മുംബൈ, പൂനെ നഗരങ്ങളിലേക്ക് ഇലക്ട്രിക് സ്‌കൂട്ടറുകളുമായി ഏഥര്‍

ബാംഗളൂരു ആസ്ഥാനമായുള്ള ഇലക്ട്രിക് ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ ഏഥര്‍ എനര്‍ജി, തങ്ങളുടെ വിപണി ശൃംഖല വര്‍ധിപ്പിക്കാനൊരുങ്ങുകയാണ്.

മുംബൈ, പൂനെ നഗരങ്ങളിലേക്ക് ഇലക്ട്രിക് സ്‌കൂട്ടറുകളുമായി ഏഥര്‍

ഇതിന്റെ ഭാഗമായി വിവിധ നഗരങ്ങളില്‍ അധികം വൈകാതെ തന്നെ വില്‍പ്പനയ്ക്ക് എത്തുമെന്നും ഏഥര്‍ അറിയിച്ചിരുന്നു. ഈ വര്‍ഷം നവംബറോടെ പൂനെയില്‍ പ്രവര്‍ത്തനം ആരംഭിക്കാനാണ് കമ്പനി പദ്ധതിയിടുന്നതെന്ന് വക്താവ് അറിയിച്ചു.

മുംബൈ, പൂനെ നഗരങ്ങളിലേക്ക് ഇലക്ട്രിക് സ്‌കൂട്ടറുകളുമായി ഏഥര്‍

നിലവിലെ സാഹചര്യങ്ങള്‍ എല്ലാം ശരിയായി നടക്കുകയാണെങ്കില്‍ 2020 ഡിസംബറില്‍ മുംബൈയിലും പ്രവര്‍ത്തനം ആരംഭിക്കുമെന്നും കമ്പനി അറിയിച്ചു. നിലവില്‍ ബംഗളൂരുവിലും ചെന്നൈയിലും മാത്രമാണ് കമ്പനി പ്രവര്‍ത്തിക്കുന്നത്.

MOST READ: ജീവനക്കാര്‍ക്ക് വിശ്രമിക്കാന്‍ സ്റ്റാഫ് സ്ലീപ്പര്‍ ബസുമായി കെഎസ്ആര്‍ടിസി

മുംബൈ, പൂനെ നഗരങ്ങളിലേക്ക് ഇലക്ട്രിക് സ്‌കൂട്ടറുകളുമായി ഏഥര്‍

ഡല്‍ഹിയില്‍ പ്രഖ്യാപിച്ച ഏറ്റവും പുതിയ ഇലക്ട്രിക് വെഹിക്കിള്‍ (ഇവി) നയമാണ് ഉടന്‍ തന്നെ സംസ്ഥാനത്തേക്ക് ബ്രാന്‍ഡിന്റെ വില്‍പ്പന ശൃംഖല വ്യാപിക്കാന്‍ കാരണമാകുന്നതെന്ന് ഏഥര്‍ എനര്‍ജി വ്യക്തമാക്കിയിട്ടുണ്ട്.

മുംബൈ, പൂനെ നഗരങ്ങളിലേക്ക് ഇലക്ട്രിക് സ്‌കൂട്ടറുകളുമായി ഏഥര്‍

മലിനീകരണ തോത് കുറയ്ക്കാനും സമ്പദ്വ്യവസ്ഥ ഉയര്‍ത്താനും കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും ശ്രമിക്കുന്ന പുതിയ ഇലക്ട്രിക് വെഹിക്കിള്‍ നയം ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ വെള്ളിയാഴ്ച്ചയാണ് പ്രഖ്യാപിച്ചത്.

MOST READ: സോനെറ്റ് കോംപാക്ട്-എസ്‌യുവിയുടെ ബുക്കിംഗ് ആരംഭിച്ച് കിയ

മുംബൈ, പൂനെ നഗരങ്ങളിലേക്ക് ഇലക്ട്രിക് സ്‌കൂട്ടറുകളുമായി ഏഥര്‍

2024 ആകുമ്പോഴേക്കും പുതിയ വാഹന രജിസ്‌ട്രേഷനുകളില്‍ 25 ശതമാനവും ഇലക്ട്രിക് വാഹനങ്ങള്‍ക്കുള്ളതായിരിക്കണമെന്ന് കെജ്രിവാള്‍ പറഞ്ഞു. ഈ നയം ആരംഭിച്ച ശേഷം അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ അഞ്ച ലക്ഷം പുതിയ ഇലക്ട്രിക് വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.

