ടൊയോട്ട ഇന്നോവ ക്രിസ്റ്റ ഫെയ്‌സ്‌ലിഫ്റ്റിന്റെ അവതരണം വൈകിയേക്കും

ജനപ്രീയ മോഡലായ ഇന്നോവ ക്രിസ്റ്റയുടെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിനെ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കാനൊരുങ്ങുകയാണ് നിര്‍മ്മാതാക്കളായ ടൊയോട്ട.

ടൊയോട്ട ഇന്നോവ ക്രിസ്റ്റ ഫെയ്‌സ്‌ലിഫ്റ്റിന്റെ അവതരണം വൈകിയേക്കും

ഈ മാസം പകുതിയോടെ വിപണിയില്‍ എത്തുന്ന വാഹനത്തിന്റെ ഡെലിവറി നവംബര്‍ അവസാന ആഴ്ചയോടെ ആരംഭിക്കാനും കമ്പനി പദ്ധതിയിട്ടിരുന്നു. ഇതിന്റെ മുന്നൊരുക്കമായി ഏതാനും ഡീലര്‍ഷിപ്പുകള്‍ വാഹനത്തിനായുള്ള ബുക്കിംഗും ആരംഭിച്ചിരുന്നു.

ടൊയോട്ട ഇന്നോവ ക്രിസ്റ്റ ഫെയ്‌സ്‌ലിഫ്റ്റിന്റെ അവതരണം വൈകിയേക്കും

എന്നാല്‍ ഇപ്പോള്‍ ലഭ്യമായ റിപ്പോര്‍ട്ട് അനുസരിച്ച് വാഹനത്തിന്റെ അരങ്ങേറ്റം വൈകിയേക്കുമെന്നാണ് സൂചന. നിലവില്‍ ബെംഗളൂരുവിലെ ബിഡാദി പ്ലാന്റിലെ പ്രവര്‍ത്തനം മന്ദഗതിയിലാണ്. അതുകൊണ്ട് തന്നെ വാഹനം ബുക്ക് ചെയ്ത ഉപഭോക്താക്കള്‍ക്ക് കൃത്യമായി വിതരണം ചെയ്യുന്നതിനെ ബാധിക്കുമെന്ന് ഒരു വക്താവ് പറഞ്ഞു.

MOST READ: KL‌ 08 BW 0001; കേരളത്തിലെ ആദ്യ ജീപ്പ് റാങ്‌ലർ റൂബിക്കണിന്റെ നമ്പർ പ്ലേറ്റിന്റെ വില 6.25 ലക്ഷം രൂപ

ടൊയോട്ട ഇന്നോവ ക്രിസ്റ്റ ഫെയ്‌സ്‌ലിഫ്റ്റിന്റെ അവതരണം വൈകിയേക്കും

ജാപ്പനീസ് ബ്രാന്‍ഡിന്റെ വില്‍പ്പന 2020 സെപ്റ്റംബറില്‍ 52 ശതമാനം വര്‍ധിച്ച് 8,116 യൂണിറ്റായി രേഖപ്പെടുത്തി. ഒക്ടോബറില്‍ ആഭ്യന്തര വില്‍പ്പനയില്‍ 1.87 ശതമാനം ഇടിവ് രേഖപ്പെടുത്തി. 12,373 യൂണിറ്റാണായിരുന്നു വിറ്റഴിച്ചത്. പ്ലാന്റിലെ പ്രവര്‍ത്തനം മന്ദഗതിയിലാണ് പോകുന്നതെങ്കില്‍, ഈ ഉത്സവ സീസണില്‍ വലിയ തലവേദന സൃഷ്ടിക്കുന്നതിനൊപ്പം അതിന്റെ വില്‍പ്പന ഭാഗത്തും വലിയ ഇടിവ് രേഖപ്പെടുത്തുമെന്നാണ് സൂചന.

ടൊയോട്ട ഇന്നോവ ക്രിസ്റ്റ ഫെയ്‌സ്‌ലിഫ്റ്റിന്റെ അവതരണം വൈകിയേക്കും

പണിമുടക്കിനെത്തുടര്‍ന്ന് കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് ബ്രാന്‍ഡ് അതിന്റെ ഉത്പാദന കേന്ദ്രം അടച്ചുപൂട്ടി. യൂണിയനിലെ ഒരു സ്റ്റാഫ് അംഗത്തെ സസ്‌പെന്‍ഡ് ചെയ്തുമായി ബന്ധപ്പെട്ടായിരുന്നു സംഭവമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 1,200-ല്‍ അധികം ജീവനക്കാര്‍ ഫാക്ടറിക്കുള്ളില്‍ പണിമുടക്കി, ടൊയോട്ട ഈ തീരുമാനത്തെ പിന്തുണച്ചു, ഈ അംഗം കമ്പനിയുടെ നയങ്ങള്‍ ലംഘിച്ചുവെന്നും വിവേചനരഹിതമായ നിയമപ്രകാരം കുറ്റം ചുമത്തിയെന്നും പറഞ്ഞു.

