Just In
- 4 hrs ago തൊണ്ണൂറ് ലക്ഷം ടയറുകളുടെ വിൽപ്പനയുമായി ബ്രിഡ്ജ്സ്റ്റോൺ, 2026 -ൽ ലക്ഷ്യം വയ്ക്കുന്നത് 25 ശതമാനം വളർച്ച
- 7 hrs ago ഓഫ്റോഡ് പ്രേമികളേ ഇതിലെ, പുത്തൻ റാങ്ലർ ഫെയ്സ്ലിഫ്റ്റിലെ ഹൈലൈറ്റുകൾ ഇവയൊക്കെ
- 8 hrs ago പുതിയ എസ്യുവിക്ക് 20 കി.മീ മൈലേജ്! ആളുകള്‍ ഇനി ക്യൂ നില്ക്കാന് പോകുന്നത് മഹീന്ദ്ര ഷോറൂമിന് മുന്നില്‍
- 8 hrs ago മോഡലിംഗും ഡാൻസുമാണ് പാഷൻ, 23-ാം വയസിൽ ഡ്രീം കാർ സ്വന്തമാക്കിയ സുന്ദരിയെ അറിയുമോ?
Don't Miss
- Movies നായികമാര്‍ ഇല്ലാതാവുന്ന ഫഹദ് ചിത്രങ്ങള്‍? 'ആണ്-പെണ് ബന്ധം എക്സ്പ്ലോര്‍ ചെയ്യാന്‍ ആഗ്രഹമുണ്ട്'
- Sports IPL 2024: ഗില്‍ ലോക മണ്ടന്‍, ഇങ്ങനെയൊരു ദുരന്തം ക്യാപ്റ്റന്‍സിയില്ല! ജിടിയെ തോല്‍പ്പിച്ച പിഴവിതാ
- Lifestyle ഒരു രക്ഷയുമില്ലാത്ത രുചിയും ലുക്കും, നിമിഷങ്ങള്‍ കൊണ്ട് ബനാന ബ്രെഡ് പുഡ്ഡിംഗ് ഉണ്ടാക്കാം
- News തിരഞ്ഞെടുപ്പ് ദിനത്തില്‍ പൊതു അവധി, എന്തെല്ലാം അടയ്ക്കും, തുറന്നിരിക്കുന്നത് ഇവ; അറിയാം വിവരങ്ങള്‍
- Technology DSLRനെ വെല്ലും ക്യാമറ മികവുമായി ഓപ്പോ; ഫൈൻഡ് X7 അൾട്ര ആള് പൊളി തന്നെ
- Finance ദിവസവും 7 രൂപ നിക്ഷേപിക്കാമോ, പ്രതിമാസം നേടാം 5000 രൂപ, ഇതാണ് സൂപ്പർ ഹിറ്റ് പദ്ധതി
- Travel ഈ വെക്കേഷൻ വിദേശത്ത്...ചെലവ് പേടിക്കുകയേ വേണ്ട.. കേരളത്തിൽ നിന്ന സുഖമായി പോയി വരാം
ഡാറ്റ്സൻ റെഡി-ഗോ ഫെയ്സ്ലിഫ്റ്റ് വിപണിയിലേക്ക്, കൂടുതൽ വിശദാംശങ്ങൾ പുറത്ത്
ഇന്ത്യൻ വിപണിയിൽ പരിഷ്ക്കരിച്ചെത്തുന്ന കുഞ്ഞൻ കാറായ ഡാറ്റ്സൻ റെഡി ഗോയുടെ ബ്രോഷർ പുറത്ത്. കഴിഞ്ഞ ദിവസമാണ് ഫെസ്യ്ലിഫ്റ്റുമായി എത്തുന്ന കാറിന്റെ ടീസർ ചിത്രങ്ങൾ കമ്പനി പങ്കുവെച്ചത്.
ഇപ്പോൾ നമുക്ക് അറിയേണ്ട ആവശ്യമായ ചില വിശദാംശങ്ങൾ വെളിപ്പെടുത്തുന്ന ബ്രോഷർ ഗാഡിവാഡിയാണ് പുറത്തുവിട്ടിരിക്കുന്നത്. ഇന്ത്യയിൽ നിസാന്റെ ബജറ്റ് സബ് ബ്രാൻഡായ ഡാറ്റ്സനിന് കീഴിൽ വിൽക്കുന്ന എൻട്രി ലെവൽ ഹാച്ച്ബാക്കാണ് റെഡി-ഗോ. വലിയ നവീകരണങ്ങളൊന്നുമില്ലാതെ വർഷങ്ങളായി വിപണിയിൽ തുടരുകയായിരുന്നു ഗോ.
ഈ മാസം മുതൽ കൂടുതൽ കർശനമായ ബിഎസ്-VI മലിനീകരണ മാനദണ്ഡങ്ങൾ നടപ്പിലാക്കിയതോടെ ജാപ്പനീസ് ബ്രാൻഡ് ഫെയ്സ്ലിഫ്റ്റഡ് റെഡി ഗോ അവതരിപ്പിക്കാനുള്ള അവസരം ഏറ്റെടുക്കുകയും വരും ദിവസങ്ങളിൽ സമാരംഭിക്കുമെന്ന് ഇതിനകം സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്. ആഭ്യന്തര വിപണിയിൽ വളരെ ജനപ്രിയമായ മാരുതി സുസുക്കി ആൾട്ടോയ്ക്കെതിരെയാണ് കുഞ്ഞൻ ഹാച്ച്ബാക്കിന്റെ പ്രധാന മത്സരം.
