ബെനലി ഇംപെരിയാലെ 400 ആവശ്യക്കാര്‍ ഏറുന്നു; 2020 ഒക്ടോബറില്‍ വില്‍പ്പന 103 ശതമാനം ഉയര്‍ന്നു
2020 ഒക്ടോബറില്‍ 199 യൂണിറ്റുകളുടെ വില്‍പ്പനയുമായി ഇറ്റാലിയന്‍ നിര്‍മ്മാതാക്കളായ ബെനലി. ഇതോടെ പ്രതിമാസ വില്‍പ്പനയില്‍ 103.06 ശതമാനം വര്‍ധനവാണ് രേഖപ്പെടുത്തിയത്.

ഫെഡറേഷന്‍ ഓഫ് ഓട്ടോമൊബൈല്‍ ഡീലേഴ്സ് അസോസിയേഷന്റെ (FADA) ഏറ്റവും പുതിയ വിവരങ്ങള്‍ വെളിപ്പെടുത്തിയത്. പോയ വര്‍ഷം ഇതേ കാലയളവില്‍ ഇരുചക്രവാഹന നിര്‍മ്മാതാവ് 98 യൂണിറ്റ് മാത്രമാണ് വില്‍പ്പന നടത്തിയത്.

ബ്രാന്‍ഡില്‍ നിന്നുള്ള ഇംപെരിയാലെ 400-നാണ് വിപണിയില്‍ ആവശ്യക്കാര്‍ ഏറെയും. പോയ വര്‍ഷമാണ് ഇറ്റാലിയന്‍ നിര്‍മ്മാതാക്കളായ ബെനലി മോഡലിനെ വിപണിയില്‍ എത്തിക്കുന്നത്.
MOST READ: ടൊയോട്ട ഇന്നോവ ക്രിസ്റ്റ ഫെയ്‌സ്‌ലിഫ്റ്റിന്റെ അവതരണം വൈകിയേക്കും

റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക് 350, ജാവ 42, ഹോണ്ട ഹൈനസ് CB350 എന്നിവരാണ് മോഡലിന്റെ മുഖ്യഎതിരാളികള്‍. സില്‍വര്‍, റെഡ്, ബ്ലാക്ക് പെയിന്റ് സ്‌കീമുകളില്‍ ഇംപെരിയാലെ 400 ലഭ്യമാണ്. നിലവില്‍ മോഡലിന്റെ ബിഎസ് VI പതിപ്പാണ് രാജ്യത്ത് വില്‍പ്പനയ്ക്ക് എത്തുന്നത്.

ബ്രാന്‍ഡില്‍ നിന്നും ഇന്ത്യന്‍ വിപണിയില്‍ എത്തുന്ന ആദ്യത്തെ ബിഎസ് VI മോഡല്‍ കൂടിയാണിത്. 1.99 ലക്ഷം രൂപയാണ് നവീകരിച്ച ബൈക്കിന്റെ വിപണിയിലെ എക്‌സ്‌ഷോറൂം വില. 374 സിസി സിംഗിള്‍ സിലിണ്ടര്‍ എഞ്ചിനാണ് ബൈക്കിന്റെ കരുത്ത്.

ഫ്യുവല്‍ ഇഞ്ചക്ഷന്‍ സംവിധാനത്തോടെയാണ് എഞ്ചിന്‍ നവീകരിച്ചിരിക്കുന്നത്. ഈ എഞ്ചിന്‍ 6,000 rpm -ല്‍ 21 bhp കരുത്തും 3,500 rpm -ല്‍ 29 Nm torque ഉം സൃഷ്ടിക്കും. 1950 -കളില്‍ നിര്‍മ്മിച്ച ബെനലി മോട്ടോബി റേഞ്ചില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ഇംപെരിയാലെയുടെ ജനനം.

ഡബിള്‍ ക്രാഡില്‍ സ്റ്റീല്‍ ട്യൂബ് ഫ്രെയ്മിലാണ് വാഹനത്തിന്റെ നിര്‍മാണം. 2,170 mm നീളവും 820 mm വീതിയും 1,120 mm ഉയരവുമാണുള്ളത്. വീല്‍ബേസ് 1,440 mm സീറ്റ് ഉയരം 780 mm ഉം ആണ്.
MOST READ: മാരുതി സിഎന്‍ജി കാർ വാങ്ങാൻ പദ്ധതിയുണ്ടോ? കാത്തിരിപ്പ് കാലാവധി അറിഞ്ഞിരിക്കണം

വൃത്താകൃതിയിലുള്ള ഹെഡ്‌ലാമ്പ്, ഇരട്ട പോഡ് അനലോഗ് ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, വൈഡ് ഹാന്‍ഡില്‍ബാറുകള്‍, ടിയര്‍ ഡ്രോപ്പ് ആകൃതിയിലുള്ള ഇന്ധന ടാങ്ക് എന്നിവ ബൈക്കിന്റെ പ്രത്യേകതയാണ്. 12 ലിറ്റര്‍ ഫ്യുവല്‍ ടാങ്ക് കപ്പാസിറ്റി. ഡ്യുവല്‍ ചാനല്‍ ആന്റി ലോക്ക് ബ്രേക്കിങ് സംവിധാനവും വാഹനത്തിലുണ്ട്. മുന്നില്‍ ടെലിസ്‌കോപ്പിക് ഫോര്‍ക്കും പിന്നില്‍ ഡ്യുവല്‍ ഷോക്ക് അബ്സോര്‍ബേഴ്സുമാണ് സസ്പെന്‍ഷന്‍.

ഉത്സവ സീസണ്‍ ആയതോടെ ബൈക്കിന്റെ വില്‍പ്പന വര്‍ധിപ്പിക്കുന്നതിന് പുതിയ പദ്ധതികള്‍ ബെനലി അവതരിപ്പിച്ചിരുന്നു. പുതിയ ഫിനാന്‍സ് പദ്ധതികളാണ് ബെനലി പ്രഖ്യാപിച്ചിരിക്കുന്നത്. കമ്പനി പ്രഖ്യാപിച്ച പുതിയ ഫിനാന്‍സ് പദ്ധതി പ്രകാരം 4,999 രൂപയുടെ കുറഞ്ഞ ഇഎംഐ വാഗ്ദാനം ചെയ്യുകയും പരമാവധി 85 ശതമാനം വരെ ഫണ്ട് നല്‍കുകയും ചെയ്യുന്നു.


Click it and Unblock the Notifications








