കുചേലനും കുബേരനും ലോക്ക്ഡൗൺ നിയമങ്ങൾ ഒന്നു തന്നെ

കൊറോണ വൈറസ് മഹാമാരി കാരണം, നിലവിൽ മെയ് 3 വരെ രാജ്യം മുഴുലൻ ലോക്ക്ഡൗണിലാണ്. എന്നിരുന്നാലും, അവശ്യ സേവന ദാതാക്കൾക്കും സർക്കാരിൽ നിന്ന് സാധുവായ ലോക്ക്ഡൗണ്‍ പാസ് ഉള്ള മറ്റ് സന്നദ്ധ പ്രവർത്തകർക്കും നിയമങ്ങളിൽ ഇളവ് ലഭിക്കുന്നു.

കുചേലനും കുബേരനും ലോക്ക്ഡൗൺ നിയമങ്ങൾ ഒന്നു തന്നെ

ലോക്ക്ഡൗണുമായി ബന്ധപ്പെട്ട് മധ്യപ്രദേശിലെ ഇൻഡോറിൽ നിന്നുള്ള ഒരു സംഭവം ഇതാ ഇന്റർനെറ്റിൽ വൈറലാകുന്നു. പോർഷെ 718 ബോക്‌സ്‌റ്ററിൽ എത്തിയ 20 കാരനായ ഒരു യുവാവിനെ നഗർ സുരീക്ഷ സമിതി ഗാർഡ് റോഡിൽ നിർത്തി ഏത്തം ഇടീക്കുന്നതാണ് വീഡിയോ.

കുചേലനും കുബേരനും ലോക്ക്ഡൗൺ നിയമങ്ങൾ ഒന്നു തന്നെ

വാഹനത്തിന്റെ ഉടമയായ ശങ്കർ ദര്യാനി തന്റെ മഞ്ഞ 718 ബോക്‌സ്‌റ്ററിന് സമീപം ഏത്തമിടുന്ന വീഡിയോ ഇന്റർനെറ്റിൽ വൈറലായി. വ്യവസായി പ്രമുഖനായ ദീപക് ദര്യാനിയുടെ മകനാണ് ശങ്കർ.

MOST READ: വെൽഫയർ എംപിവിക്ക് മോഡലിസ്റ്റ കിറ്റുമായി ടൊയോട്ട

കുചേലനും കുബേരനും ലോക്ക്ഡൗൺ നിയമങ്ങൾ ഒന്നു തന്നെ

വീഡിയോ വൈറലായതോടെ ശങ്കർ ഒരു പ്രതികരണ വീഡിയോ പുറത്തുവിട്ടു, സമീപത്തുള്ള ദരിദ്രർക്ക് ഭക്ഷണ പാക്കറ്റുകൾ വിതരണം ചെയ്ത ശേഷം താൻ മടങ്ങിവരുമ്പോളായിരുന്നു സംഭവം എന്ന് അദ്ദേഹം വ്യക്തമാക്കി.

കുചേലനും കുബേരനും ലോക്ക്ഡൗൺ നിയമങ്ങൾ ഒന്നു തന്നെ

കാർ ഓടിക്കുന്നതിനിടയിൽ കഴുത്തിൽ ആവശ്യമായ ലോക്ക്ഡൗണ്‍ പാസ് തൂക്കിയിട്ടിരുന്നു, കൂടാതെ ഡ്രൈവിംഗ് ലൈസൻസും ഉണ്ടായിരുന്നു. നഗർ സുരക്ഷ സമിതിയിൽ നിന്നുള്ള ഒരു കൂട്ടം ആളുകൾ തന്നെ തടയുകയായിരുന്നു.

MOST READ: കൊറോണയ്ക്ക് ശേഷവും പ്രൈവറ്റ് ബസുകൾ ലോക്ക്ഡൗണിൽ തന്നെ

കുചേലനും കുബേരനും ലോക്ക്ഡൗൺ നിയമങ്ങൾ ഒന്നു തന്നെ

ഈ സാഹചര്യത്തിയ പുറത്തുപോകാൻ ആവശ്യമായ എല്ലാ അനുമതികളും തനിക്ക് ഉണ്ടെന്ന് അവരോട് താൻ വിശദീകരിക്കാൻ ശ്രമിച്ചു എന്നും ശങ്കർ പറയുന്നു. എന്നിരുന്നാലും, സംഘം അതൊന്നും ശ്രദ്ധിച്ചില്ല എന്നു മാത്രമല്ല തന്നെ അധിക്ഷേപിക്കാനും തുടങ്ങി. ഫെയ്സ് മാസ്ക് ധരിക്കാത്തതിന് അവർ തന്നെ പരിഹസിക്കുകയും റോഡിൽ ഏത്തം ഇടീപ്പിക്കുകയും ചെയ്തു.

കുചേലനും കുബേരനും ലോക്ക്ഡൗൺ നിയമങ്ങൾ ഒന്നു തന്നെ

ശങ്കർ ദര്യാനി തന്റെ വാഹനത്തിന്റെ രേഖകളുമായി കാറിൽ നിന്നിറങ്ങുന്നതായി വീഡിയോയിൽ കാണിക്കുന്നു. ലോക്ക്ഡൗൺ പാസും അദ്ദേഹം കാണിച്ചു. കറുത്ത സുരക്ഷാ യൂണിഫോമിലുള്ള ഒരാൾ വടി പിടിച്ച് ഏത്തമിടാൻ ആജ്ഞാപിക്കുന്നതായും ഇതിൽ കാണാം. ശങ്കർ ഉത്തരവുകൾ പാലിക്കുകയും അതുപോലെതന്നെ ചെയ്യുകയും ചെയ്തു.

