളും വളരെ സുഖപ്രദമായ ക്യാബിൻ സ്‌പെയ്‌സും സിയാസിൽ നിർമ്മാതാക്കൾ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇവയ്‌ക്കൊപ്പം 170 mm ഗ്രൗണ്ട് ക്ലിയറൻസും വാഹനം വാഗ്ദാനം ചെയ്യുന്നു. ഇത് ഹോണ്ട സിറ്റി, ഹ്യുണ്ടായി വെർണ തുടങ്ങിയ കാറുകൾക്ക് കടുത്ത മത്സരമാണ് നൽകുന്നത്.

ഇന്ത്യൻ വിപണിയിൽ എസ്‌യുവിയുടെ ഗ്രൗണ്ട് ക്ലിയറൻസ് നൽകുന്ന സെഡാനുകൾ

ടൊയോട്ട കൊറോള ആൾട്ടിസ്

വിപണിയിലെ പ്രീമിയം സെഡാനുകളുടെ കാര്യത്തിൽ, കൊറോള അതിന്റെ എതിരാളികളായ സ്കോഡ ഒക്ടാവിയ, ഹ്യുണ്ടായി എലാൻട്ര, ഹോണ്ട സിവിക് എന്നിവയേക്കാൾ വളരെ പഴയതാണ്.

ഇന്ത്യൻ വിപണിയിൽ എസ്‌യുവിയുടെ ഗ്രൗണ്ട് ക്ലിയറൻസ് നൽകുന്ന സെഡാനുകൾ

മിക്ക എതിരാളികൾക്കും കൂടുതൽ നൂതന സവിശേഷതകളുണ്ട്, ഇതിനകം തന്നെ അവരുടെ മോഡലുകളുടെ പരിഷ്കരിച്ച പതിപ്പും വിപണിയിൽ ഉണ്ട്. എന്നിരുന്നാലും 2700 mm നീളമുള്ള വീൽബേസും 175 mm ഗ്രൗണ്ട് ക്ലിയറൻസും ഉള്ളതിനാൽ, ടാർഗെറ്റ് ഉപഭോക്താക്കൾക്ക് ഇത് ഇപ്പോഴും ജനപ്രിയമാണ്.

Most Read Articles

Malayalam
English summary
Sedans that offer SUV like ground clearance in India. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X