MOST READ: മാരുതി സിഎന്‍ജി കാർ വാങ്ങാൻ പദ്ധതിയുണ്ടോ? കാത്തിരിപ്പ് കാലാവധി അറിഞ്ഞിരിക്കണം

ടൊയോട്ട ഇന്നോവ ക്രിസ്റ്റ ഫെയ്‌സ്‌ലിഫ്റ്റിന്റെ അവതരണം വൈകിയേക്കും

6,500-ല്‍ അധികം ജീവനക്കാരുള്ള 432 ഏക്കറില്‍ വ്യാപിച്ചുകിടക്കുന്ന ബിഡാദി പ്ലാന്റിന് മൂന്ന് ലക്ഷത്തിലധികം യൂണിറ്റ് ഉത്പാദന ശേഷിയുണ്ട്. ഇന്ത്യയിലെ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന മോഡലായ ഇന്നോവ ക്രിസ്റ്റ, ഫോര്‍ച്യൂണര്‍ എന്നിവയുടെ ഉത്പാദനവും ഇവിടെയാണ് നടക്കുന്നത്. പ്ലാന്റിലെ സമരം ഇന്നോവ ക്രിസ്റ്റ ഫെയ്‌സ്‌ലിഫ്റ്റിന്റെ അവതരണം വൈകാനും വഴിയൊരുക്കുമെന്നാണ് സൂചന.

ടൊയോട്ട ഇന്നോവ ക്രിസ്റ്റ ഫെയ്‌സ്‌ലിഫ്റ്റിന്റെ അവതരണം വൈകിയേക്കും

അതേസമയം ഏറെ പ്രതീക്ഷയോടെയാണ് വാഹനത്തിന്റെ അരങ്ങേറ്റം വിപണി കാത്തിരിക്കുന്നത്. ഈ വര്‍ഷം ഒക്ടോബറില്‍ ഇന്തോനേഷ്യയില്‍ ഇന്നോവ ക്രിസ്റ്റ ഫെയ്‌സ്‌ലിഫ്റ്റിനെ വെളിപ്പെടുത്തിയിരുന്നു. പുനര്‍രൂപകല്‍പ്പന ചെയ്ത ഗ്രില്‍ ഉള്‍ക്കൊള്ളുന്ന പുതിയ ഫ്രണ്ട് ഫാസിയ എംപിവിക്ക് ലഭിക്കുന്നു. പുതിയ ഫ്രണ്ട് ബമ്പറില്‍ ടേണ്‍ ഇന്‍ഡിക്കേറ്ററുകള്‍ ത്രികോണാകൃതിയില്‍ ഇടംപിടിക്കുന്നു.

MOST READ: അഞ്ഞൂറ് കഴിഞ്ഞ് ഇനി ആയിരത്തിലേക്ക്; ഥാറിന്റെ 1,000 യൂണിറ്റുകളുടെ മെഗാ ഡെലിവറിയുമായി മഹീന്ദ്ര

ടൊയോട്ട ഇന്നോവ ക്രിസ്റ്റ ഫെയ്‌സ്‌ലിഫ്റ്റിന്റെ അവതരണം വൈകിയേക്കും

കൂടാതെ വൃത്താകൃതിയിലുള്ള ഫോഗ് ലാമ്പുകള്‍, 16 ഇഞ്ച് പുതിയ ഡയമണ്ട് കട്ട് അലോയ് വീലുകള്‍ എന്നിവയൊക്കെ വാഹനത്തിന്റെ സവിശേഷതകളാണ്. പിന്‍വശത്ത് വലിയ മാറ്റങ്ങളൊന്നും ഉണ്ടായിരിക്കില്ല.

ടൊയോട്ട ഇന്നോവ ക്രിസ്റ്റ ഫെയ്‌സ്‌ലിഫ്റ്റിന്റെ അവതരണം വൈകിയേക്കും

ടെയില്‍ ലൈറ്റുകള്‍ക്കിടയില്‍ കറുത്ത ഭാഗം നമ്പര്‍ പ്ലേറ്റ് വരെ നീളുന്നു. ഇന്തോനേഷ്യയില്‍ പുറത്തിറക്കിയ പുതിയ പതിപ്പിന്റെ ക്യാബിനകത്ത് ഒരു പുതിയ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററിനൊപ്പം ഒരു കറുത്ത നിറമാണ് കമ്പനി അവതരിപ്പിക്കുന്നത്.

MOST READ: മീറ്റിയോര്‍ 350; വേരിയന്റ് തിരിച്ചുള്ള ഫീച്ചറുകള്‍ പരിചയപ്പെടാം

ടൊയോട്ട ഇന്നോവ ക്രിസ്റ്റ ഫെയ്‌സ്‌ലിഫ്റ്റിന്റെ അവതരണം വൈകിയേക്കും

മൊത്തത്തിലുള്ള ലേഔട്ട് അതേപടി നിലനിര്‍ത്തിയിട്ടുണ്ടെങ്കിലും, ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ കണക്റ്റിവിറ്റിയോടുകൂടിയ പുതിയ 9.0 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം നിര്‍മ്മാതാക്കള്‍ വാഗ്ദാനം ചെയ്തേക്കും. ക്രൂയിസ് കണ്‍ട്രോള്‍, കീലെസ് എന്‍ട്രി, ഗോ ആംബിയന്റ് ലൈറ്റിംഗ്, ലെതറെറ്റ് സീറ്റ് കവറുകള്‍, റിവേഴ്‌സ് പാര്‍ക്കിംഗ് ക്യാമറ എന്നിവയും പുതിയ പതിപ്പിന്റെ സവിശേഷതകളാകും.

Most Read Articles

Malayalam
English summary
Toyota Innova Crysta Facelift India Launch May Be Delayed. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X