വെന്യു ബിഎസ് VI പെട്രോള്‍ പതിപ്പിന്റെ മൈലേജ് വെളിപ്പെടുത്തി ഹ്യുണ്ടായി

ശ്രേണിയിലെ ഹ്യുണ്ടായിയുടെ ജനപ്രീയ മോഡലാണ് വെന്യു. വിപണിയില്‍ എത്തിയ നാള്‍ മുതല്‍ തന്നെ മികച്ച വില്‍പ്പനയാണ് വിപണിയില്‍ വാഹനത്തിന് ലഭിക്കുന്നത്.

വെന്യു ബിഎസ് VI പെട്രോള്‍ പതിപ്പിന്റെ മൈലേജ് വെളിപ്പെടുത്തി ഹ്യുണ്ടായി

പെട്രോള്‍, ഡീസല്‍ എഞ്ചിന്‍ ഓപ്ഷനുകളില്‍ വാഹനം വിപണിയില്‍ ലഭ്യമാണ്. ബിഎസ് VI -ലേക്ക് വാഹനത്തെ കമ്പനി നവീകരിച്ചെങ്കിലും പുതിയ എഞ്ചിന്റെ മൈലേജ് സംബന്ധിച്ച് വിവരങ്ങള്‍ ഒന്നും തന്നെ ലഭ്യമായിരുന്നില്ല.

വെന്യു ബിഎസ് VI പെട്രോള്‍ പതിപ്പിന്റെ മൈലേജ് വെളിപ്പെടുത്തി ഹ്യുണ്ടായി

എന്നാല്‍ ബിഎസ് VI ഡീസല്‍ എഞ്ചിന്‍ കരുത്തില്‍ എത്തുന്ന വെന്യുവിന്റെ ഇന്ധനക്ഷമത അടുത്തിടെ കമ്പനി വെളിപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെ ഇപ്പോള്‍ 1.0 ലിറ്റര്‍ പെട്രോള്‍ എഞ്ചിന്റെ ഇന്ധനക്ഷമയും കമ്പനി വെളിപ്പെടുത്തി.

MOST READ: ബിഎസ്-VI ഇഫക്‌ട്; നാല് ഡീസൽ മോഡലുകൾ നിർത്തലാക്കി മഹീന്ദ്ര

വെന്യു ബിഎസ് VI പെട്രോള്‍ പതിപ്പിന്റെ മൈലേജ് വെളിപ്പെടുത്തി ഹ്യുണ്ടായി

ARAI -യുടെ റിപ്പോര്‍ട്ട് അനുസരിച്ച് 1.0 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എഞ്ചിനില്‍ 18.1 കിലോമീറ്റര്‍ ഇന്ധനക്ഷമത ലഭിക്കുമെന്നാണ് സാക്ഷ്യപ്പെടുത്തിയിരിക്കുന്നത്. ഏഴ് സ്പീഡ് ഡ്യുവല്‍ ക്ലച്ച് പതിപ്പില്‍ 18.0 കിലോമീറ്റര്‍ ഇന്ധനക്ഷമത ലഭിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

വെന്യു ബിഎസ് VI പെട്രോള്‍ പതിപ്പിന്റെ മൈലേജ് വെളിപ്പെടുത്തി ഹ്യുണ്ടായി

നേരത്തെ ഡീസല്‍ എഞ്ചിന്റെ മൈലേജ് വിവരങ്ങള്‍ കമ്പനി വെളിപ്പെടുത്തിയിരുന്നു. 23.3 കിലോമീറ്റര്‍ മൈലേജ് ലഭിക്കുമെന്നാണ് കമ്പനി അറിയിച്ചത്. അതേസമയം പഴയ ഡീസല്‍ എഞ്ചിനില്‍ 23.7 കിലോമീറ്റര്‍ മൈലേജായിരുന്നു ലഭിച്ചിരുന്നത്.

