താരത്തിന്റെ വണ്ടി പ്രേമം! കാണാം ധോണിയുടെ ഗാരേജ് മ്യൂസിയം

ക്യാപ്റ്റൻ കൂളിനെ ആർക്കും പരിചയപ്പെടുത്തേണ്ട കാര്യമില്ലല്ലോ? ക്രിക്കറ്റു കഴിഞ്ഞാൽ എംഎസ് ധോണി ഏറ്റവും കൂടുതൽ സമയം ചെലവിടുന്നത് തന്റെ വണ്ടികൾക്കായാണ്. ക്രിക്കറ്റിനു പുറമെ വാഹനങ്ങളോടുള്ള തന്റെ ഇഷ്ടത്തിനും അദ്ദേഹം പ്രശസ്‌തനാണ്.

താരത്തിന്റെ വണ്ടി പ്രേമം! കാണാം ധോണിയുടെ ഗാരേജ് മ്യൂസിയം

ധോണിക്ക് നിരവധി ഐതിഹാസിക വാഹനങ്ങൾ സ്വന്തമാക്കുന്നതിനോടാണ് പ്രിയമേറെയും. കൂടുതലും ഇരുചക്ര വാഹനങ്ങൾ. ഇവയെല്ലാം സൂക്ഷിക്കുന്നത് അദ്ദേഹത്തിന്റെ വീട്ടിൽ പ്രത്യേകമായി നിർമിച്ച ഗാരേജിലാണ്. എന്നാൽ ഇതിന്റെ ഉൾവശക്കാഴ്ച്ച കാണാൻ ഇന്നേവരെ ആർക്കും ഭാഗ്യം ലഭിച്ചിട്ടില്ല.

താരത്തിന്റെ വണ്ടി പ്രേമം! കാണാം ധോണിയുടെ ഗാരേജ് മ്യൂസിയം

മഹേന്ദ്ര സിംഗ് ധോണിയുടെ ഉടമസ്ഥതയിലുള്ള വിദേശ വാഹനങ്ങളുടെ പ്രത്യേക ഗാരേജായ ഗ്ലാസ് കെട്ടിടം നിരവധി വീഡിയോകളിൽ കണ്ടെത്തിയിട്ടുണ്ട്. ഭാര്യ സാക്ഷി ധോണി പങ്കുവെച്ചതാണിവയെല്ലാം.ഇപ്പോൾ അദ്ദേഹത്തിന്റെ ഗാരേജ് മ്യൂസിയത്തിന്റെ മറ്റൊരു വീഡിയോ പുറത്തുവന്നിരിക്കുകയാണ്. ഈ വീഡിയോ ആദ്യമായി അകത്തു നിന്നുള്ള കാഴ്‌ച നൽകുന്നു.

MOST READ: ബിഎസ് VI കുരുക്കില്‍ കുടുങ്ങി മലയാളി; മെര്‍സിഡീസ് GLE രജിസ്റ്റര്‍ ചെയ്യാന്‍ സാധിക്കില്ലെന്ന് ആര്‍ടിഒ

ഗാരേജിൽ രണ്ട് ലെവൽ പാർക്കിംഗുകളാണ് തയാറാക്കിയിരിക്കുന്നത്. രണ്ടും ബൈക്കുകളാൽ തന്നെ നിറഞ്ഞിരിക്കുന്നു. രണ്ട് നിലകളിലുമായി നൂറോളം മോട്ടോർ സൈക്കിളുകളാണ് ഗരേജിൽ ഉള്ളതെന്നാണ് ഊഹം. ബൈക്കുകളുടെ കടുത്ത ആരാധകനാണ് താനെന്ന് ക്യാപ്റ്റൻ കൂൾ പലതവണ പരസ്യമായി സമ്മതിച്ചിട്ടുള്ളതാണ്.

താരത്തിന്റെ വണ്ടി പ്രേമം! കാണാം ധോണിയുടെ ഗാരേജ് മ്യൂസിയം

കൂടാതെ ഒഴിവു സമയങ്ങളിൽ അവ വൃത്തിയാക്കുന്നതും ധോണിയുടെ പ്രധാന വിനോദമാണ്. ടൂ-സ്ട്രോക്ക് മോട്ടോർസൈക്കിളുകളോടാണ് താരത്തിന് പ്രണയം കൂടുതൽ. അതിൽ നിരവധി യമഹ RD350, RX100 എന്നിവ ഉള്ളതാണ് പ്രധാന ആകർഷണം. കൂടാതെ ബി‌എസ്‌എ, ഹാർലി-ഡേവിഡ്‌സൺ, നിരവധി ബ്രാൻഡുകളിൽ നിന്നുള്ള വിന്റേജ് മോട്ടോർസൈക്കിളുകളും മുൻ ഇന്ത്യൻ നായകനുണ്ട്.