MOST READ: 2020 പോളോ GT കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തി ഫോക്സ്വാഗണ്
ടീസർ ചിത്രങ്ങളിൽ കാണുന്നതുപോലെ ചോർന്ന ബ്രോഷർ ചിത്രങ്ങളിൽ ഡാറ്റ്സൺ റെഡി ഗോയ്ക്ക് എന്തെല്ലാം നവീകരണങ്ങൾ ലഭിക്കുന്നുവെന്ന സൂചന നൽകുന്നു. പുതിയ രൂപകൽപ്പനയിൽ ഡ്യുവൽ-ടോൺ കവറുകളുള്ള 14 ഇഞ്ച് വീലുകൾ, ക്രോം ചുറ്റുപാടുകളുള്ള കൂടുതൽ ആക്രമണാത്മക മുൻവശം, സിൽവർ ആക്സന്റുകളുള്ള സിൽവർ റാപ്റൗണ്ട് ഹെഡ്ലാമ്പുകൾ, മാനുവലി മടക്കാവുന്ന മിററുകൾ, വലിയ മുൻ ബ്ലാക്ക് ഗ്രിൽ എന്നിവ ഡാറ്റ്സനിൽ ഇടംപിടിക്കുന്നു.
എൽ-ആകൃതിയിലുള്ള ഡേടൈം റണ്ണിംഗ് ലൈറ്റുകൾ, എൽഇഡി ഫോഗ് ലാമ്പുകൾ, ഫ്രണ്ട് ഫെൻഡറുകൾക്ക് തൊട്ട് മുകളിലായി ഡാറ്റ്സൻ സിഗ്നേച്ചർ ചിഹ്നം എന്നിവയാണ് പുറംമോടിയിലെ മറ്റ് ഹൈലൈറ്റുകൾ. ഈ സവിശേഷതകൾ ഉയർന്ന വകഭേദങ്ങളിലേക്ക് പരിമിതപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നു.
MOST READ: ഇനി സുസുക്കിയുടെ ഊഴം! ടൊയോട്ട RAV4 അടിസ്ഥാനമാക്കിയുള്ള എസ്യുവി ഉടൻ വിപണിയിലേക്ക്
മാത്രമല്ല 2020 റെഡി-ഗോയ്ക്കൊപ്പം കൂടുതൽ പ്രീമിയം പാക്കേജ് വാഗ്ദാനം ചെയ്യുന്നതിനുള്ള ഡാറ്റ്സന്റെ ഉദ്ദേശ്യങ്ങൾ അവ ചൂണ്ടി കാണിക്കുന്നു. പിൻവശത്ത് സി-ആകൃതിയിലുള്ള എൽഇഡി ടെയിൽ ലാമ്പുകളും പരിഷ്ക്കരിച്ചിരിക്കുന്നത് ശ്രദ്ധേയമാണ്.
ഡാറ്റ്സൻ റെഡി-ഗോയുടെ മൊത്തത്തിലുള്ള രൂപഘടനയും ഉയരമുള്ള പില്ലറുകളും നിലവിലുള്ള മോഡലിന് സമാനമായി തുടരുന്നു. അതിനാൽ കാറിന്റെ വശങ്ങളും അതിന്റെ വിശദാംശങ്ങളും പഴയപടി തന്നെ.
എട്ട് ഇഞ്ച് ടച്ച്സ്ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റം, മാർഗനിർദേശങ്ങളും സെൻസറുകളുമുള്ള റിവേഴ്സ് പാർക്കിംഗ് ക്യാമറ, പിയാനോ ബ്ലാക്ക് ഫിനിഷും സിൽവർ ബെസലുകളും, ടു-ടോൺ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, ഇന്റേണൽ അഡ്ജസ്റ്റബിൾ മിററുകൾ തുടങ്ങി നിരവധി പുതിയ ഉപകരണങ്ങൾ ഇന്റീരിയറിൽ ലഭിക്കുന്നു.
ഡ്യുവൽ ഫ്രണ്ട് എയർബാഗുകൾ, ആന്റി-ലോക്ക് ബ്രേക്കിംഗ് സിസ്റ്റം, ഹൈ സ്പീഡ് അലേർട്ട്, സീറ്റ് ബെൽറ്റ് ഓർമ്മപ്പെടുത്തൽ തുടങ്ങിയ സുരക്ഷാ സവിശേഷതകളും 2020 റെഡി ഗോയിൽ ലഭ്യമാകും. പ്രകടനത്തെ സംബന്ധിച്ചിടത്തോളം 2020 ഡാറ്റ്സൺ റെഡി-ഗോ 0.8 ലിറ്റർ, 1.0 ലിറ്റർ പെട്രോൾ എഞ്ചിനുകൾ ഉപയോഗിക്കുന്നത് തുടരുന്നു. ഇത് റെനോ ക്വിഡിൽ വാഗ്ദാനം ചെയ്യുന്നതിന് സമാനമാണ്.
MOST READ: കൊവിഡിനെതിരെ പോരാടാൻ ഹെക്ടർ ആംബുലൻസുമായി എംജി
ബിഎസ്-VI മലിനീകരണത്തിന് അനുസൃതമാണ് എഞ്ചിൻ എന്നത് എടുത്ത് പറയേണ്ടതില്ല. ചെറിയ മൂന്ന് സിലിണ്ടർ പെട്രോൾ യൂണിറ്റ് അഞ്ച് സ്പീഡ് മാനുവൽ ഗിയർബോക്സുമായി ജോടിയാക്കുമ്പോൾ 1.0 ലിറ്റർ മോട്ടോർ അഞ്ച് സ്പീഡ് മാനുവൽ അല്ലെങ്കിൽ അഞ്ച് സ്പീഡ് എഎംടി ഗിയർബോക്സ് ഓപ്ഷനിൽ തെരഞ്ഞെടുക്കാൻ സാധിക്കും.