MOST READ: ലെക്‌സസ് LM -ന് വെല്ലുവിളിയായി നാല് സീറ്റർ ആഢംബര കിയ കാർണിവൽ

കുചേലനും കുബേരനും ലോക്ക്ഡൗൺ നിയമങ്ങൾ ഒന്നു തന്നെ

കൗൺസിൽ അംഗങ്ങളിൽ നിന്നുള്ളവർ തന്റെ മകനെ നിയമവിരുദ്ധമായി തടഞ്ഞുനിർത്തുകയും ഏത്തം ഇടീച്ചുവെന്നും ശങ്കറിന്റെ പിതാവ് പ്രസ്താവന ഇറക്കി.

തന്റെ മകൻ നിയമത്തിന് വിരുദ്ധമായി എന്തെങ്കിലും ചെയ്യുകയാണെങ്കിൽ അവർ പൊലീസിനെ അറിയിക്കേണ്ടതായിരുന്നു. തന്റെ മകനെതിരെ അതിക്രമം നടത്തിയതിന് ഇവർക്കെതിരെ ദീപക്ക് ദര്യാനി പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.

MOST READ: കോവിഡിന് ശേഷം ഭാവിയിലെ വിമാനങ്ങളുടെ ഉൾവശം ഇങ്ങനെയായിരിക്കും

കുചേലനും കുബേരനും ലോക്ക്ഡൗൺ നിയമങ്ങൾ ഒന്നു തന്നെ

കരസേന, അർദ്ധസൈനിക, പൊലീസ് മേഖലകളിൽ നിന്ന് വിരമിച്ച ഉദ്യോഗസ്ഥർ ഉൾപ്പെടുന്നതാണ് നഗർ സുരീക്ഷ സമിതി. സുരക്ഷ സമിതിയിൽ നിന്നുള്ള സന്നദ്ധപ്രവർത്തകർ പൊലീസ് ഉദ്യോഗസ്ഥരുമായി ബന്ധപ്പെടുകയും നിയമങ്ങൾ നടപ്പിലാക്കുന്നതിനായി നഗരത്തിലുടനീളം നിലയുറപ്പിക്കുകയും ചെയ്യുന്നു.

കുചേലനും കുബേരനും ലോക്ക്ഡൗൺ നിയമങ്ങൾ ഒന്നു തന്നെ

HDFC ചൗക്കിലാണ് സംഭവം നടന്നതെന്ന് ഇൻഡോർ ASP ഗുരു പ്രസാദ് പ്രശാർ മാധ്യമങ്ങളോട് പറഞ്ഞു. സാധുവായ കാരണമില്ലാതെ ആരും റോഡിൽ ഇറങ്ങുന്നില്ലെന്ന് ഉറപ്പാക്കാൻ ഒരു ഔദ്യോഗിക ചെക്ക് പോയിൻറ് ഉണ്ടായിരുന്നു. നിയമങ്ങൾ പാലിക്കാത്തവരും പുറത്തുപോകുമ്പോൾ മാസ്ക് ധരിക്കാത്തവരുമായ ആളുകളെ അവർ തടയുന്നു.

കുചേലനും കുബേരനും ലോക്ക്ഡൗൺ നിയമങ്ങൾ ഒന്നു തന്നെ

അവിടെയാണ് ശങ്കറിനെ തടഞ്ഞു നിർത്തി ഏത്തം ഇടീപ്പിച്ചത്. നിയമങ്ങൾ പാലിക്കാത്തതിന്റെ പേരിൽ ആളുകൾക്ക് ഇത്തരം ശിക്ഷകൾ നൽകാൻ നിഗാം സൂരക്ഷ സമിതിയിലെ അംഗങ്ങൾക്ക് അധികാരമുണ്ടെന്നും ഗുരു പ്രസാദ് പറഞ്ഞു.

കുചേലനും കുബേരനും ലോക്ക്ഡൗൺ നിയമങ്ങൾ ഒന്നു തന്നെ

വീടുകളിൽ നിന്ന് പുറത്തുപോകുമ്പോഴെല്ലാം പല സംസ്ഥാനങ്ങളിലെയും അധികാരികൾ ഫെയ്സ് മാസ്കുകൾ നിർബന്ധമാക്കിയിട്ടുണ്ടെന്ന കാര്യം ശ്രദ്ധിക്കേണ്ടതാണ്. ഇൻഡോറിൽ, മാസ്ക് ധരിക്കാൻ അധികൃതർ നിർദ്ദേശിച്ചെങ്കിലും അത് നിർബന്ധമല്ല.

Most Read Articles

Malayalam
English summary
Porsche owner punished for not wearing mask during lockdown. Read in Malayalam.
Story first published: Monday, April 27, 2020, 19:40 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Drivespark sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Drivespark website. However, you can change your cookie settings at any time. Learn more
X