MOST READ: എംപിവി ശ്രേണിയിലെ ആഢംബര മോഡലുകളെ പരിചയപ്പെടാം

വെന്യു ബിഎസ് VI പെട്രോള്‍ പതിപ്പിന്റെ മൈലേജ് വെളിപ്പെടുത്തി ഹ്യുണ്ടായി

നിലവില്‍ 1.5 ലിറ്റര്‍ ഡീസല്‍, 1.2 ലിറ്റര്‍ പെട്രോള്‍, 1.0 ലിറ്റര്‍ പെട്രോള്‍ ബിഎസ് VI എഞ്ചിന്‍ കരുത്തിലാണ് വെന്യു വിപണിയില്‍ എത്തുന്നത്. നേരത്തെ വിപണിയില്‍ ഉണ്ടായിരുന്ന 1.4 ലിറ്റര്‍ CRDi ഡീസല്‍ എഞ്ചിന് പകരമാണ് പുതിയ എഞ്ചിന്‍ വാഹനത്തിന് കമ്പനി നല്‍കിയിരിക്കുന്നത്.

വെന്യു ബിഎസ് VI പെട്രോള്‍ പതിപ്പിന്റെ മൈലേജ് വെളിപ്പെടുത്തി ഹ്യുണ്ടായി

നവീകരിച്ച് പെട്രോള്‍ പതിപ്പിന് 6.70 ലക്ഷം രൂപയും, ഡീസല്‍ പതിപ്പിന് 8.9 ലക്ഷം രൂപയുമാണ് എക്‌സ്‌ഷോറൂം വില. ഡീസല്‍ എഞ്ചിന്‍ 100 bhp കരുത്തും 230 Nm torque ഉം സൃഷ്ടിക്കും.

MOST READ: ഒരുമീറ്റര്‍ അകലത്തില്‍ പിന്‍സീറ്റ്; സാമൂഹിക അകലം പാലിച്ച് നിര്‍മ്മിച്ച ഇലക്ട്രിക്ക് ബൈക്ക് ഹിറ്റ്

വെന്യു ബിഎസ് VI പെട്രോള്‍ പതിപ്പിന്റെ മൈലേജ് വെളിപ്പെടുത്തി ഹ്യുണ്ടായി

1.2 ലിറ്റര്‍ പെട്രോള്‍ എഞ്ചിന്‍ 81 bhp കരുത്തും 114 Nm torque ഉം സൃഷ്ടിക്കും. 1.0 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എഞ്ചിന്‍ 118 bhp കരുത്തും 171 Nm torque ഉം സൃഷ്ടിക്കും. ആറ് സ്പീഡ് മാനുവല്‍ ഏഴ് സ്പീഡ് ഡ്യുവല്‍ ക്ലച്ചാണ് ഗിയര്‍ബോക്സ്.

വെന്യു ബിഎസ് VI പെട്രോള്‍ പതിപ്പിന്റെ മൈലേജ് വെളിപ്പെടുത്തി ഹ്യുണ്ടായി

കണക്ടിവിറ്റി സംവിധാനമാണ് വാഹനത്തിലെ പ്രധാന ആകര്‍ഷണം. 50 ശതമാനത്തോളം ഉപഭോക്താക്കളും കമ്പനിയുടെ പുതിയ ടെക്‌നോളിയായ ബ്ലുലിങ്ക് കണക്ടിവിറ്റി സംവിധാനമുള്ള ഉയര്‍ന്ന വകഭേദങ്ങളാണ് തെരഞ്ഞെടുക്കുന്നത്.

MOST READ: താരത്തിന്റെ വണ്ടി പ്രേമം! കാണാം ധോണിയുടെ ഗാരേജ് മ്യൂസിയം

വെന്യു ബിഎസ് VI പെട്രോള്‍ പതിപ്പിന്റെ മൈലേജ് വെളിപ്പെടുത്തി ഹ്യുണ്ടായി

ടാറ്റ നെക്സോണ്‍, മാരുതി വിറ്റാര ബ്രെസ, ഫോര്‍ഡ് ഇക്കോസ്പോര്‍ട്, മഹീന്ദ്ര XUV300 എന്നിവരാണ് വിപണിയില്‍ വെന്യുവിന്റെ എതിരാളികള്‍. ക്രെറ്റയുമായി സാമ്യമുള്ള ബോക്സി ഡിസൈനാണ് വെന്യുവിനുള്ളത്.

More from DriveSpark

Article Published On: Tuesday, May 5, 2020, 12:23 [IST]
English summary
BS6 Hyundai Venue 1.0 Petrol MT Fuel Economy Rating Out. Read in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X