ഓട്ടോ എക്സ്പോ 2020: ഇന്ത്യൻ മാക്സി സ്കൂട്ടർ ശ്രേണിയിലേക്ക് അപ്രീലിയ; SXR160 അവതരിപ്പിച്ചു
SXR160 മാക്‌സി സ്‌കൂട്ടർ പുറത്തിറക്കി ഇറ്റാലിയൻ ഇരുചക്ര വാഹന നിർമാതാക്കളായ അപ്രീലിയ. ഇന്ത്യൻ വിപണിയിൽ പ്രതീക്ഷിച്ചിരുന്ന അവതരണത്തിന് മുന്നോടിയായി ഓട്ടോ എക്സ്പോയിൽ സ്കൂട്ടറിനെ പ്രദർശിപ്പിക്കാൻ കമ്പനി തയ്യാറാവുകയായിരുന്നു.

ഇന്ത്യൻ വിപണിയിൽ ഇറ്റാലിയൻ ബ്രാൻഡിൽ നിന്നുള്ള ആദ്യത്തെ മാക്സി-സ്കൂട്ടർ ഓഫറാണ് അപ്രീലിയ SXR160. മികച്ച വിൽപ്പന നേടുന്ന സുസുക്കി ബർഗ്മാൻ സ്ട്രീറ്റിന് എതിരാളിയായാകും പുതിയ ഏപ്രിലിയ SXR160 വിപണിയിൽ സ്ഥാനംപിടിക്കുക.

നിരവധി പുതിയ സവിശേഷതകൾ, ഉപകരണങ്ങൾ, ബോൾഡ്, സ്‌ട്രൈക്കിംഗ് ഡിസൈൻ എന്നിവയുമായാണ് പുതിയ അപ്രീലിയ SXR160 മാക്‌സി സ്‌കൂട്ടറിന്റെ കടന്നുവരവ്.

SXR 160 യുടെ സ്കൂട്ടറിന്റെ മുൻവശത്ത് ഡ്യുവൽ-ഹെഡ്‌ലാമ്പുകൾ നൽകിയിരിക്കുന്നത് വാഹനത്തെ മറ്റ് സ്കൂട്ടറുകളിൽ നിന്നും തികച്ചും വ്യത്യസ്തമാക്കാൻ കമ്പനിയെ സഹായിച്ചിട്ടുണ്ട്. ഇവ രണ്ടും ഒരു എൽഇഡി ഡിആർഎല്ലുകളുമായി സംയോജിച്ചിരിക്കുന്നു. മുൻവശത്ത് വലിയ വിൻഡ്‌സ്ക്രീനും ഡ്യുവൽ ടോൺ റെഡ് ആൻഡ് ബ്ലാക്ക് സ്കീമും ഉണ്ട്. ഇത് മാക്സി സ്കൂട്ടറിന് സ്പോർട്ടി രൂപം നൽകുന്നു.

വശങ്ങളിലേക്കും പിൻവശത്തേക്കും നോക്കിയാൽ സ്‌പോർടി തീമിലുള്ള സ്റ്റൈലിഷ് ലുക്കിംഗ് ബോഡി ഗ്രാഫിക്സും ഡിസൈൻ ഘടകങ്ങളുമാണ് അപ്രീലിയ സ്കൂട്ടറിന് നൽകിയിരിക്കുന്നത്. റൈഡറിനും പില്യനും സുഖപ്രദമായ ഇരിപ്പിടം അനുവദിക്കുന്നതിനൊപ്പം എൽഇഡി ടെയിൽ ലൈറ്റുകളും സ്കൂട്ടറിന്റെ സ്റ്റൈലിംഗിനെ വർധിപ്പിക്കുന്നു.

ഇറ്റാലിയൻ നിർമാതാക്കളിൽ നിന്നുള്ള മാക്സി സ്കൂട്ടർ ധാരാളം സവിശേഷതകളും ഉപകരണങ്ങളുമാണ് വാഗ്ദാനം ചെയ്യുന്നത്. സ്റ്റൈലിഷ് അലോയ് വീലുകൾ, ഡിസ്ക് ബ്രേക്കുകൾ, ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, വലിയ അണ്ടർ സീറ്റ് സ്റ്റോറേജ്, ബിഎസ് -VI കംപ്ലയിന്റ് എഞ്ചിൻ എന്നിവയാണ് അപ്രീലിയ SXR160 യിലെ സവിശേഷതകൾ.

പുതിയ 160 സിസി മാക്സി സ്കൂട്ടർ ഓഫറിന്റെ പവർ കണക്കുകൾ അപ്രീലിയ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. വിപണിയിൽ എത്തിക്കുന്ന വേളയിൽ ഇതിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ കമ്പനി പുറത്തുവിടും. പുതിയ സ്കൂട്ടറിനായുള്ള ബുക്കിംഗ് ഏപ്രിൽ മാസത്തിൽ ആരംഭിക്കുമെന്ന് കമ്പനി വ്യക്തമാക്കിയിട്ടുണ്ട്.


Click it and Unblock the Notifications








