450 X ഇലക്ട്രിക് സ്‌കൂട്ടര്‍ 3 നഗരങ്ങളില്‍ കൂടി വില്‍പ്പനയ്‌ക്കെത്തിക്കാനൊരുങ്ങി ഏഥര്‍
വിപണി ശൃംഖല വ്യാപിപ്പിക്കാന്‍ ഒരുങ്ങുകയാണ് ബംഗളൂരു ആസ്ഥാനമായുള്ള ഇലക്ട്രിക്ക് സ്‌കൂട്ടര്‍ നിര്‍മ്മാതാക്കളായ ഏഥര്‍ എനര്‍ജി. അധികം വൈകാതെ തന്നെ ഡല്‍ഹിയിലേക്കും വില്‍പ്പനയ്ക്ക് എത്തുമെന്ന് കമ്പനി അറിയിച്ചിരുന്നു.

ഇതിന് പിന്നാലെയാണ് ഇപ്പോള്‍ പുതിയ പ്രഖ്യാപനം വന്നിരിക്കുന്നത്. ഏഥര്‍ 450X ഇലക്ട്രിക് സ്‌കൂട്ടര്‍ അധികം വൈകാതെ മൂന്ന് ഇന്ത്യന്‍ നഗരങ്ങളില്‍ കൂടി വില്‍പ്പനയ്ക്ക് എത്തും.

ഈ വര്‍ഷം ഒക്ടോബറില്‍ ഹൈദരാബാദ്, ചെന്നൈ, ബംഗളൂരു എന്നിവിടങ്ങളില്‍ സ്മാര്‍ട്ട് സ്‌കൂട്ടര്‍ വിപണിയിലെത്തുമെന്ന് എക്‌സ്പ്രസ് ഡ്രൈവ് റിപ്പോര്‍ട്ട് ചെയ്തു. സ്‌കൂട്ടറിന്റെ ഡെലിവറികളും അതേ മാസങ്ങളില്‍ പറഞ്ഞ നഗരങ്ങളില്‍ ആരംഭിക്കും.
MOST READ: ഹ്യുണ്ടായി ഗ്രാൻഡ് i10 നിയോസിന്റെ വിൽപ്പനയിൽ വൻ കുതിപ്പ്, ജൂലൈയിൽ 65 ശതമാനം വർധനവ്

ഈ നഗരങ്ങളില്‍ സ്‌കൂട്ടറിനായുള്ള പ്രീ-ബുക്കിംഗ് ആരംഭിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു. 2,500 രൂപയാണ് ബുക്കിംഗ് തുകയായി സ്വീകരിക്കുന്നത്. ബുക്കിംഗ് തൂക റീഫണ്ട് ചെയ്യുമെന്നും കമ്പനി അറിയിച്ചു.

450 X ഇലക്ട്രിക് സ്‌കൂട്ടറിന്റെ ആദ്യ ബാച്ച് ഒക്ടോബറില്‍ ഏഥര്‍ എനര്‍ജി പുറത്തിറക്കാന്‍ തുടങ്ങും. മാത്രമല്ല, ഏഥര്‍ എനര്‍ജി അതിന്റെ സൂപ്പര്‍ ഫാസ്റ്റ് ചാര്‍ജറുകളുടെ ഇന്‍സ്റ്റാളേഷനും ഒക്ടോബറില്‍ ആരംഭിക്കും.
MOST READ: ബിഎസ് VI സ്ട്രീറ്റ് ട്വിന്‍ അവതരിപ്പിച്ച് ട്രയംഫ്; വില 7.45 ലക്ഷം രൂപ

നിലവിലുള്ള ചാര്‍ജറുകളുമായി താരതമ്യപ്പെടുത്തുമ്പോള്‍ 50 ശതമാനം വേഗത്തില്‍ ചാര്‍ജിംഗ് നിരക്ക് ഈ ചാര്‍ജര്‍ വാഗ്ദാനം ചെയ്യുന്നു. ഏഥര്‍ 450 X-ന്റെ ലോഞ്ചിനുപുറമെ, ചെന്നൈ, ബംഗളൂരു എന്നിവിടങ്ങളിലെ ഏഥര്‍ ഗ്രിഡ് ചാര്‍ജിംഗ് ഇന്‍ഫ്രാസ്ട്രക്ചറില്‍ പബ്ലിക് ചാര്‍ജറുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കാനും കമ്പനി പദ്ധതിയിടുന്നുണ്ട്.

ഈ ഫാസ്റ്റ് ചാര്‍ജറുകള്‍ മറ്റ് നഗരങ്ങളിലേക്കും ഭാവിയില്‍ എത്തിക്കും. വാഹന വ്യവസായ രംഗത്ത് രണ്ട് വര്‍ഷം പൂര്‍ത്തിയാക്കിയതായി അടുത്തിടെയാണ് കമ്പനി പ്രഖ്യാപിച്ചത്.
MOST READ: കിയ സോനെറ്റിന്റെ ബ്രോഷർ പുറത്ത്, അറിയാം അധിക സവിശേഷതകൾ

ഈ വര്‍ഷത്തിന്റെ തുടക്കത്തിലാണ് 450X അവതരിപ്പിച്ചത്. പ്ലസ്, പ്രോ എന്നീ വകഭേദത്തില്‍ എത്തിയിട്ടുള്ള ഈ വാഹനത്തിന് 99,000 രൂപയാണ് ബംഗളൂരുവിലെ എക്സ്ഷോറൂം വില. ഡല്‍ഹിയില്‍ ഇത് 85,000 ആയി കുറയുന്നുണ്ട്.

ഇലക്ട്രിക് വാഹന നയത്തില്‍ സര്‍ക്കാര്‍ സബ്സിഡി നല്‍കുന്നതിനാലാണ് ഡല്‍ഹിയില്‍ വില കുറയുന്നത്. 26 Nm torque ഉത്പാദിപ്പിക്കുന്ന 3.3 KWh/6KW മോട്ടോറാണ് ഈ വാഹനത്തില്‍ നല്‍കിയിട്ടുള്ളത്.
MOST READ: ഹോണ്ട യൂണികോണിനും വില വർധനവ്, ഇനി മുടക്കേണ്ടത് 94,548 രൂപ

3.3 സെക്കന്റില്‍ 40 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ കഴിയുന്ന ഈ സ്‌കൂട്ടറിന്റെ പരമാവധി വേഗത മണിക്കൂറില്‍ 80 കിലോമീറ്ററാണ്. 3.35 മണിക്കൂറില്‍ ബാറ്ററി 80 ശതമാനം ചാര്‍ജ് ചെയ്യാം. 5.45 മണിക്കൂറില്‍ പൂജ്യത്തില്‍ നിന്ന് 100 ശതമാനം ചാര്‍ജ് ചെയ്യാം.


Click it and Unblock the Notifications








