പള്‍സര്‍ NS200 പുതിയ വകഭേദം സമ്മാനിച്ച് ബജാജ്

200 സിസി സ്ട്രീറ്റ് ഫൈറ്ററായ പള്‍സര്‍ NS200 പുതിയ വകഭേദം സമ്മാനിച്ച് നിര്‍മ്മാതാക്കളായ ബജാജ്. കമ്പനിയുടെ പുതിയ മാര്‍ക്കറ്റിംഗ് വീഡിയോയിലൂടെയാണ് ഈ മോട്ടോര്‍സൈക്കിള്‍ വെളിപ്പെടുത്തിയത്.

പള്‍സര്‍ NS200 പുതിയ വകഭേദം സമ്മാനിച്ച് ബജാജ്

റെഡ്, ബ്ലാക്ക്, വൈറ്റ് കളര്‍ കോമ്പിനേഷനാണ് പുതിയ വകഭേദത്തെ മനോഹരമാക്കുന്നത്. ഫ്യുവല്‍ ടാങ്ക്, ആവരണങ്ങള്‍, ഹെഡ്‌ലാമ്പ് അസംബ്ലി, ടെയില്‍ സെക്ഷന്‍ ഭാഗങ്ങളില്‍ ചുവപ്പും വെള്ളയും ഇന്‍സേര്‍ട്ടുകള്‍ നല്‍കി മനോഹരമാക്കിയിരിക്കുന്നത് കാണാം.

പള്‍സര്‍ NS200 പുതിയ വകഭേദം സമ്മാനിച്ച് ബജാജ്

ചക്രങ്ങള്‍ക്കും വൈറ്റ കളര്‍ നല്‍കി മനോഹരമാക്കിയിട്ടുണ്ട്. മോഡലിന്റെ ബാക്കി ഭാഗങ്ങള്‍ ബ്ലാക്ക് നിറമാണ്. ഈ പുതിയ വകഭേദം ആദ്യം അന്താരാഷ്ട്ര വിപണികളില്‍ അരങ്ങേറാനാണ് സാധ്യതയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

MOST READ: ടിയാഗൊ സോക്കർ എഡിഷൻ അവതരിപ്പിച്ച് ടാറ്റ

പള്‍സര്‍ NS200 പുതിയ വകഭേദം സമ്മാനിച്ച് ബജാജ്

ഉത്സവ സീസണില്‍ ഇന്ത്യയിലേക്കും ഈ മോഡലിനെ വിപണിയില്‍ എത്തിച്ചേക്കുമെന്നും സൂചനയുണ്ട്. ഈ പുതിയ ചില കോസ്‌മെറ്റിക് മാറ്റങ്ങള്‍ സമ്മാനിച്ചു എന്നതൊഴിച്ചാല്‍ മറ്റ് മാറ്റങ്ങള്‍ ഒന്നും തന്നെ വരുത്തിയിട്ടില്ല.

ഫോര്‍ വാല്‍വ് SOHC 199.5 സിസി സിംഗിള്‍ സിലിണ്ടര്‍ എഞ്ചിന്‍ തന്നെയാണ് മോട്ടോര്‍സൈക്കിളില്‍ കമ്പനി വാഗ്ദാനം ചെയ്യുന്നത്. ഈ എഞ്ചിന്‍ 9,750 rpm -ല്‍ പരമാവധി 24.5 bhp കരുത്തും 8,000 rpm -ല്‍ 18.5 Nm torque ഉം ഉത്പാദിപ്പിക്കുന്നു.

MOST READ: ഹ്യുണ്ടായി ഗ്രാന്‍ഡ് i10 നിയോസ് ടര്‍ബോ പതിപ്പിന്റെ ആദ്യ ഡ്രൈവ് വിശേഷങ്ങള്‍

പള്‍സര്‍ NS200 പുതിയ വകഭേദം സമ്മാനിച്ച് ബജാജ്

പള്‍സര്‍ NS200 അതിന്റെ സെഗ്മെന്റിലെ ഏറ്റവും മികച്ച മോട്ടോര്‍സൈക്കിളുകളില്‍ ഒന്നാണ്. മെച്ചപ്പെട്ട പ്രകടനം, കൃത്യമായ ത്രോട്ടില്‍ പ്രതികരണം, മികച്ച ഇന്ധനക്ഷമത എന്നിവയ്ക്കായി 3 സ്പാര്‍ക്ക് പ്ലഗുകളും ഫ്യുവല്‍ ഇഞ്ചക്ഷനും ജനപ്രിയ മോഡലില്‍ ഇപ്പോള്‍ സജ്ജീകരിച്ചിരിച്ചിട്ടുണ്ട്.

പള്‍സര്‍ NS200 പുതിയ വകഭേദം സമ്മാനിച്ച് ബജാജ്

സിംഗിള്‍-പീസ് ഹാലോജന്‍ ഹെഡ്ലൈറ്റിനും ട്വിന്‍ പൈലറ്റ് ലാമ്പുകളും ബൈക്കിനെ ആകര്‍ഷകമാക്കുന്നു. ഫ്യുവല്‍ ടാങ്ക് സ്‌കൂപ്പുകളും മോട്ടോര്‍സൈക്കിളിന്റെ മസ്‌കുലര്‍ രൂപം വര്‍ധിപ്പിക്കുന്നു.

MOST READ: 250 സിസി ടൂ-സ്ട്രോക്ക് മോട്ടോർസൈക്കിൾ അവതരിപ്പിക്കാനൊരുങ്ങി ലാംഗ്ഡൻ

പള്‍സര്‍ NS200 പുതിയ വകഭേദം സമ്മാനിച്ച് ബജാജ്

സ്പ്ലിറ്റ് സീറ്റുകള്‍, ഉയര്‍ന്ന ടെയില്‍ സെക്ഷന്‍, എഞ്ചിന്‍ കൗള്‍, എന്നിവ ബൈക്കിന്റെ മറ്റ് പ്രധാന സവിശേഷതകളാണ്. പള്‍സര്‍ NS200 -ന്റെ പിന്‍ഭാഗവും ശ്രദ്ധേയമാണ്. ഒരു ജോഡി എല്‍ഇഡി ടെയില്‍ലാമ്പുകളും പിന്‍വശത്തെ ആകര്‍ഷകമാക്കുന്നു.

പള്‍സര്‍ NS200 പുതിയ വകഭേദം സമ്മാനിച്ച് ബജാജ്

സസ്‌പെന്‍ഷന്‍ ചുമതലകള്‍ നിര്‍വഹിക്കുന്നതിന് ഒരു ജോടി ടെലിസ്‌കോപ്പിക് ഫ്രണ്ട് ഫോര്‍ക്കുകളും പിന്നില്‍ ഒരു മോണോഷോക്കുമാണ്. സുരക്ഷയ്ക്കായി മുന്നില്‍ 300 mm പെറ്റല്‍ ഡിസ്‌കും, പിന്നില്‍ 230 mm പെറ്റല്‍ ഡിസ്‌കും നല്‍കിയിട്ടുണ്ട്.

MOST READ: ഏഥർ 450X ഇലക്ട്രിക് സ്കൂട്ടറിന് പുതിയ കളക്ടേഴ്‌സ് എഡിഷൻ ഒരുങ്ങുന്നു

പള്‍സര്‍ NS200 പുതിയ വകഭേദം സമ്മാനിച്ച് ബജാജ്

സിംഗിള്‍-ചാനല്‍ എബിഎസ് ബൈക്കിന്റെ ബ്രേക്കിംഗ് പ്രകടനം മെച്ചപ്പെടുത്തുന്നതിനും സഹായിക്കുന്നു. അതേസമയം പുതിയ വകഭേദത്തിന്റെ വില സംബന്ധിച്ച് ഔദ്യോഗിക വിവരങ്ങള്‍ ഒന്നും തന്നെ ലഭ്യമല്ല.

Most Read Articles

Malayalam
കൂടുതല്‍... #ബജാജ് ഓട്ടോ #bajaj auto
English summary
Bajaj Pulsar NS200 New Variant Revealed. Read in Malayalam.
Story first published: Monday, September 21, 2020, 13:49 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X