മുംബൈ, പൂനെ നഗരങ്ങളിലേക്ക് ഇലക്ട്രിക് സ്‌കൂട്ടറുകളുമായി ഏഥര്‍

അതോടൊപ്പം തന്നെ 2021 ഓടെ 20 നഗരങ്ങളിലേക്ക് വില്‍പ്പന വര്‍ധിപ്പിക്കാനും കമ്പനി പദ്ധതിയിടുന്നു. വില്‍പ്പന വര്‍ധിപ്പിക്കുന്നതിനൊപ്പം ഉത്പാദനം വര്‍ധിപ്പിക്കാനും കമ്പനി ലക്ഷ്യമിടുന്നു.

MOST READ: നാലുമാസത്തിനിടെ യൂട്ടിലിറ്റി വെഹിക്കിള്‍സ് വില്‍പ്പനയില്‍ 79 ശതമാനം വളര്‍ച്ചയുമായി റെനോ

മുംബൈ, പൂനെ നഗരങ്ങളിലേക്ക് ഇലക്ട്രിക് സ്‌കൂട്ടറുകളുമായി ഏഥര്‍

ബ്രാന്‍ഡില്‍ നിന്നുള്ള മറ്റുവര്‍ത്തകള്‍ പരിശോധിച്ചാല്‍ ഈ വര്‍ഷത്തിന്റെ തുടക്കത്തില്‍ വിപണിയില്‍ എത്തിയ ഏഥര്‍ 450X മോഡലിനെ അധികം വൈകാതെ മൂന്ന് നഗരങ്ങളില്‍ വില്‍പ്പനയ്ക്ക് എത്തിക്കാനാണ് കമ്പനി പദ്ധതിയിടുന്നത്.

മുംബൈ, പൂനെ നഗരങ്ങളിലേക്ക് ഇലക്ട്രിക് സ്‌കൂട്ടറുകളുമായി ഏഥര്‍

ഈ വര്‍ഷം ഒക്ടോബറില്‍ ഹൈദരാബാദ്, ചെന്നൈ, ബംഗളൂരു എന്നിവിടങ്ങളില്‍ സ്മാര്‍ട്ട് സ്‌കൂട്ടര്‍ വിപണിയിലെത്തുമെന്ന് റിപ്പോര്‍ട്ട്. സ്‌കൂട്ടറിന്റെ ഡെലിവറികളും അതേ മാസങ്ങളില്‍ പറഞ്ഞ നഗരങ്ങളില്‍ ആരംഭിക്കും.

MOST READ: തന്റെ ആദ്യ കാർ തിരഞ്ഞ് ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെണ്ടുൽകർ

മുംബൈ, പൂനെ നഗരങ്ങളിലേക്ക് ഇലക്ട്രിക് സ്‌കൂട്ടറുകളുമായി ഏഥര്‍

ഈ നഗരങ്ങളില്‍ സ്‌കൂട്ടറിനായുള്ള പ്രീ-ബുക്കിംഗ് ആരംഭിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു. 2,500 രൂപയാണ് ബുക്കിംഗ് തുകയായി സ്വീകരിക്കുന്നത്. ബുക്കിംഗ് തൂക റീഫണ്ട് ചെയ്യുമെന്നും കമ്പനി അറിയിച്ചു. വര്‍ഷത്തിന്റെ തുടക്കത്തില്‍ എത്തിയതാണെങ്കിലും നിലവിലെ സാഹചര്യമൂലമാണ് സ്‌കൂട്ടറിന്റെ ഉത്പാദനവും ഡെലിവറിയും വൈകുന്നത്.

Most Read Articles

Malayalam
കൂടുതല്‍... #ഏഥർ എനർജി #ather energy
English summary
Ather Electric Scooters Mumbai & Pune Launch Timelines Revealed. Read in Malayalam.
Story first published: Thursday, August 20, 2020, 17:05 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X