Just In
- 10 hrs ago
കൈനിറയെ ഫീച്ചറും, ആഢംബരവും; ടൈഗൂണില്‍ പ്രതീക്ഷവെച്ച് ഫോക്സ്വാഗണ്
- 11 hrs ago
പുനരുധാരണത്തിലൂടെ പുതുജീവൻ നേടി ടൊയോട്ട ക്വാളിസ്; വീഡിയോ
- 11 hrs ago
അരുണാചലിന്റെ റോഡുകൾ ഇളക്കി മറിച്ച് ഹൈനെസ് CB 350; 2021 ഹാണ്ട സൺചേസേർസ് റാലി ആദ്യ ദിന വീഡിയോ
- 12 hrs ago
പരീക്ഷണയോട്ടവുമായി ഹണ്ടര്‍ 350; അവതരണം ഉടനെന്ന് റോയല്‍ എന്‍ഫീല്‍ഡ്
Don't Miss
- Lifestyle
കഠിനാധ്വാനം വിജയം കാണുന്ന രാശിക്കാര്‍; രാശിഫലം
- Finance
പച്ചക്കറി വില കത്തിക്കയറിയോ... ഇല്ല! ഈ വിഷുവിന് വിലക്കയറ്റമില്ലാത്ത പച്ചക്കറി വിപണി, കീശയ്ക്ക് ആശ്വാസം
- News
ബിജെപിക്ക് അധികാരം ലഭിച്ചാൽ ഗൂർഖകളുടെ പ്രശ്നങ്ങൾ പരിഹരിക്കും; അമിത് ഷാ
- Movies
കല്യാണം പോലും കഴിച്ചിട്ടില്ല, പ്രശ്നങ്ങള്‍ വേറെയും ഉണ്ട്; ഫിറോസിനെതിരെ ആരോപണങ്ങളുമായി വനിതാ മത്സരാര്‍ഥികള്‍
- Sports
രാജസ്ഥാന് വന്‍ തിരിച്ചടി; ബെന്‍ സ്റ്റോക്ക്സ് ഐപിഎല്ലില്‍ നിന്ന് പുറത്ത്
- Travel
മസാല തേനില്‍ പ്രസിദ്ധമായ നാട്..എല്ലാവര്ക്കും കാറ്..യൂറോപ്പിലെ ആദ്യ ആസൂത്രിത നഗരം...
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
51,667 രൂപയ്ക്ക് പ്ലാറ്റിന 100 KS പുറത്തിറക്കി ബജാജ്
ബജാജ് ഓട്ടോ പുതിയ പ്ലാറ്റിന 100 KS (കിക്ക് സ്റ്റാർട്ട്) പുറത്തിറക്കി. പ്ലാറ്റിനയുടെ പുതിയ 100 KS പതിപ്പ് 51,667 രൂപ പ്രാരംഭ എക്സ്-ഷോറൂം വിലയ്ക്കാണ് ബജാജ് വിപണിയിൽ എത്തിക്കുന്നത്.

പ്ലാറ്റിന 100 KS -ൽ ‘സ്പ്രിംഗ്-ഓൺ-സ്പ്രിംഗ്' നൈട്രോക്സ് സസ്പെൻഷനാണ് നിർമ്മാതാക്കൾ ഒരുക്കിയിരിക്കുന്നത്, ഇത് ലോംഗ് റൈഡറുകൾക്ക് റൈഡറിനും പില്യൻ യാത്രികനും 15 ശതമാനം കൂടുതൽ കംഫർട്ട് നൽകുന്നു.

സുരക്ഷിതവും പ്രശ്‌നരഹിതവുമായ റൈഡ് ഉറപ്പുനൽകുന്ന ട്യൂബ്‌ലെസ്സ് ടയറുകളാണ് മോട്ടോർസൈക്കിളിൽ ഇപ്പോൾ വരുന്നത്.
MOST READ: രണ്ട് വർഷത്തിനുള്ളിൽ ആറ് പുതിയ ഇവികൾ വിപണയിലെത്തിക്കാൻ മെർസിഡീസ്

102 സിസി സിംഗിൾ സിലിണ്ടർ, എയർ-കൂൾഡ് എഞ്ചിനാണ് ബജാജ് പ്ലാറ്റിന 100 KS -ന്റെ ഹൃദയം. 7.9 bhp കരുത്ത് 8.34 Nm torque ഉം യൂണിറ്റ് പുറപ്പെടുവിക്കുന്നു. നാല് സ്പീഡ് ഗിയർബോക്‌സുമായി ജോടിയാക്കിയ മോട്ടോർസൈക്കിളിന് പരമാവധി 90 കിലോമീറ്റർ വേഗത കൈവരിക്കാനാകും.

ഹാൻഡ് ഗാർഡ്സ്, ലോംഗ് ഫ്രണ്ട്, റിയർ സസ്പെൻഷനുകൾ, ക്വിൽറ്റഡ് സീറ്റ്, എൽഇഡി ഡിആർഎൽ, എൽഇഡി ഹെഡ്‌ലാമ്പ്, പ്രൊട്ടക്റ്റീവ് ടാങ്ക് പാഡ്, പുനർരൂപകൽപ്പന ചെയ്ത ഇൻഡിക്കേറ്ററുകളും മിററുകളും വിശാലമായ റബ്ബർ ഫുട്പാഡുകളും മോട്ടോർസൈക്കിളിന് ലഭിക്കുന്നു.

പുതിയ സിൽവർ ഡെക്കലുകളോടെ കോക്ടെയ്ൽ വൈൻ റെഡ്, എബണി ബ്ലാക്ക് എന്നീ രണ്ട് പുതിയ നിറങ്ങളിൽ ബജാജ് പ്ലാറ്റിന 100 KS ലഭ്യമാണ്.

കമ്മ്യൂട്ടർ വിഭാഗത്തിലെ ഏറ്റവും മികച്ച മോട്ടോർസൈക്കിളുകളിലൊന്നായി പ്ലാറ്റിന ബ്രാൻഡ് ശ്രദ്ധേയമായ ഒരു സാന്നിധ്യം അറിയിച്ചിട്ടുണ്ട്.

പ്ലാറ്റിന ശ്രേണി കഴിഞ്ഞ 15 വർഷത്തിനിടെ 72 ലക്ഷത്തിലധികം മോട്ടോർസൈക്കിളുകൾ വിറ്റഴിച്ചിട്ടുണ്ട്. പുതിയ പ്ലാറ്റിന 100 KS പ്ലാറ്റിന ശ്രേണിയിൽ ഒരു മികച്ച കൂട്ടിച്ചേർക്കലായിരിക്കും.

ഇത് ആകർഷകമായ സുഖസൗകര്യങ്ങളും സവിശേഷതകളും മികച്ച മൈലേജും നൽകുന്ന മോട്ടോർ സൈക്കിൾ തിരഞ്ഞെടുക്കാൻ ലക്ഷ്യമിടുന്ന ഉപഭോക്താക്കളെ ആകർഷിക്കുന്നു എന്ന് ബജാജ് ഓട്ടോ മാർക്കറ്റിംഗ് വിഭാഗം മേധാവി നാരായൺ സുന്ദരരാമൻ പറഞ്ഞു.