ടാറ്റ തരംഗം; നാല് ദശലക്ഷം യൂണിറ്റ് പ്രൊഡക്ഷൻ പിന്നിട്ട് നിർമ്മാതാക്കൾ
ടാറ്റ മോട്ടോർസ് നാല് ദശലക്ഷം യൂണിറ്റ് പ്രൊഡക്ഷൻ എന്ന ഒരു പ്രധാന ഉൽപാദന നാഴികക്കല്ല് പിന്നിട്ടിരിക്കുകയാണ്.

ഈ നേട്ടം കൈവരിച്ച് പ്രൊഡക്ഷൻ ലൈനിൽ നിന്ന് പുറത്തിറങ്ങിയ നിലവിലെ മുൻ നിര എസ്‌യുവി ഹാരിയർ കമ്പനിയുടെ പൂനെ നിർമാണ കേന്ദ്രത്തിൽ ഫ്ലാഗ് ഓഫ് ചെയ്തുകൊണ്ടാണ് ഈ അവസരം അടയാളപ്പെടുത്തിയത്.

ഇന്ത്യൻ കാർ നിർമാതാക്കൾ തങ്ങളുടെ ആദ്യത്തെ പാസഞ്ചർ വാഹനമായ സിയറ 29 വർഷം മുമ്പ് 1991 -ൽ പുറത്തിറക്കി, അതിനുശേഷം ഇൻഡിക്ക, സുമോ, സഫാരി, നാനോ തുടങ്ങിയ ബ്രാൻഡ് നിർവചിക്കുന്ന മോഡലുകൾ അവതരിപ്പിച്ചു.
MOST READ: കോംപാക്ട് എംപിവി ശ്രേണിയിലേക്ക് ചുവടുവെക്കാനൊരുങ്ങി കിയയും എംജിയും

മറ്റ് ഉൽപാദന നാഴികക്കല്ലുകൾ കണക്കിലെടുക്കുമ്പോൾ, 2005-2006 -ൽ പാസഞ്ചർ വാഹനങ്ങളുടെ ഉൽപാദനത്തിൽ ടാറ്റ ഒരു ദശലക്ഷം മാർക്കിലെത്തി.

2015 -ൽ ഇത് മൂന്ന് ദശലക്ഷം ഉൽപാദന നാഴികക്കല്ല് പിന്നിട്ടു, അതിനു ശേഷം അഞ്ച് വർഷത്തിനുള്ളിൽ നിർമ്മാതാക്കൾ നാല് ദശലക്ഷം യൂണിറ്റ് കടന്നിരിക്കുകയാണ്.
MOST READ: ബിഎസ് VI എന്‍ടോര്‍ഖ് 125-ന് ഉത്സവകാല ഓഫറുകള്‍ പ്രഖ്യാപിച്ച് ടിവിഎസ്

നിലവിൽ ടാറ്റാ മോട്ടോർസിന് നിലവിൽ അഞ്ച് ഇന്റേനൽ കംബസ്റ്റൻ എഞ്ചിൻ മോഡലുകളുണ്ട്, അതിൽ ടിയാഗോ, ടിഗോർ, നെക്‌സോൺ, ഹാരിയർ, ആൾട്രോസ് എന്നിവ ഉൾപ്പെടുന്നു.

ഇവ കൂടാതെ ഇന്ത്യൻ കാർ നിർമ്മാതാക്കൾക്ക് നെക്‌സൺ ഇവി എന്ന പൂർണ്ണ-ഇലക്ട്രിക് എസ്‌യുവിയുമുണ്ട്. ഇത് 67 ശതമാനം വിപണി വിഹിതത്തോടെ ടാറ്റയെ ഇന്ത്യയിലെ ഏറ്റവും വലിയ ഇവി നിർമാതാക്കളാക്കുന്നു.
MOST READ: സോനെറ്റിന്റെ കയറ്റുമതിയും ആരംഭിച്ച് കിയ; ഇന്ത്യയിൽ ബുക്കിംഗ് കാലയളവ് 10 ആഴ്ച്ചയോളം

കുറച്ചു കാലമായി, ഗ്രാവിറ്റാസ് എന്ന് വിളിക്കുന്ന ടാറ്റ ഹാരിയറിന്റെ ഏഴ്-സീറ്റ് പതിപ്പിൽ പ്രവർത്തിക്കുന്നു. ബ്രാൻഡിന്റെ പുതിയ മുൻനിര എസ്‌യുവി ഉടൻ വിപണിയിലെത്തും എന്ന് പ്രതീക്ഷിക്കാം.

ഇതിനുപുറമെ, പ്രീമിയം ഹാച്ച്ബാക്കായ ആൾട്രോസിന്റെ പൂർണ്ണ ഇലക്ട്രിക് പതിപ്പായ ആൾട്രോസ് ഇവിയിലും 2020 ഓട്ടോ എക്‌സ്‌പോയിൽ മൈക്രോ എസ്‌യുവി മോഡലായ HBX കൺസെപ്റ്റുകളിലും കാർ നിർമ്മാതാക്കൾ പ്രവർത്തിക്കുന്നു.
MOST READ: വരാനിരിക്കുന്ന നിസാൻ മാഗ്നൈറ്റിന്റെ അഞ്ച് സെഗ്മെന്റ ഫസ്റ്റ് ഫീച്ചറുകൾ

പ്രൊഡക്ഷൻ സ്‌പെക്ക് HBX, MY 2021 -ൽ സമാരംഭിക്കും, ഇത് ടാറ്റയുടെ ലൈനപ്പിൽ നെക്‌സോണിന് താഴെയായി സ്ഥാപിക്കും.


Click it and Unblock the Notifications








