ബജാജ് ഡൊമിനാർ 250; അറിഞ്ഞിരിക്കേണ്ട അഞ്ച് കാര്യങ്ങൾ

ഡൊമിനാർ 400 ഉൾപ്പെടുന്ന സ്പോർട്‌സ് ടൂറിംഗ് വിഭാഗത്തിലേക്ക് ബജാജ് ഒരു കുഞ്ഞൻ മോഡലിനെ അവതരിപ്പിച്ചിരിക്കുകയാണ്. ക്വാട്ടർ ലിറ്റർ ശ്രേണിയിലെത്തുന്ന പുത്തൻ ബൈക്കിന് 1.60 ലക്ഷം രൂപയാണ് എക്സ്ഷോറൂം വില.

ബജാജ് ഡൊമിനാർ 250; അറിഞ്ഞിരിക്കേണ്ട അഞ്ച് കാര്യങ്ങൾ

ഏകദേശം 1.90 ലക്ഷം രൂപയുടെ ഓൺ-റോഡ് വിലയിൽ, പുതിയ ഡൊമിനാർ 250 എത്രത്തോളം മൂല്യം നൽകുന്നു, 400 മോഡലിൽ നിന്ന് എന്തെല്ലാം ഫീചിചറുകൾ ഇത് മുന്നോട്ടുകൊണ്ടുപോകുന്നു എന്നെല്ലാം അറിയേണ്ടേ? നോക്കാം 250 സിസി ഡൊമിനാറിന്റെ പ്രത്യേകതകൾ

ബജാജ് ഡൊമിനാർ 250; അറിഞ്ഞിരിക്കേണ്ട അഞ്ച് കാര്യങ്ങൾ

1. അളവുകൾ

പുതിയ ഡൊമിനാർ 250 അതിന്റെ 400 സിസി പതിപ്പിന് തുല്യമായാണ് നിർമിച്ചിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്. 2,156 മില്ലീമീറ്റർ നീളവും 836 മില്ലീമീറ്റർ വീതിയും 1,112 മില്ലീമീറ്റർ ഉയരവും 1,453 മില്ലീമീറ്റർ നീളമുള്ള വീൽബേസുമാണ് കുഞ്ഞൻ ഡൊമിനാറിന് നൽകിയിരിക്കുന്നത്.

ബജാജ് ഡൊമിനാർ 250; അറിഞ്ഞിരിക്കേണ്ട അഞ്ച് കാര്യങ്ങൾ

ഗ്രൗണ്ട് ക്ലിയറൻസും ഇന്ധന ടാങ്ക് ശേഷിയും യഥാക്രമം 157 മില്ലിമീറ്ററിലും 13 ലിറ്ററുമാണ്. ഇതും ഡൊമിനാർ 400 മോഡലിന് തുല്യമാണ്. എന്നിരുന്നാലും, ക്വാർട്ടർ ലിറ്റർ മോട്ടോർസൈക്കിളിന് വലിയ ഡൊമിനാറിനേക്കാൾ നാല് കിലോഗ്രാം ഭാരം കുറവാണ്. 184 കിലോഗ്രാം ഭാരത്തിലാണ് ബൈക്കിനെ ഒരുക്കിയിരിക്കുന്നത്.

ബജാജ് ഡൊമിനാർ 250; അറിഞ്ഞിരിക്കേണ്ട അഞ്ച് കാര്യങ്ങൾ

2. ഡിസൈൻ

സ്റ്റൈലിംഗിനെ സംബന്ധിച്ചിടത്തോളം ഡൊമിനാർ 400 നോട് സാമ്യമുള്ളതാണ് ഡൊമിനാർ 250. സ്പ്ലിറ്റ് സീറ്റ് ഡിസൈൻ, എല്ലാ എൽഇഡി ലൈറ്റുകൾ, ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, അപ്സൈഡ് ഡൗൺ മുൻ ഫോർക്കുകൾ എന്നിവ ഉൾക്കൊള്ളുന്നു.

