മീറ്റിയോര്‍ 350; വേരിയന്റ് തിരിച്ചുള്ള ഫീച്ചറുകള്‍ പരിചയപ്പെടാം
മീറ്റിയോര്‍ 350 എന്നൊരു മോഡലിനെ ഏതാനും ദിവസങ്ങള്‍ക്ക് മുന്നെയാണ് റോയല്‍ എന്‍ഫീല്‍ഡ് വിപണിയില്‍ അവതരിപ്പിക്കുന്നത്. തണ്ടേര്‍ബേര്‍ഡിന്റെ പിന്‍ഗാമിയായിട്ടാണ് ഈ ക്രൂയിസര്‍ മോട്ടോര്‍സൈക്കിള്‍ എത്തുന്നത്.

പുതിയ റോയല്‍ എന്‍ഫീല്‍ഡ് മീറ്റിയോര്‍ 350 തികച്ചും പുതിയ ചേസിസ്, എഞ്ചിന്‍, പുതിയ സവിശേഷതകളും ഉപകരണങ്ങളും കൊണ്ട് നിറഞ്ഞിരിക്കുന്നു. ഒരു പുതിയ എഞ്ചിനാണ് ബൈക്കില്‍ അവതരിപ്പിച്ചിരിക്കുന്നത്.

അഞ്ച് സ്പീഡ് ഗിയര്‍ബോക്സുമായി ജോടിയാക്കിയ 349 സിസി സിംഗിള്‍ സിലിണ്ടര്‍ എയര്‍ ഓയില്‍ കൂള്‍ഡ് എഞ്ചിനാണ് ബൈക്കിന്റെ കരുത്ത്. ഈ എഞ്ചിന്‍ 6,100 rpm-ല്‍ 20.7 bhp കരുത്തും 4,500 rom-ല്‍ 27 Nm torque ഉം ആണ് ഉത്പാദിപ്പിക്കുന്നത്.

ഫയര്‍ബോള്‍, സ്റ്റെല്ലാര്‍, സൂപ്പര്‍നോവ എന്നിങ്ങനെ മൂന്ന് വേരിയന്റുകളിലായാണ് ബൈക്ക് വില്‍പ്പനയ്ക്ക് എത്തുന്നത്. പ്രാരംഭ പതിപ്പിന് 1.75 ലക്ഷം രൂപയും ഉയര്‍ന്ന പതിപ്പിന് 1.90 ലക്ഷം രൂപയുമാണ് എക്‌സ്‌ഷോറൂം വില.

മൂന്ന് വേരിയന്റുകളും നിറയെ ഫീച്ചറുകളാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. മീറ്റിയോര്‍ 350-യുടെ മൂന്ന് വേരിയന്റുകള്‍ക്കും വില, സവിശേഷത / ഫീച്ചറുകള്‍, നിറങ്ങള്‍ എന്നിവയില്‍ വളരെയധികം വ്യത്യാസങ്ങളുണ്ട്. മീറ്റിയോര്‍ 350 ഓഫറിന്റെ ഓരോ വേരിയന്റുകളും എന്തൊക്കെ ഫീച്ചറുകളും സവിശേഷതകളുമാണ് നല്‍കുന്നതെന്ന് നോക്കാം.
MOST READ: നിസാൻ മാഗ്നൈറ്റിന്റെ ബുക്കിംഗ് അനൗദ്യോഗികമായി ആരംഭിച്ച് ഡീലർഷിപ്പുകൾ

മീറ്റിയോര്‍ 350 ഫയര്‍ബോള്‍
മോട്ടോര്‍ സൈക്കിള്‍ ശ്രേണിയിലെ അടിസ്ഥാന-സ്‌പെക്ക് മോഡലാണ് മീറ്റിയോര്‍ 350 ഫയര്‍ബോള്‍. 1.76 ലക്ഷം രൂപയാണ് ഈ വേരിയന്റിന്റെ എക്‌സ്‌ഷോറൂം വില. വേരിയന്റിന് തണ്ടര്‍ബേര്‍ഡ് 350 X-നു സമാനമായ രൂപകല്‍പ്പനയുണ്ട്.

ഫയര്‍ബോള്‍ വേരിയന്റിലെ ചില സവിശേഷതകള്‍:
- ടിപ്പര്‍ നാവിഗേഷന്‍
- ടാങ്ക് വശങ്ങളില്‍ സ്റ്റിക്കര്‍ ഡെക്കല്‍
- എല്ലായിടത്തും ബ്ലാക്ക് ഔട്ട് പരിവേഷം
- രണ്ട് സിംഗിള്‍-ടോണ്‍ കളര്‍ ഓപ്ഷനുകള്‍ (ഫയര്‍ബോള്‍ യെല്ലോ & ഫയര്‍ബോള്‍ റെഡ്)
- ഫ്യുവല്‍ ടാങ്കിലെ 3D റോയല്‍ എന്‍ഫീല്‍ഡ് ബാഡ്ജ്
- എക്സ്ഹോസ്റ്റ് കവറുകള്‍, ഹാന്‍ഡ്ബാറുകള്‍ എന്നിവയിലും മറ്റുള്ളവയിലും ക്രോം ഇന്‍സേര്‍ട്ടുകള്‍
- പില്യണ്‍ ബാക്ക് റെസ്റ്റ്
- മൂന്ന് സിംഗിള്‍-ടോണ്‍ കളര്‍ ഓപ്ഷനുകള്‍ (ഡാര്‍ക്ക് റെഡ്, ഡാര്‍ക്ക് ബ്ലൂ, മാറ്റ് ബ്ലാക്ക്)
- സ്‌റ്റൈലിഷ് മെഷീന്‍-ഫിനിഷ് അലോയ് വീലുകള്‍
- ