ബി‌എസ്-VI പൾസർ RS200 ഡീലർഷിപ്പുകളിലെത്തി, ഉടൻ ഡെലിവറി ആരംഭിക്കാൻ ബജാജ്

ഏപ്രിൽ ഒന്നിന് പ്രാബല്യത്തിൽ വരാനിരിക്കുന്ന കർശനമായ ബി‌എസ്-VI മലിനീകരണ മാനദണ്ഡങ്ങൾ പാലിക്കുന്നതിനായി ഇന്ത്യൻ വിപണിയിലെ തങ്ങളുടെ മോഡലുകളെല്ലാം പരിഷ്ക്കരിച്ച് വിപണിയിലെത്തിക്കുകയാണ് ബജാജ്.

ബി‌എസ്-VI പൾസർ RS200 ഡീലർഷിപ്പുകളിലെത്തി, ഉടൻ ഡെലിവറി ആരംഭിക്കുമെന്ന് ബജാജ്

കമ്പനിയുടെ ആഭ്യന്തര വിപണിയിലെ ജനപ്രിയ മോട്ടോർസൈക്കിൾ ശ്രേണിയാണ് പൾസർ നിരയുടേത്. അതിൽ മുൻനിര മോഡലായ RS200-ന്റെ ബി‌എസ്-VI കംപ്ലയിന്റ് പതിപ്പ് പുറത്തിറക്കാൻ ബ്രാൻഡ് തയാറായിക്കഴിഞ്ഞു. അതിന്റെ ഭാഗമായി ബൈക്ക് ഡീലർഷിപ്പുകളിൽ എത്തിത്തുടങ്ങിയിട്ടുണ്ട്.

ബി‌എസ്-VI പൾസർ RS200 ഡീലർഷിപ്പുകളിലെത്തി, ഉടൻ ഡെലിവറി ആരംഭിക്കുമെന്ന് ബജാജ്

രൂപകൽപ്പനയുടെ കാര്യത്തിൽ, പൾസർ RS200-ന് കാര്യമായി മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല. എന്നിരുന്നാലും ബജാജ് ഇപ്പോൾ മോട്ടോർസൈക്കിളിന്റെ മുൻവശത്തെ രണ്ട് ഫോർക്കുകളിലും റിഫ്ലക്‌ടറുകൾ ഉൾപ്പെടുത്തിയത് ശ്രദ്ധേയമായി.

ബി‌എസ്-VI പൾസർ RS200 ഡീലർഷിപ്പുകളിലെത്തി, ഉടൻ ഡെലിവറി ആരംഭിക്കുമെന്ന് ബജാജ്

മുമ്പത്തെപ്പോലെ 199.5 സിസി ലിക്വിഡ്-കൂൾഡ് ഫ്യുവൽ ഇഞ്ചക്ഷൻ സിംഗിൾ സിലിണ്ടർ എഞ്ചിനാണ് ബൈക്കിന് കരുത്തേകുന്നത്. ഇത് പരമാവധി 24.5 bhp പവറും 18.6 Nm torque ഉം ആണ് ഉത്പാദിപ്പിക്കുന്നു. എഞ്ചിൻ ആറ് സ്‌പീഡ് ഗിയർബോക്‌സുമായാണ് ജോടിയാക്കിയിരിക്കുന്നത്.

ബി‌എസ്-VI പൾസർ RS200 ഡീലർഷിപ്പുകളിലെത്തി, ഉടൻ ഡെലിവറി ആരംഭിക്കുമെന്ന് ബജാജ്

പുതിയ മലിനീകരണ മാനദണ്ഡങ്ങൾ പാലിക്കുന്നതിനായി ബിഎസ്-VI പൾസർ RS200-ൽ നവീകരിച്ച കാറ്റലറ്റിക് കൺവെർട്ടർ ഉണ്ടായിരിക്കും. അതോടൊപ്പം O2 സെൻസറും ഇടംപിടിക്കും.

ബി‌എസ്-VI പൾസർ RS200 ഡീലർഷിപ്പുകളിലെത്തി, ഉടൻ ഡെലിവറി ആരംഭിക്കുമെന്ന് ബജാജ്

ബി‌എസ്-VI പൾസർ RS200-നൊപ്പം പുതിയ പെയിന്റ് സ്‌കീമുകളും ബജാജ് വാഗ്‌ദാനം ചെയ്തേക്കാം. എന്നാൽ ഇതിനെപ്പറ്റിയുള്ള ഔദ്യോഗിക വിവരങ്ങളൊന്നും ഇപ്പോൾ ലഭ്യമല്ല. പരിഷ്ക്കരിച്ച മോഡലിന്റെ വില കമ്പനി കഴിഞ്ഞ മാസം വെളിപ്പെടുത്തിയിരുന്നു. 1.43 ലക്ഷം രൂപയാണ് മോട്ടോർസൈക്കിളിന് ഇപ്പോൾ എക്സ്ഷോറൂം വില.

