ബിഎസ് VI സ്ട്രീറ്റ് ട്വിന്‍ അവതരിപ്പിച്ച് ട്രയംഫ്; വില 7.45 ലക്ഷം രൂപ

ബിഎസ് VI മോഡലുകളുടെ നിര വര്‍ധിപ്പിക്കാനൊരുങ്ങി ബ്രട്ടീഷ് പ്രീമിയം ബൈക്ക് നിര്‍മ്മാതാക്കളായ ട്രയംഫ്. സ്ട്രീറ്റ് ട്വിന്‍ ബിഎസ് VI പതിപ്പിനെ ബ്രാന്‍ഡ് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു.

ബിഎസ് VI സ്ട്രീറ്റ് ട്വിന്‍ അവതരിപ്പിച്ച് ട്രയംഫ്; വില 7.45 ലക്ഷം രൂപ

7.45 ലക്ഷം രൂപയാണ് പുതിയ പതിപ്പിന്റെ എക്‌സ്‌ഷോറൂം വില. പഴയ ബിഎസ് IV മോഡലിന്റെ അതേ വില തന്നെയാണ് ഇതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ജെറ്റ് ബ്ലാക്ക്, മാറ്റ് അയണ്‍സ്റ്റോണ്‍, കോറോസി റെഡ് എന്നീ മൂന്ന് കളര്‍ ഓപ്ഷനുകളില്‍ ബൈക്ക് ലഭ്യമാകും.

ബിഎസ് VI സ്ട്രീറ്റ് ട്വിന്‍ അവതരിപ്പിച്ച് ട്രയംഫ്; വില 7.45 ലക്ഷം രൂപ

ജെറ്റ് ബ്ലാക്ക് മോഡലിന് 7.45 ലക്ഷം രൂപയും മാറ്റ് അയണ്‍സ്റ്റോണ്‍, കൊറോസി റെഡ് മോഡലുകള്‍ക്ക് 7.58 ലക്ഷം രൂപയുമാണ് എക്‌സ്‌ഷോറൂം വില. 900 സിസി പാരലല്‍-ട്വിന്‍ ലിക്വിഡ്-കൂള്‍ഡ്, എട്ട് വാല്‍വ് SOHC എഞ്ചിനാണ് ബൈക്കിന്റെ കരുത്ത്.

MOST READ: പുതുപുത്തൻ i20-യുടെ പരീക്ഷണയോട്ടം തുടർന്ന് ഹ്യുണ്ടായി, സ്പൈ ചിത്രങ്ങൾ പുറത്ത്

ബിഎസ് VI സ്ട്രീറ്റ് ട്വിന്‍ അവതരിപ്പിച്ച് ട്രയംഫ്; വില 7.45 ലക്ഷം രൂപ

ഈ എഞ്ചിന്‍ 7,500 rpm -ല്‍ 65 bhp കരുത്തും 3,700 rpm -ല്‍ 80 Nm torque ഉം സൃഷ്ടിക്കും. അഞ്ച് സ്പീഡാണ് ഗിയര്‍ബോക്‌സ്. അസിസ്റ്റ് ക്ലച്ച് സൗകര്യവും ബൈക്കില്‍ ലഭ്യമാക്കിയിട്ടുണ്ട്.

ബിഎസ് VI സ്ട്രീറ്റ് ട്വിന്‍ അവതരിപ്പിച്ച് ട്രയംഫ്; വില 7.45 ലക്ഷം രൂപ

റൈഡ് ബൈ വയര്‍ ടെക്, മള്‍ട്ടിപോയിന്റ് സീക്വന്‍ഷണല്‍ ഇലക്ട്രോണിക് ഫ്യൂവല്‍ ഇഞ്ചക്ഷന്‍, ഇരട്ട ബ്രഷ്ഡ് സൈലന്‍സറുകളുള്ള ടൂ ഇന്‍ടു ടൂ എക്സ്ഹോസ്റ്റ് സിസ്റ്റം എന്നിവയാണ് മറ്റ് സവിശേഷതകള്‍.

