ജീവനക്കാര്‍ക്ക് വിശ്രമിക്കാന്‍ സ്റ്റാഫ് സ്ലീപ്പര്‍ ബസുമായി കെഎസ്ആര്‍ടിസി

കെഎസ്ആര്‍ടിസി ബസുകള്‍ എന്ന് പറഞ്ഞാല്‍ മലയാളികള്‍ക്ക് ഒരു പ്രത്യേക ഇഷ്ടമാണ്. പലപ്പോഴും വാര്‍ത്തകളില്‍ ഇടംപിടിക്കുകയും ചെയ്തിട്ടുണ്ട്.

ജീവനക്കാര്‍ക്ക് വിശ്രമിക്കാന്‍ സ്റ്റാഫ് സ്ലീപ്പര്‍ ബസുമായി കെഎസ്ആര്‍ടിസി

ഇപ്പോള്‍ ഈ കൊവിഡ് കാലത്തും കെഎസ്ആര്‍ടിസി വീണ്ടും വാര്‍ത്തകളില്‍ ഇടംപിടിക്കുകയാണ്. KL 15 9103 എന്ന ബസാണ് വാര്‍ത്തകളില്‍ ഇടംപിടിച്ചിരിക്കുന്നത്. ഒരുകാലത്ത് കണ്ണൂര്‍-കോഴിക്കോട് നിരത്തുകളിലെ പടക്കുതിയായിരുന്ന ബസാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ നിറയുന്നു.

ജീവനക്കാര്‍ക്ക് വിശ്രമിക്കാന്‍ സ്റ്റാഫ് സ്ലീപ്പര്‍ ബസുമായി കെഎസ്ആര്‍ടിസി

പ്രായം ആയി ഓട്ടം ഒക്കെ അവസാനിപ്പിച്ച് ഷെഡില്‍ കയറ്റിയെങ്കിലും, ബസിനെ ഒന്ന് മോഡിഫൈ ചെയ്ത് പുറത്തിറക്കിയിരിക്കുകയാണ് കെഎസ് ആര്‍ടിസി. ഒരു കരവാനെ വെല്ലുന്ന സൗകര്യത്തോടെയാണ് വാഹനം നിരത്തിലെത്തിച്ചിരിക്കുന്നതെന്ന് വേണമെങ്കില്‍ പറയാം.

MOST READ: തന്റെ ആദ്യ കാർ തിരഞ്ഞ് ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെണ്ടുൽകർ

ജീവനക്കാര്‍ക്ക് വിശ്രമിക്കാന്‍ സ്റ്റാഫ് സ്ലീപ്പര്‍ ബസുമായി കെഎസ്ആര്‍ടിസി

സംഭവം മറ്റൊന്നുമല്ല, കൊവിഡ് കാലത്ത് ഡ്യൂട്ടിലായിരിക്കുന്ന ജീവനക്കാര്‍ക്ക് വിശ്രമിക്കുന്നതിനുള്ള സൗകര്യത്തിനാണ് ബസ് മോഡിഫൈ ചെയ്ത് നിരത്തിലെത്തിച്ചിരിക്കുന്നത്.

ജീവനക്കാര്‍ക്ക് വിശ്രമിക്കാന്‍ സ്റ്റാഫ് സ്ലീപ്പര്‍ ബസുമായി കെഎസ്ആര്‍ടിസി

കെഎസ്ആര്‍ടിസി സ്റ്റാഫ് സ്ലീപ്പര്‍ എന്നാണ് ബസ് അറിയപ്പെടുന്നത്. എല്ലാ അടിസ്ഥാന സൗകര്യവുമുള്ള ബസാണ് നടക്കാവുള്ള കെഎസ്ആര്‍ടിസി വര്‍ക്ഷോപ്പില്‍ തയ്യാറായത്. പഴയ സൂപ്പര്‍ എക്സപ്രസ് ബസാണ് വിശ്രമിക്കാനുള്ള സ്ലീപ്പര്‍ ബസാക്കി മാറ്റിയെടുത്തത്.

