പഴയ കരുത്തും ഭാവവും നിലനിർത്തി ബിഎസ്-VI ഡൊമിനാർ 400 എത്തുന്നു

ഇന്ത്യയിലെ ഏറ്റവും ജനപ്രിയമായ പ്രീമിയം സിംഗിൾ സിലിണ്ടർ മോട്ടോർസൈക്കിളുകളിൽ ഒന്നാണ് ബജാജ് ഡൊമിനാർ 400. സ്പോർട്‌സ് ടൂറിംഗ് വിഭാഗത്തിൽ എത്തിയ മോട്ടോർസൈക്കിൾ വിപണിയിൽ തരംഗമായി മാറിയത് അതിവേഗമായിരുന്നു. ഇപ്പോൾ ബൈക്കിന്റെ ബിഎസ്-VI പതിപ്പിനെ വിപണിയിൽ എത്തിക്കുകയാണ് കമ്പനി.

പഴയ കരുത്തും ഭാവവും നിലനിർത്തി ബിഎസ്-VI ഡൊമിനാർ 400 എത്തുന്നു

മോട്ടോർസൈക്കിൾ പുറത്തിറക്കുന്നതിന് മുമ്പായി ബൈക്കിന്റെ പവർ കണക്കുകളെക്കുറിച്ചുള്ള വിവരങ്ങൾ ഓൺലൈനിലൂടെ പുറത്തുവന്നു. ബിഎസ്-IV മോഡലിന് സമാനമായ കരുത്തിലാണ് പരിഷ്ക്കരിച്ച ഡൊമിനാർ 400 ഒരുങ്ങിയിരിക്കുന്നത്.

പഴയ കരുത്തും ഭാവവും നിലനിർത്തി ബിഎസ്-VI ഡൊമിനാർ 400 എത്തുന്നു

എന്നാൽ rpm നിരക്കിൽ വ്യത്യാസം ഉണ്ടായിട്ടുണ്ട്. ഇപ്പോൾ 8800 rpm-ൽ 39.4 bhp പവറും 7,000 rpm-ൽ 35 Nm torque ഉം ഉത്പാദിപ്പിക്കാൻ ശേഷിയുണ്ട് 2020 ഡൊമിനാറിന്. ആറ് സ്പീഡ് ഗിയർബോക്‌സ് ഒരു സ്ലിപ്പർ ക്ലച്ചും വാഗ്‌ദാനം ചെയ്യുന്നു.

പഴയ കരുത്തും ഭാവവും നിലനിർത്തി ബിഎസ്-VI ഡൊമിനാർ 400 എത്തുന്നു

2019 ജൂലൈയിൽ ഡൊമിനാറിന് ഒരു ECU പരിഷ്ക്കരണം ലഭിച്ചിരുന്നു. ഇത് ബൈക്കിന്റെ ഔട്ട്‌പുട്ട് 5 bhp വർധിപ്പിച്ചു. ആറ് സ്പീഡ് ഗിയർ‌ബോക്‌സും മാറ്റമില്ലാതെ തുടരുന്നു. 373.27 സിസി എഞ്ചിൻ സിംഗിൾ സിലിണ്ടർ യൂണിറ്റായി തുടരുന്നു.

പഴയ കരുത്തും ഭാവവും നിലനിർത്തി ബിഎസ്-VI ഡൊമിനാർ 400 എത്തുന്നു

എഞ്ചിനിലെ നവീകരണം മാറ്റിനിർത്തിയാൽ ബിഎസ്-VI ബജാജ് ഡൊമിനാർ അതിന്റെ അളവുകളിലും സ്റ്റൈലിംഗിലും മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല. പരിഷ്ക്കരിച്ച ബൈക്കിന്റെ ഫീച്ചറുകളിൽ ഇൻസ്ട്രുമെന്റ് കൺസോൾ, അപ്സൈഡ് ഡൗണ്‍ ഫ്രണ്ട് ഫോർക്കുകൾ, റേഡിയൽ മൗണ്ട് ചെയ്‌ത ഫ്രണ്ട് കോളിപ്പർ, ഡ്യുവൽ-ബാരൽ എക്‌സ്‌ഹോസ്റ്റ് ഡിസൈൻ എന്നിവ ഉൾപ്പെടുന്നു.

പഴയ കരുത്തും ഭാവവും നിലനിർത്തി ബിഎസ്-VI ഡൊമിനാർ 400 എത്തുന്നു

കൂടാതെ മികച്ച എൽഇഡി ഹെഡ്‌ലൈറ്റ്, ടെയിൽ‌ ലൈറ്റ് എന്നിവയും വാഹനത്തിൽ ഇടംപിടിക്കുന്നു. കാസ്റ്റ് അലുമിനിയത്തിലുള്ള മിറർ ഡിസൈൻ, പുതിയ ടാങ്ക് പാഡ് ഡെക്കലുകൾ,സ്റ്റീൽ സൈഡ് സ്റ്റാൻഡ്, പാസഞ്ചർ സീറ്റിനടിയിൽ ബംഗി സ്ട്രാപ്പുകൾ എന്നിവയാണ് മറ്റ് പ്രധാന സവിശേഷതകൾ.