MOST READ: മോഡലുകള്‍ക്ക് ഓഫറുകളും ആനുകൂല്യങ്ങളും പ്രഖ്യാപിച്ച് ഡാറ്റ്‌സനും നിസാനും

ബിഎസ് VI സ്ട്രീറ്റ് ട്വിന്‍ അവതരിപ്പിച്ച് ട്രയംഫ്; വില 7.45 ലക്ഷം രൂപ

സ്‌റ്റൈലിംഗ്, ഡിസൈന്‍ ഒക്കെ ബിഎസ് IV മോഡലിന് സമാനമാണ്. കൂടാതെ സ്ട്രീറ്റ് ട്വിന്‍ ബിഎസ് VI ട്യൂബുലാര്‍ സ്റ്റീല്‍ ക്രാഡില്‍ ഫ്രെയിം, സെമി ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, കാസ്റ്റ് അലോയ് വീലുകള്‍, KYB 41 mm ഫ്രണ്ട് ഫോര്‍ക്കുകള്‍, പ്രീലോഡ് ക്രമീകരിക്കാവുന്ന KYB ഇരട്ട സസ്പെന്‍ഷന്‍ എന്നിവ തുടരുന്നു.

ബിഎസ് VI സ്ട്രീറ്റ് ട്വിന്‍ അവതരിപ്പിച്ച് ട്രയംഫ്; വില 7.45 ലക്ഷം രൂപ

മുന്‍വശത്ത് 310 mm സിംഗിള്‍ ഡിസ്‌കും പിന്നില്‍ 220 mm റോട്ടറും ഉള്‍പ്പെടുന്നു. സുരക്ഷയ്ക്കായി ഡ്യുവല്‍-ചാനല്‍ എബിഎസും ട്രാക്ഷന്‍ കണ്‍ട്രോളും നല്‍കിയിരിക്കുന്നു.

MOST READ: മിനുക്കിയ രൂപം, പുത്തൻ ഭാവം; ആഘോഷമായി 2020 മഹീന്ദ്ര ഥാർ വിപണിയിൽ

ബിഎസ് VI സ്ട്രീറ്റ് ട്വിന്‍ അവതരിപ്പിച്ച് ട്രയംഫ്; വില 7.45 ലക്ഷം രൂപ

റൗണ്ട് ഹെഡ്‌ലാമ്പ്, കര്‍വി ഡിസൈന്‍, ഫ്‌ലാറ്റ് സീറ്റ്, സ്‌ഫെറിക്കല്‍ റിയര്‍ വ്യൂ മിററുകള്‍ എന്നിവ ബൈക്കിന്റെ സവിശേഷതയാണ്. അടുത്തിടെയാണ് സ്ട്രീറ്റ് ട്രിപ്പിള്‍ R-നെ ട്രയംഫ് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചത്. 8.84 ലക്ഷം രൂപയാണ് ബൈക്കിന്റെ എക്സ്ഷോറൂം വില.

ബിഎസ് VI സ്ട്രീറ്റ് ട്വിന്‍ അവതരിപ്പിച്ച് ട്രയംഫ്; വില 7.45 ലക്ഷം രൂപ

ഇന്ത്യയില്‍ വില്‍പ്പനയിലില്ലാത്ത സ്ട്രീറ്റ് ട്രിപ്പിള്‍ S അടുത്തിടെ വിപണിയില്‍ എത്തിയ RS -നും ഇടയിലാണ് സ്ട്രീറ്റ് ട്രിപ്പിള്‍ R -ന്റെ സ്ഥാനം.

Most Read Articles

Malayalam
English summary
Triumph Street Twin BS6 Launched. Read in Malayalam.
Story first published: Monday, August 17, 2020, 11:53 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X