വില്‍പ്പനയ്ക്ക് സജ്ജമായി പുതിയ കളര്‍ ഓപ്ഷനില്‍ ഒരുങ്ങിയ ബജാജ് NS200, RS200 മോഡലുകള്‍; വീഡിയോ
200 സിസി പള്‍സര്‍ NS200, RS 200 മോഡലുകള്‍ക്ക് അടുത്തിടെ നിര്‍മ്മാതാക്കളായ ബജാജ് പുതിയ കളര്‍ ഓപ്ഷനുകള്‍ സമ്മാനിച്ചിരുന്നു. കമ്പനിയുടെ മാര്‍ക്കറ്റിംഗ് വീഡിയോയിലൂടെയാണ് ഈ മോട്ടോര്‍സൈക്കിള്‍ വെളിപ്പെടുത്തിയത്.

റെഡ്, ബ്ലാക്ക്, വൈറ്റ് കളര്‍ കോമ്പിനേഷനാണ് പുതിയ വകഭേദത്തെ മനോഹരമാക്കുന്നത്. ഉത്സവ സീസണോടെ ഈ മോഡലുകലുടെ വില്‍പ്പന ആരംഭിക്കുമെന്നും കമ്പനി അറിയിച്ചിരുന്നു.

ഇതിന് പിന്നാലെയാണ് ഇപ്പോള്‍ ഡീലര്‍ഷിപ്പുകളില്‍ വില്‍പ്പനയ്ക്ക് എത്തിയിരിക്കുകയാണ് പുതിയ കളര്‍ ഓപ്ഷന്‍ മോഡലുകള്‍. ഡ്യുവല്‍ ചാനല്‍ എബിഎസുള്ള പള്‍സര്‍ RS200-ന് 1,52,179 രൂപയും NS200-ന് 1,31,219 രൂപയുമാണ് എക്‌സ്‌ഷോറൂം വില.
MOST READ: കൗതുക കാഴ്ചയായി കൊച്ചി തീരത്തേക്ക് പറന്നിറങ്ങി സീപ്ലെയിന്‍

200 ശ്രേണിയിലുള്ള പള്‍സര്‍ NS മോഡലിന് നാല് പുതിയ കളര്‍ ഓപ്ഷനുകള്‍ ലഭിക്കും. ബര്‍ട്ട് റെഡ് (മാറ്റ് ഫിനിഷ്), മെറ്റാലിക് പേള്‍ വൈറ്റ്, പ്യൂവര്‍ ഗ്രേ, പ്ലാസ്മ സാറ്റിന്‍ ബ്ലൂ എന്നിവയാണ് നാല് കളര്‍ ഓപ്ഷനുകള്‍. ബള്‍ട്ട് റെഡ് (മാറ്റ് ഫിനിഷ്), മെറ്റാലിക് വൈറ്റ്, പ്യൂവര്‍ ഗ്രേ എന്നിങ്ങനെയുള്ള കളര്‍ ഓപ്ഷനുകളാണ് പള്‍സര്‍ RS-ന് ലഭിക്കുന്നത്.

ഫ്യുവല്‍ ടാങ്ക്, ആവരണങ്ങള്‍, ഹെഡാലാമ്പ് അസംബ്ലി, ടെയില്‍ സെക്ഷന്‍ ഭാഗങ്ങളില്‍ ചുവപ്പും വെള്ളയും ഇന്‍സേര്‍ട്ടുകള്‍ നല്‍കിയാണ് മനോഹരമാക്കിയിരിക്കുന്നത്. ചക്രങ്ങള്‍ക്കും വൈറ്റ കളര്‍ നല്‍കി മനോഹരമാക്കിയിട്ടുണ്ട്. മോഡലിന്റെ ബാക്കി ഭാഗങ്ങള്‍ ബ്ലാക്ക് നിറമാണ്.
MOST READ: ടാറ്റ തരംഗം; നാല് ദശലക്ഷം യൂണിറ്റ് പ്രൊഡക്ഷൻ പിന്നിട്ട് നിർമ്മാതാക്കൾ
ഈ പുതിയ ചില കോസ്‌മെറ്റിക് മാറ്റങ്ങള്‍ സമ്മാനിച്ചു എന്നതൊഴിച്ചാല്‍ മറ്റ് മാറ്റങ്ങള്‍ ഒന്നും തന്നെ വരുത്തിയിട്ടില്ല. ഫോര്‍ വാല്‍വ് SOHC 199.5 സിസി സിംഗിള്‍ സിലിണ്ടര്‍ എഞ്ചിന്‍ തന്നെയാണ് മോട്ടോര്‍സൈക്കിളില്‍ കമ്പനി വാഗ്ദാനം ചെയ്യുന്നത്.
ഈ എഞ്ചിന്‍ 9,750 rpm -ല്‍ പരമാവധി 24.5 bhp കരുത്തും 8,000 rpm -ല്‍ 18.5 Nm torque ഉം ഉത്പാദിപ്പിക്കുന്നു. പള്‍സര്‍ NS200 അതിന്റെ സെഗ്മെന്റിലെ ഏറ്റവും മികച്ച മോട്ടോര്‍സൈക്കിളുകളില്‍ ഒന്നാണ്.
MOST READ: പുതുതലമുറ i20-യുടെ ടീസര്‍ ചിത്രങ്ങള്‍ വെളിപ്പെടുത്തി ഹ്യുണ്ടായി

