മോഡലുകള്‍ക്ക് ഓഫറുകളും ആനുകൂല്യങ്ങളും പ്രഖ്യാപിച്ച് ഡാറ്റ്‌സനും നിസാനും
മോഡലുകള്‍ക്ക് ഓഫറുകളും ആനുകൂല്യങ്ങളും പ്രഖ്യാപിച്ച് ഡാറ്റ്‌സനും നിസാന്‍ ഇന്ത്യയും രംഗത്ത്. ഈ ഓഫറുകള്‍ 2020 ഓഗസ്റ്റ് 31 വരെ ലഭ്യമാണെന്നും ബ്രാന്‍ഡുകള്‍ അറിയിച്ചു.

ഡാറ്റ്‌സണ്‍ മോഡലുകളെ സംബന്ധിച്ചിടത്തോളം, കഴിഞ്ഞ മാസം ക്യാഷ് ഡിസ്‌കൗണ്ടുകളൊന്നും ഉണ്ടായിരുന്നില്ല. എന്നാല്‍ ഓഗസ്റ്റ് മാസത്തില്‍ കമ്പനി ക്യാഷ് ഡിസ്‌കൗണ്ടും നല്‍കുന്നു.

ഡാറ്റ്‌സണ്‍ ഗോ ഉപഭോക്താക്കള്‍ക്ക് 20,000 രൂപ ക്യാഷ് ഡിസ്‌കൗണ്ടും 20,000 രൂപ എക്‌സ്‌ചേഞ്ച് ഡിസ്‌കൗണ്ടും ലഭിക്കുന്നു. 10,000 രൂപയ്ക്ക് കോര്‍പ്പറേറ്റ് ഓഫറും കൊവിഡ് മുന്നണി പോരാളികള്‍ക്ക് 5,000 രൂപയും കിഴിവ് ലഭിക്കും.
MOST READ: നാളിതുവരെ ഇന്ത്യയിൽ നിർമ്മിക്കപ്പെട്ട ചില മികച്ച വാഹനങ്ങൾ

ഡാറ്റ്‌സണ്‍ ഗോ പ്ലസ് എംപിവി വാങ്ങുന്നവര്‍ക്ക് 15,000 രൂപ ഫ്‌ലാറ്റ് ക്യാഷ് ഡിസ്‌കൗണ്ട് ലഭിക്കുന്നു. പഴയ കാറുമായി എക്‌സ്‌ചേഞ്ച് ആഗ്രഹിക്കുന്നവര്‍ക്ക് 20,000 രൂപ കിഴിവ് ലഭിക്കും.

ഡാറ്റ്‌സണ്‍ ഇന്ത്യ പോര്‍ട്ട്ഫോളിയോയിലെ ഏറ്റവും ചെറിയ കാറായ റെഡി-ഗോയെ സംബന്ധിച്ചിടത്തോളം ഉപഭോക്താക്കള്‍ക്ക് 30,000 രൂപ വരെ ആനുകൂല്യങ്ങള്‍ ലഭിക്കും.
MOST READ: പരീക്ഷണയോട്ടം നടത്തി ടാറ്റ ആള്‍ട്രോസ് ടര്‍ബോ പതിപ്പ്; അവതരണം ഉടന്‍

15,000 രൂപ എക്‌സ്‌ചേഞ്ച് ബോണസ്, 10,000 രൂപ ലോയല്‍റ്റി ബോണസ്, 7.99 ശതമാനം പലിശ നിരക്ക് എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. ഇതിനുപുറമെ, നിസാന്‍ കിക്‌സ് എസ്‌യുവി ബുക്ക് ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ ക്യാഷ് ഡിസ്‌കൗണ്ട്, എക്‌സ്‌ചേഞ്ച്, ലോയല്‍റ്റി എന്നിവയുടെ രൂപത്തില്‍ ആനുകൂല്യങ്ങള്‍ ലഭിക്കും.

മൊത്തം ആനുകൂല്യങ്ങള്‍ 65,000 രൂപ വരെയാണ്. ഇത് ഇതിനകം തന്നെ ഈ വിഭാഗത്തില്‍ ഏറ്റവും താങ്ങാനാവുന്ന ഒരു എസ്‌യുവിയുടെ ഗണ്യമായ തുകയാണ്.
MOST READ: മോഡലുകള്‍ക്ക് വന്‍ ഓഫറുകളും ആനുകൂല്യങ്ങളും പ്രഖ്യാപിച്ച് മഹീന്ദ്ര

നിസാന്‍ അടുത്തിടെയാണ് 2020 കിക്‌സ് അവതരിപ്പിക്കുന്നത്. എസ്‌യുവിക്ക് പുതിയ ടര്‍ബോ പെട്രോള്‍ എഞ്ചിനും സിവിടിയും ലഭിക്കുന്നു. 9.49 ലക്ഷം രൂപയില്‍ നിന്നാണ് വില ആരംഭിച്ചത്.

മാത്രമല്ല, നിസാന്‍ അല്ലെങ്കില്‍ ഡാറ്റ്‌സണ്‍ വാഹനം വാങ്ങാന്‍ താല്‍പ്പര്യമുള്ള ഉപഭോക്താക്കള്‍ക്ക് ഒരു ലക്ഷം രൂപ വിലമതിക്കുന്ന സ്വര്‍ണവും ലഭിക്കും. ലക്കി ഡിപ് സെലക്ഷന്റെ അടിസ്ഥാനത്തിലാകും ഇത് ലഭിക്കുക. എന്നിരുന്നാലും ഒരു വിജയി മാത്രമേ ഉണ്ടാകൂ, 2020 സെപ്റ്റംബറില്‍ ഇതിന്റെ ഫലങ്ങള്‍ പുറത്തുവരും.
MOST READ: അഞ്ച് രാജ്യങ്ങൾ, 5,000 കിലോമീറ്റർ; ദി ഗ്രേറ്റ് ഇൻഡിപെൻഡൻസ് ഡേ റൈഡ്

2020 മെയ് മാസത്തിലാണ് ഗോ, ഗോ പ്ലസ് മോഡലുകളുടെ ബിഎസ് VI പതിപ്പിനെ ഡാറ്റ്സന്‍ വിപണിയില്‍ അവതരിപ്പിക്കുന്നത്. ഹാച്ച്ബാക്ക് മോഡലായ ഗോയ്ക്ക് 3.99 ലക്ഷം രൂപയും, എംപിവി മോഡലായ ഗോ പ്ലസിന് 4.19 ലക്ഷം രൂപയുമാണ് എക്‌സ്‌ഷോറൂം വില.


Click it and Unblock the Notifications








