ഓരോ മാസവും വില കൂടുന്നു; ഡൊമിനാർ 400 പതിപ്പിനും ഇനി അധികം മുടക്കണം

കഴിഞ്ഞ ഏതാനും മാസങ്ങളായി ഇന്ത്യൻ ഇരുചക്രവാഹന വിപണി പല തവണയായുള്ള വില വർധനവിനാണ് സാക്ഷ്യംവഹിക്കുന്നത്. പ്രത്യേകിച്ചും ബജാജ് തങ്ങളുടെ മോഡലുകളിലെല്ലാം വില പരിഷ്ക്കരണം നടപ്പിലാക്കി വരികയാണ്.

ഓരോ മാസവും വില കൂടുന്നു; ഡൊമിനാർ 400 പതിപ്പിനും ഇനി അധികം മുടക്കണം

വിൽപ്പനയിൽ സ്ഥിരത പുലർത്തുന്നുണ്ടെങ്കിലും വില പരിഷ്ക്കരണം എന്തുകൊണ്ടാണെന്ന് മാത്രം കമ്പനികൾ വ്യക്തമാക്കുന്നുമില്ല. ബജാജിന്റെ പൾസർ ശ്രേണിയിൽ ഉടനീളം വില കൂട്ടിയതിനു പിന്നാലെ ഫ്ലാഗ്ഷിപ്പ് മോഡലായ ഡൊമിനാർ 400 പതിപ്പിനും ഇനി മുതൽ അധികം മുടക്കേണ്ടി വരും.

ഓരോ മാസവും വില കൂടുന്നു; ഡൊമിനാർ 400 പതിപ്പിനും ഇനി അധികം മുടക്കണം

പുതിയ ബിഎസ്-VI മലിനീകരണ മാനദണ്ഡങ്ങൾക്ക് അനുസൃതമായി പരിഷ്ക്കരിച്ചതിനു ശേഷം സ്പോർട്‌സ് ടൂററിന് ലഭിക്കുന്ന മൂന്നാമത്തെ വില വർധനവാണിത്. കമ്പനിയുടെ മുൻനിര മോഡലിന് ഇപ്പോൾ 1,97,758 രൂപയാണ് എക്സ്ഷോറൂം വിലയായി പുതുക്കി നിശ്ചയിച്ചിരിക്കുന്നത്.

MOST READ: ഒരു മാസത്തിനിടെ രണ്ടാം തവണയും വില വർധിപ്പിച്ച് ബജാജ്; 250 ഡൊമിനാറിന് ഇനി മുടക്കേണ്ടത് 1.65 ലക്ഷം രൂപ

ഓരോ മാസവും വില കൂടുന്നു; ഡൊമിനാർ 400 പതിപ്പിനും ഇനി അധികം മുടക്കണം

ബജാജ് ഡൊമിനാർ 400 ന്റെ രണ്ടാമത്തെ വില പരിഷ്കരണം സെപ്റ്റംബർ ആദ്യം നടപ്പിലാക്കിയിരുന്നു. ആ വിലയുമായി താരതമ്യപ്പെടുത്തുമ്പോൾ ഇപ്പോൾ 1,500 രൂപയുടെ വർധനവാണ് ബ്രാൻഡ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിനു പുറമെ മോട്ടോർസൈക്കിളിന് മറ്റ് മാറ്റങ്ങളൊന്നും ഉൾപ്പെടുത്തിയിട്ടില്ല.

ഓരോ മാസവും വില കൂടുന്നു; ഡൊമിനാർ 400 പതിപ്പിനും ഇനി അധികം മുടക്കണം

ടൂറിംഗ് അധിഷ്ഠിത മോഡലായ 400 ഡൊമിനാറിന് ബിഎസ്-VI നിലവാരത്തിലുള്ള 373 സിസി, സിംഗിൾ സിലിണ്ടർ, ലിക്വിഡ്-കൂൾഡ് എഞ്ചിനാണ് കരുത്തേകുന്നത്. ഇത് 39.4 bhp പവറും 35 Nm torque ഉം ഉത്പാദിപ്പിക്കാൻ പ്രാപ്‌തമാണ്. സ്ലിപ്പർ ക്ലച്ചുള്ള ആറ് സ്പീഡ് ഗിയർബോക്സുമായാണ് എഞ്ചിൻ ജോടിയാക്കിയിരിക്കുന്നത്.