മെച്ചപ്പെട്ട പ്രകടനം, കൃത്യമായ ത്രോട്ടില്‍ പ്രതികരണം, മികച്ച ഇന്ധനക്ഷമത എന്നിവയ്ക്കായി 3 സ്പാര്‍ക്ക് പ്ലഗുകളും ഫ്യുവല്‍ ഇഞ്ചക്ഷനും ജനപ്രിയ മോഡലില്‍ ഇപ്പോള്‍ സജ്ജീകരിച്ചിരിച്ചിട്ടുണ്ട്.

സിംഗിള്‍-പീസ് ഹാലോജന്‍ ഹെഡ്‌ലാമ്പും ട്വിന്‍ പൈലറ്റ് ലാമ്പുകളും ബൈക്കിനെ ആകര്‍ഷകമാക്കുന്നു. ഫ്യുവല്‍ ടാങ്ക് സ്‌കൂപ്പുകളും മോട്ടോര്‍സൈക്കിളിന്റെ മസ്‌കുലര്‍ രൂപം വര്‍ധിപ്പിക്കുന്നു.
MOST READ: വരാനിരിക്കുന്ന നിസാൻ മാഗ്നൈറ്റിന്റെ അഞ്ച് സെഗ്മെന്റ ഫസ്റ്റ് ഫീച്ചറുകൾ

സ്പ്ലിറ്റ് സീറ്റുകള്‍, ഉയര്‍ന്ന ടെയില്‍ സെക്ഷന്‍, എഞ്ചിന്‍ കൗള്‍, എന്നിവ ബൈക്കിന്റെ മറ്റ് പ്രധാന സവിശേഷതകളാണ്. പള്‍സര്‍ NS200 -ന്റെ പിന്‍ഭാഗവും ശ്രദ്ധേയമാണ്. ഒരു ജോഡി എല്‍ഇഡി ടെയില്‍ലാമ്പുകളും പിന്‍വശത്തെ ആകര്‍ഷകമാക്കുന്നു.

സസ്‌പെന്‍ഷന്‍ ചുമതലകള്‍ നിര്‍വഹിക്കുന്നതിന് ഒരു ജോടി ടെലിസ്‌കോപ്പിക് ഫ്രണ്ട് ഫോര്‍ക്കുകളും പിന്നില്‍ ഒരു മോണോഷോക്കുമാണ്. സുരക്ഷയ്ക്കായി മുന്നില്‍ 300 mm പെറ്റല്‍ ഡിസ്‌കും, പിന്നില്‍ 230 mm പെറ്റല്‍ ഡിസ്‌കും നല്‍കിയിട്ടുണ്ട്.

ഉത്സവ സീസണിന്റെ ഭാഗമായി വില്‍പന കൂടുതല്‍ വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിടുന്ന ബജാജും തങ്ങളുടെ തെരഞ്ഞെടുത്ത മോഡലുകള്‍ക്ക് ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. വിപണിയിലെ ഏറ്റവും പ്രശസ്തമായ മോട്ടോര്‍സൈക്കിള്‍ ശ്രേണികളില്‍ ഒന്നായ പള്‍സര്‍ നിരയിലെ എന്‍ട്രി ലെവല്‍ പതിപ്പുകളിലൂടെ വിപണി പിടിക്കുകയാണ് പുത്തന്‍ ഓഫര്‍ പ്രഖ്യാപനത്തിലൂടെ ലക്ഷ്യമിടുന്നത്.
Image Courtesy: MRD Vlogs


Click it and Unblock the Notifications








