ഡൽഹിയിലേക്കും വിൽപ്പന വ്യാപിപ്പിക്കാൻ ഒരുങ്ങി ഏഥർ എനർജി

ഉടൻ തന്നെ ഡൽഹിയിലേക്കും തങ്ങളുടെ പ്രവർത്തനം വ്യാപിപ്പിക്കാൻ ഒരുങ്ങുന്നതായി പ്രഖ്യാപിച്ച് ഇലക്‌ട്രിക് ഇരുചക്ര വാഹന നിർമാതാക്കളായ ഏഥർ എനർജി. നിലവിൽ ബെംഗളൂരുവിലും ചെന്നൈയിലും മാത്രമാണ് കമ്പനി പ്രവർത്തിക്കുന്നത്.

ഡൽഹിയിലേക്കും വിൽപ്പന വ്യാപിപ്പിക്കാൻ ഒരുങ്ങി ഏഥർ എനർജി

ഡൽഹിയിൽ പ്രഖ്യാപിച്ച ഏറ്റവും പുതിയ ഇലക്ട്രിക് വെഹിക്കിൾ (ഇവി) നയമാണ് ഉടൻ തന്നെ സംസ്ഥാനത്തേക്ക് ബ്രാൻഡിന്റെ വിൽപ്പന ശൃംഖല വ്യാപിക്കാൻ കാരണമാകുന്നതെന്ന് ഏഥർ എനർജി വ്യക്തമാക്കിയിട്ടുണ്ട്.

ഡൽഹിയിലേക്കും വിൽപ്പന വ്യാപിപ്പിക്കാൻ ഒരുങ്ങി ഏഥർ എനർജി

മലിനീകരണ തോത് കുറയ്ക്കാനും സമ്പദ്‌വ്യവസ്ഥ ഉയർത്താനും കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും ശ്രമിക്കുന്ന പുതിയ ഇലക്ട്രിക് വെഹിക്കിൾ നയം ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ വെള്ളിയാഴ്ച്ചയാണ് പ്രഖ്യാപിച്ചത്.

MOST READ: ഇലക്‌ട്രിക് ഇരുചക്ര വാഹന വിഭാഗത്തിൽ മുടിചൂടാമന്നനായി ഹീറോ

ഡൽഹിയിലേക്കും വിൽപ്പന വ്യാപിപ്പിക്കാൻ ഒരുങ്ങി ഏഥർ എനർജി

2024 ആകുമ്പോഴേക്കും പുതിയ വാഹന രജിസ്ട്രേഷനുകളിൽ 25 ശതമാനവും ഇലക്ട്രിക് വാഹനങ്ങൾക്കുള്ളതായിരിക്കണമെന്ന് കെജ്‌രിവാൾ പറഞ്ഞു. ഈ നയം ആരംഭിച്ച ശേഷം അടുത്ത അഞ്ച് വർഷത്തിനുള്ളിൽ അഞ്ച ലക്ഷം പുതിയ ഇലക്ട്രിക് വാഹനങ്ങൾ രജിസ്റ്റർ ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നതായും ഡൽഹി മുഖ്യമന്ത്രി പറഞ്ഞു.

ഡൽഹിയിലേക്കും വിൽപ്പന വ്യാപിപ്പിക്കാൻ ഒരുങ്ങി ഏഥർ എനർജി

ഏറ്റവും പുതിയ ഇലക്ട്രിക് വാഹന നയം പ്രകാരം ഇരുചക്ര വാഹനങ്ങൾ, ഇ-റിക്ഷകൾ, ഓട്ടോകൾ, കാറുകൾക്ക് 1.5 ലക്ഷം രൂപ വരെയുള്ള ആനുകൂല്യങ്ങളാണ് മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തിലുള്ളത്.

MOST READ: ഇലക്ട്രിക് ബൈക്കുമായി ജാവ; വൈറലായി ചിത്രങ്ങള്‍

ഡൽഹിയിലേക്കും വിൽപ്പന വ്യാപിപ്പിക്കാൻ ഒരുങ്ങി ഏഥർ എനർജി

ഡൽഹിയിലെ പുതിയ ഇലക്ട്രിക് നയം രാജ്യത്തിന്റെ പുരോഗമന നയമാകുമെന്ന് അവകാശപ്പെട്ട മുഖ്യമന്ത്രി ഇ-വെഹിക്കിൾ ഉപഭോക്താക്കളുടെ സൗകര്യാർത്ഥം ഒരു വർഷത്തിനുള്ളിൽ 200 ചാർജിംഗ് സ്റ്റേഷനുകൾ ആരംഭിക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്.

ഡൽഹിയിലേക്കും വിൽപ്പന വ്യാപിപ്പിക്കാൻ ഒരുങ്ങി ഏഥർ എനർജി

ഏഥർ എനർജിക്ക് നിലവിൽ രണ്ട് ഇലക്ട്രിക് സ്കൂട്ടറുകളാണ് തങ്ങളുടെ ശ്രേണിയിൽ ഉള്ളത്. അതിൽ ഏഥർ 450, ഏഥർ 450 X എന്നിവ ഉൾപ്പെടുന്നു. ബ്രാൻഡ് തലസ്ഥാന നഗരിയിൽ പ്രവർത്തനം ആരംഭിക്കുമ്പോൾ രണ്ട് സ്‌കൂട്ടറുകളും വാഗ്‌ദാനം ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.

MOST READ: 470 കിലോമീറ്റർ മൈലേജുമായി ഇവോക്ക് 6061 ഇലക്ട്രിക് പവർ ക്രൂയിസർ

ഡൽഹിയിലേക്കും വിൽപ്പന വ്യാപിപ്പിക്കാൻ ഒരുങ്ങി ഏഥർ എനർജി

എന്നിരുന്നാലും ഡൽഹിയിലെ പ്രവർത്തനങ്ങൾ എന്ന് ആരംഭിക്കുമെന്ന് കമ്പനി വ്യക്തമാക്കിയിട്ടില്ല. ഡൽഹിക്കു പുറമെ ഹൈദരാബാദ്, കൊച്ചി, ജയ്‌പൂർ തുടങ്ങിയ നഗരങ്ങളിലേക്കും തങ്ങളുടെ വിൽപ്പന ശൃംഖല വ്യാപിപ്പിക്കാൻ ഏഥറിന് പദ്ധതിയുണ്ട്.

ഡൽഹിയിലേക്കും വിൽപ്പന വ്യാപിപ്പിക്കാൻ ഒരുങ്ങി ഏഥർ എനർജി

2018 ജൂണിൽ ബെംഗലൂരൂവിൽ പ്രവർത്തനം ആരംഭിച്ച ഏഥർ എനർജി വാഹന വ്യവസായ രംഗത്ത് അടുത്തിടെ രണ്ട് വർഷം പൂർത്തിയാക്കിയിരിന്നു. അടുത്ത വർഷത്തോടെ എട്ട് നഗരങ്ങളിൽ കൂടി പ്രവർത്തനങ്ങൾ കമ്പനി വ്യാപിപ്പിക്കും. അടുത്ത ആറ് മാസത്തിനുള്ളിൽ കമ്പനി ഏഥർ 450 പ്ലസും അവതരിപ്പിക്കും.

Most Read Articles

Malayalam
കൂടുതല്‍... #ഏഥർ എനർജി #ather energy
English summary
Ather Energy To Enter Delhi Soon. Read in Malayalam
Story first published: Friday, August 7, 2020, 19:30 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X