പഴയ കരുത്തും ഭാവവും നിലനിർത്തി ബിഎസ്-VI ഡൊമിനാർ 400 എത്തുന്നു

എല്ലാ ബിഎസ്-VI മോഡലുകൾക്കും സംഭവിച്ച വില വർധനവ് ഡൊമിനാർ 400 നും ഉണ്ടാകും. നിലവിൽ 1,90,002 രൂപയാണ് മോട്ടോർസൈക്കിളിന്റെ എക്സ്ഷോറൂം വില. ഓൺ റോഡ് എത്തുമ്പോഴേക്കും 2.35 ലക്ഷം രൂപയോളമാണ് ഡൊമിനാറിനായി ചെലവഴിക്കേണ്ടത്. ബിഎസ്-VI പരിഷ്ക്കരണം ലഭിക്കുന്നതോടെ വിലയിൽ 1,749 രൂപയുടെ വർധനവ് മാത്രമാണ് ഉണ്ടാകുന്നത്.

പഴയ കരുത്തും ഭാവവും നിലനിർത്തി ബിഎസ്-VI ഡൊമിനാർ 400 എത്തുന്നു

കഴിഞ്ഞ വർഷം മോട്ടോർസൈക്കിളിന്റെ വില രണ്ട് തവണ ബജാജ് ഉയർത്തിയിരുന്നു. അതിനാലായിരിക്കാം ബിഎസ്-VI പരിഷ്ക്കരണത്തിൽ ചെറിയ വർധനവ് മാത്രം വരുത്താൻ കമ്പനി തീരുമാനിച്ചത്. കുറച്ച് നവീകരണങ്ങളുടെ ഭാഗമായി 2019 മാർച്ച്-ഏപ്രിൽ മാസങ്ങളിൽ ഡൊമിനാർ വില 10,000 രൂപയോളം ഉയർത്തി. വീണ്ടും വിലയിൽ 6,000 രൂപ വർധിപ്പിച്ചതും ശ്രദ്ധേയമായി.

പഴയ കരുത്തും ഭാവവും നിലനിർത്തി ബിഎസ്-VI ഡൊമിനാർ 400 എത്തുന്നു

അറോറ ഗ്രീൻ, വൈൻ ബ്ലാക്ക് എന്നീ രണ്ട് കളർ ഓപ്ഷനുകളിലാണ് പുതിയ മോഡൽ ലഭ്യമാവുക. റോയൽ എൻഫീൽഡ് ഹിമാലയൻ, മഹീന്ദ്ര മോജോ 300 എന്നിവയാണ് ഡൊമിനാർ 400 ന്റെ വിപണിയിലെ പ്രധാന എതിരാളികൾ . ബിഎസ്-VI ഹിമാലയൻ ജനുവരിയിൽ തന്നെ വിപണിയിൽ എത്തിയിരുന്നെങ്കിലും ബിഎസ്-VI ലേക്ക് പരിഷ്ക്കരിച്ച മഹീന്ദ്ര മോജോ 300 ഇതുവരെ എത്തിയിട്ടില്ല എന്നത് ശ്രദ്ധേയമാണ്.

പഴയ കരുത്തും ഭാവവും നിലനിർത്തി ബിഎസ്-VI ഡൊമിനാർ 400 എത്തുന്നു

ക്വാർട്ടർ ലിറ്റർ ശ്രേണിയിലേക്ക് പുതിയ കുഞ്ഞൻ ഡൊമിനാർ 250 മോഡലിനെയും കമ്പനി പുറത്തിറക്കി. ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷമാണ് ഡൊമിനാറിന്റെ കുഞ്ഞൻ പതിപ്പിനെ കമ്പനി പുറത്തിറക്കുന്നത്. 1.60 ലക്ഷം രൂപയാണ് ബജാജ് ഡൊമിനാർ 250 യുടെ എക്സ്ഷോറൂം വില.

പഴയ കരുത്തും ഭാവവും നിലനിർത്തി ബിഎസ്-VI ഡൊമിനാർ 400 എത്തുന്നു

250 സിസി എഞ്ചിൻ സമ്പദ്‌വ്യവസ്ഥ മെച്ചപ്പെടുത്തുന്നതിനൊപ്പം ബജാജിന്റെ പ്രീമിയം ബ്രാൻഡായ ഡൊമിനാറിനെ കൂടുതൽ ഉപഭോക്താക്കൾക്ക് ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ശേഷി കുറഞ്ഞ മോഡലിനെ ബജാജേ വിപണിയിലേക്ക് എത്തിക്കുന്നത്.

Most Read Articles

Malayalam
കൂടുതല്‍... #ബജാജ് ഓട്ടോ #bajaj auto
English summary
BS6 Bajaj Dominar 400 Specifications Leaked. Read in Malayalam
Story first published: Thursday, March 12, 2020, 11:06 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X