MOST READ: സാന്‍ട്രോ എക്‌സിക്യൂട്ടീവ് സിഎന്‍ജി പതിപ്പ് അവതരിപ്പിച്ച് ഹ്യുണ്ടായി; വില 5.87 ലക്ഷം രൂപ

ഓരോ മാസവും വില കൂടുന്നു; ഡൊമിനാർ 400 പതിപ്പിനും ഇനി അധികം മുടക്കണം

187 കിലോഗ്രാം ഭാരത്തിലാണ് ബൈക്ക് നിർമിച്ചിരിക്കുന്നത്. സവിശേഷതകളുടെ കാര്യത്തിൽ ബജാജ് ഡൊമിനാർ 400 പൂർണ എൽഇഡി ലൈറ്റിംഗ്, ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, ഫ്യുവൽ ടാങ്കിൽ ഒരു ചെറിയ എൽസിഡി യൂണിറ്റ് എന്നിവ ഉൾക്കൊള്ളുന്നു.

ഓരോ മാസവും വില കൂടുന്നു; ഡൊമിനാർ 400 പതിപ്പിനും ഇനി അധികം മുടക്കണം

ഡൊമിനാർ 400 ന്റെ ബ്രേക്കിംഗിനായി മുന്നിൽ 320 mm ഡിസ്കും പിന്നിൽ 230 mm ഡിസ്കുമാണ് ബജാജ് വാഗ്‌ദാനം ചെയ്യുന്നത്. സുരക്ഷക്കായി ഡ്യുവൽ-ചാനൽ എബിഎസും മോട്ടോർസൈക്കിളിൽ ലഭ്യമാക്കിയിട്ടുണ്ട്.

MOST READ: മോഡലുകള്‍ക്ക് ബ്ലൂടൂത്ത് സംവിധാനവുമായി സുസുക്കി; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

ഓരോ മാസവും വില കൂടുന്നു; ഡൊമിനാർ 400 പതിപ്പിനും ഇനി അധികം മുടക്കണം

ഡൊമിനാറിന്റെ സസ്‌പെൻഷൻ കൈകാര്യം ചെയ്യുന്നതിനായി മുൻവശത്ത് ഒരു ജോഡി 43 mm അപ്സൈഡ് ഡൗൺ ഫോർക്കുകളും പിന്നിൽ ഒരു മൾട്ടി-സ്റ്റെപ്പ് അഡ്ജസ്റ്റ് ചെയ്യാവുന്ന മോണോഷോക്കുമാണ് കമ്പനി ഉൾപ്പെടുത്തിയിരിക്കുന്നത്.

ഓരോ മാസവും വില കൂടുന്നു; ഡൊമിനാർ 400 പതിപ്പിനും ഇനി അധികം മുടക്കണം

പ്രധാനമായും ഇന്ത്യൻ വിപണിയിൽ മികച്ച ഡ്യുവൽ പർപ്പസ് മോട്ടോർസൈക്കിളായ റോയൽ എൻഫീൽഡ് ഹിമാലയനുമായാണ് ഡൊമിനാർ 400 മാറ്റുരയ്ക്കുന്നത്. എന്നാൽ ബൈക്കിന്റെ വില കണക്കിലെടുക്കുമ്പോൾ, സുസുക്കി ജിക്സർ 250, കെടിഎം 250 ഡ്യൂക്ക് എന്നിവയും ബജാജിന്റെ മുൻനിര മോഡലിന് വെല്ലുവിളി ഉയർത്തുന്നുണ്ട്.

More from DriveSpark

Article Published On: Wednesday, October 7, 2020, 18:30 [IST]
English summary
Bajaj Announced Another Price Hike For BS6 Dominar 400. Read in Malayalam
കൂടുതല്‍... #ബജാജ് ഓട്ടോ #bajaj auto
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X