ബജാജ് ഡൊമിനാർ 250; അറിഞ്ഞിരിക്കേണ്ട അഞ്ച് കാര്യങ്ങൾ

ഇരട്ട-ചാനൽ എബി‌എസ് ഉപയോഗിച്ച് പ്രീലോഡ് ക്രമീകരിക്കാവുന്ന റിയർ മോണോ-ഷോക്ക് സജ്ജീകരണം, ഇരട്ട-ബാരൽ എക്‌സ്‌ഹോസ്റ്റ്, ഡിസ്‌ക് ബ്രേക്കുകൾ എന്നിവയും പുതിയ ബൈക്കിൽ ബജാജ് ഉൾപ്പെടുത്തിയിട്ടുണ്ട്. കാനിയൻ റെഡ്, വൈൻ ബ്ലാക്ക് എന്നിങ്ങനെ രണ്ട് വ്യത്യസ്‌ത കളർ സ്കീമുകൾ ഡൊമിനാർ 250 ന് ഉണ്ടായിരിക്കും.

ബജാജ് ഡൊമിനാർ 250; അറിഞ്ഞിരിക്കേണ്ട അഞ്ച് കാര്യങ്ങൾ

3. എഞ്ചിൻ

ആറ് സ്പീഡ് ഗിയർ‌ബോക്‌സിലേക്ക് ജോടിയാക്കിയിരിക്കുന്ന 248.77 സിസി, സിംഗിൾ സിലിണ്ടർ, DOHC, 4-വാൽവ്, ലിക്വിഡ്-കൂൾഡ് എഞ്ചിനാണ് D250 ക്ക് കരുത്തേകുന്നത്.

ബജാജ് ഡൊമിനാർ 250; അറിഞ്ഞിരിക്കേണ്ട അഞ്ച് കാര്യങ്ങൾ

ഈ യൂണിറ്റ് 8500 rpm-ൽ 26.6 bhp പവറും 6500 rpm-ൽ 23.5 Nm torque ഉം ആണ് ഉത്പാദിപ്പിക്കുന്നത്. 10.5 സെക്കൻഡിനുള്ളിൽ 100 കിലോമീറ്റർ വരെ വേഗത കൈവരിക്കാനും പരമാവധി 132 കിലോമീറ്റർ വേഗത നേടാനും ബൈക്കിന് സാധിക്കും.

ബജാജ് ഡൊമിനാർ 250; അറിഞ്ഞിരിക്കേണ്ട അഞ്ച് കാര്യങ്ങൾ

4. പ്രീമിയം ഘടകങ്ങൾ

മുൻവശത്ത് 37 മില്ലീമീറ്റർ അപ്സൈഡ് ഡൗൺ ഫോർക്കും പിന്നിൽ പ്രീലോഡ് ക്രമീകരിക്കാവുന്ന മോണോ ഷോക്കുമാണ് ബജാജ് ഡൊമിനാർ 250-യിൽ സജ്ജീകരിച്ചിരിക്കുന്നത്.

ബജാജ് ഡൊമിനാർ 250; അറിഞ്ഞിരിക്കേണ്ട അഞ്ച് കാര്യങ്ങൾ

മുൻവശത്ത് 300 mm ഡിസ്കും പിന്നിൽ 230 mm ഡിസ്കും ഉപയോഗിച്ച് ബ്രേക്കിംഗ് ക്രമീകരിച്ചിരിക്കുന്നു. മുന്നിൽ 100 / 80-17 ടയറിലും പിന്നിൽ 130 / 80-17 ടയറിലും പൊതിഞ്ഞ കറുത്ത അലോയ് വീലുകളാണ് വാഗ്‌ദാനം ചെയ്യുന്നത്.

ബജാജ് ഡൊമിനാർ 250; അറിഞ്ഞിരിക്കേണ്ട അഞ്ച് കാര്യങ്ങൾ

5. വിലയും, മത്സരവും

നേരത്തെ സൂചിപ്പിച്ചതുപോലെ, ഡൊമിനാർ 250 ക്ക് 1.60 ലക്ഷം രൂപയാണ് എക്സ്ഷോറൂം വില. ഇന്ത്യൻ വിപണിയിൽ ഹസ്ഖ്‌വർണ 250, വിറ്റ്പിലൻ 250 യമഹ FZ25, സുസുക്കി ജിക്സെർ 250, കെടിഎം ഡ്യൂക്ക് 250 എന്നീ മോഡലുകളാണ് പുതിയ കുഞ്ഞൻ ഡൊമിനാറിന്റെ എതിരാളി മോഡലുകൾ

Malayalam
കൂടുതല്‍... #ബജാജ് ഓട്ടോ #bajaj auto
English summary
Bajaj Dominar 250; Five things to know. Read in Malayalam
Story first published: Friday, March 13, 2020, 11:17 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X