MOST READ: ഹോണ്ടയുടെ കോംപാക്‌‍ട് എസ്‌യുവി അടുത്ത വർഷം ഇന്ത്യയിലേക്ക്

താരത്തിന്റെ വണ്ടി പ്രേമം! കാണാം ധോണിയുടെ ഗാരേജ് മ്യൂസിയം

നിരവധി ആധുനിക മോട്ടോർസൈക്കിളുകളും ധോണിയുടെ ഗരേജിൽ ഇടംപിടിച്ചിട്ടുണ്ട്. പരിശീലനത്തിനായി പ്രാദേശിക ക്രിക്കറ്റ് സ്റ്റേഡിയത്തിലെത്താൻ അദ്ദേഹം ഉപയോഗിച്ചുകൊണ്ടിരുന്ന കവസാക്കി നിൻജ H2 ആണ് അദ്ദേഹത്തിന്റെ ഏറ്റവും പുതിയ മോട്ടോർസൈക്കിൾ. നേരത്തെ താരത്തിന് കോൺഫെഡറേറ്റ് X132 ഹെൽകാറ്റുമുണ്ട്.

താരത്തിന്റെ വണ്ടി പ്രേമം! കാണാം ധോണിയുടെ ഗാരേജ് മ്യൂസിയം

കൂടാതെ ബൈക്ക് ബുഷ് ഇന്റർനാഷണൽ സർക്യൂട്ടിലേക്കും ലഭിച്ചു. അദ്ദേഹത്തിന്റെ ഗാരേജിനുള്ളിലെ എത്തിനോട്ടം ഇരുചക്ര വാഹനങ്ങളോടും മോട്ടോർ സൈക്കിളുകളോടുമുള്ള അദ്ദേഹത്തിന്റെ പ്രണയത്തെക്കുറിച്ച് മാത്രമാണ് സംസാരിക്കുന്നത്.

MOST READ: FTR കാർബൺ അവതരിപ്പിച്ച് ഇന്ത്യൻ, പ്രചോദനം F750 ഫ്ലാറ്റ് ട്രാക്കറിൽ നിന്ന്

താരത്തിന്റെ വണ്ടി പ്രേമം! കാണാം ധോണിയുടെ ഗാരേജ് മ്യൂസിയം

ബൈക്കുകൾ മാത്രമല്ല അദ്ദേഹം ഇഷ്ടപ്പെടുന്നതും സ്വന്തമാക്കുന്നതും. റീസ്റ്റോറെഡ് നിസാൻ 1 ടൺ ട്രക്കും റോൾസ് റോയ്‌സ് സിൽവർ ഷാഡോ സീരീസ് I ഉം ധോണി അടുത്തിടെ വാങ്ങിയവയുടെ പട്ടികയിലുണ്ട്. 707 bhp കരുത്തും 825 Nm torque ഉം ഉത്പാദിപ്പിക്കുന്ന ജീപ്പ് ഗ്രാൻഡ് ചെറോക്കി ട്രാക്ക്ഹോക്ക് സ്വന്തമാക്കിയ ഇന്ത്യയിലെ ഏക ഉടമയും ഈ ഇന്ത്യൻ താരം മാത്രമാണ്.

താരത്തിന്റെ വണ്ടി പ്രേമം! കാണാം ധോണിയുടെ ഗാരേജ് മ്യൂസിയം

വീടിന്റെ പരിസരത്ത് മകൾ സിവയുമായി മോട്ടോർ സൈക്കിളിൽ ചുറ്റി കറങ്ങുന്ന ധോണിയുടെ വീഡിയോ അടുത്തിടെ സമൂഹ മാധ്യമങ്ങളിൽ ഏറെ ശ്രദ്ധ നേടിയിരുന്നു.

Most Read Articles

Malayalam
English summary
first, look of MS Dhoni's luxurious garage museum. Read in Malayalam
Story first published: Sunday, May 3, 2020, 11:00 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X