MOST READ: അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ച ധോണിക്ക് റിട്ടയർമെന്റ് സമ്മാനമായി ഒരു അമേരിക്കൻ മസിൽ കാർ

ജീവനക്കാര്‍ക്ക് വിശ്രമിക്കാന്‍ സ്റ്റാഫ് സ്ലീപ്പര്‍ ബസുമായി കെഎസ്ആര്‍ടിസി

16 പേര്‍ക്ക് വിശ്രമിക്കാന്‍ 2 ടയര്‍ മാതൃകയില്‍ കുഷ്യന്‍ ബര്‍ത്തുകള്‍, ലോക്കറുകള്‍, എസി ,ഫാന്‍, മടക്കിവക്കാവുന്ന മേശ, ഇരിപ്പിടം,ശുദ്ധജല സൗകര്യം, വേസ്റ്റ് ബോക്സ്, മലിന ജലം സംഭരിക്കാന്‍ സംവിധാനം, മൊബൈല്‍ ചാര്‍ജിംഗ്, സെന്‍സര്‍ ടൈപ് സാനിറ്റൈസിംഗ് മെഷീന്‍, ബര്‍ത്തിനെ വേര്‍തിരിച്ച് നീല കര്‍ട്ടനുകള്‍ എന്നി സൗകര്യങ്ങള്‍ ബസിലുണ്ട്.

ജീവനക്കാര്‍ക്ക് വിശ്രമിക്കാന്‍ സ്റ്റാഫ് സ്ലീപ്പര്‍ ബസുമായി കെഎസ്ആര്‍ടിസി

20 ദിവസത്തോളമെടുത്താണ് ബസിനെ ആഡംബര കാരവനോടു കിടപിടിക്കുന്ന മോടിയിലാക്കിയത്. പൂര്‍ണമായും ശീതീകരിച്ചതാണ് ബസ്. കൊവിഡ് ഡ്യൂട്ടിയിലും മറ്റും ഏര്‍പ്പെടുന്ന ജീവനക്കാര്‍ക്ക് വിശ്രമിക്കാനാണ് ബസ് നിലവില്‍ ഉപയോഗിക്കുകയെന്നാണ് വിവരം.

MOST READ: കാലചക്രം തിരിയുമ്പോള്‍ കിതയ്ക്കുമെന്ന് മനസിലാക്കിയവര്‍; ഈ ഐതിഹാസിക മോഡലുകളെ പരിചയപ്പെടാം

വന്ദേഭാരത് ദൗത്യത്തിന്റെ ഭാഗമായി വിദേശത്ത് നിന്ന് മടങ്ങിയെത്തുന്നവരെ അവരവരുടെ ജില്ലയിലേക്ക് കൊണ്ടുവരുന്നത് കെഎസ്ആര്‍ടിസി ബസിലാണ്. പ്രത്യേക ട്രെയിന്‍ സര്‍വീസുള്ളപ്പോള്‍ റെയില്‍വേ സ്റ്റേഷനുകള്‍ കേന്ദ്രീകരിച്ചു സര്‍വീസ് നടത്തുന്നതും കെഎസ്ആര്‍ടിസിയാണ്.

ജീവനക്കാര്‍ക്ക് വിശ്രമിക്കാന്‍ സ്റ്റാഫ് സ്ലീപ്പര്‍ ബസുമായി കെഎസ്ആര്‍ടിസി

ഇവിടങ്ങളിലെല്ലാം മണിക്കൂറുകള്‍ കാത്തു നില്‍ക്കേണ്ട അവസ്ഥ പലപ്പോഴും ജീവനക്കാര്‍ക്കു വരാറുണ്ട്. ഇത്തരം സാഹചര്യങ്ങളില്‍ മതിയായ വിശ്രമത്തിനു സൗകര്യമൊരുക്കുക എന്ന ലക്ഷ്യത്തോടെയാണ് സ്റ്റാഫ് സ്ലീപ്പര്‍ ബസുകള്‍ ഒരുക്കാന്‍ കെഎസ്ആര്‍ടിസി തീരുമാനിച്ചതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

MOST READ: റെട്രോ സ്റ്റൈലിൽ ഇരട്ട ടോൺ നിറത്തിലൊരുങ്ങി പ്രീമിയർ പദ്മിനി

ജീവനക്കാര്‍ക്ക് വിശ്രമിക്കാന്‍ സ്റ്റാഫ് സ്ലീപ്പര്‍ ബസുമായി കെഎസ്ആര്‍ടിസി

പ്രതിദിന സര്‍വീസിന് ഉപയോഗിക്കാനാകാത്തതും, പഴയ ബസുകളും സമാനരീതിയില്‍ തട്ടുകടകളും മറ്റുമാക്കി ഉപയോഗപ്പെടുത്തുന്ന പദ്ധതി നേരത്തെതന്നെ കെഎസ്ആര്‍ടിയുടെ പരിഗണനയിലുണ്ട്.

Most Read Articles

Malayalam
English summary
Kerala RTC Introduce AC Sleeper Bus For Employees To Rest. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X