ബി‌എസ്-VI പൾസർ RS200 ഡീലർഷിപ്പുകളിലെത്തി, ഉടൻ ഡെലിവറി ആരംഭിക്കുമെന്ന് ബജാജ്

അതായത് ബിഎസ്-IV മുൻഗാമിയേക്കാൾ 3,000 രൂപയുടെ വർധനവ് മാത്രമാണ് ബജാജ് ബൈക്കിന് നൽകിയിരിക്കുന്നത്. എൻട്രി ലെവൽ സ്പോർട്‌സ് ടൂററിനായി ചില ഡീലർഷിപ്പുകൾ ഇതിനകം തന്നെ ബുക്കിംഗും ആരംഭിച്ചിട്ടുണ്ട്.

ബി‌എസ്-VI പൾസർ RS200 ഡീലർഷിപ്പുകളിലെത്തി, ഉടൻ ഡെലിവറി ആരംഭിക്കുമെന്ന് ബജാജ്

ഇരട്ട പ്രൊജക്‌ടർ ഹെഡ്‌ലാമ്പുകൾ, എൽഇഡി ടെയിൽ ലാമ്പ്, എൽഇഡി ടേൺ ഇൻഡിക്കേറ്ററുകൾ, സെമി ഡിജിറ്റൽ ഇൻസ്ട്രുമെന്റ് കൺസോൾ എന്നിവയാണ് പൾസർ RS200-ന്റെ പ്രധാന സവിശേഷതകൾ.

ബി‌എസ്-VI പൾസർ RS200 ഡീലർഷിപ്പുകളിലെത്തി, ഉടൻ ഡെലിവറി ആരംഭിക്കുമെന്ന് ബജാജ്

ടെലിസ്കോപ്പിക് ഫ്രണ്ട് സസ്പെൻഷൻ, കാനിസ്റ്ററിനൊപ്പം നൈട്രോക്‌സ് മോണോ റിയർ ഷോക്ക് അബ്സോർബർ എന്നിവയാണ് സസ്പെൻഷൻ കൈകാര്യം ചെയ്യുന്നത്. ഡ്യുവൽ ചാനൽ എബിഎസുമായി സംയോജിപ്പിച്ച 300 mm ഫ്രണ്ട് ഡിസ്കും 230 mm റിയർ ഡിസ്കും ബ്രേക്കിംഗ് സിസ്റ്റത്തിൽ ഉൾപ്പെടുന്നു.

ബി‌എസ്-VI പൾസർ RS200 ഡീലർഷിപ്പുകളിലെത്തി, ഉടൻ ഡെലിവറി ആരംഭിക്കുമെന്ന് ബജാജ്

ഗ്രാഫൈറ്റ് ബ്ലാക്ക്, റേസിംഗ് ബ്ലൂ, റേസിംഗ് റെഡ് എന്നീ മൂന്ന് കളർ ഓപ്ഷനുകളിലാണ് നിലവിലുള്ള മോഡൽ വിപണിയിൽ എത്തുന്നത്. പുതുക്കിയ ഗ്രാഫിക്സും പുതിയ കളർ ഓപ്ഷനുകളും മാത്രമാണ് ബൈക്കിലെ പുതിയ കൂട്ടിച്ചേർക്കലുകളായി പറയാൻ സാധിക്കുന്നത്.

ബി‌എസ്-VI പൾസർ RS200 ഡീലർഷിപ്പുകളിലെത്തി, ഉടൻ ഡെലിവറി ആരംഭിക്കുമെന്ന് ബജാജ്

ബി‌എസ്-VI പൾസർ RS200 അതിന്റെ എഞ്ചിൻ ബി‌എസ്-VI NS200 മോഡലുമായി പങ്കിടുന്നു. അതിന് ഇപ്പോൾ 1,24,006 രൂപയോളമാണ് എക്സ്ഷോറൂം വില. ഏറ്റവും പുതിയ മലിനീകരണ മാനദണ്ഡങ്ങൾ പാലിക്കുന്നതിനായി ഫ്യുവൽ ഇഞ്ചക്ഷൻ സംവിധാനവും ഒരു കാറ്റലറ്റിക് കൺവെർട്ടറും സജ്ജീകരിക്കേണ്ടി വന്നു. ഇത് ബൈക്കിന് 10,000 രൂപയിലധികം വിലവർധനവിന് കാരണമായി.

Most Read Articles

Malayalam
കൂടുതല്‍... #ബജാജ് ഓട്ടോ #bajaj auto
English summary
Bajaj Pulsar RS200 BS6 Arrives At Dealer. Read in Malayalam
Story first published: Tuesday, March 24, 2020, 10:01 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X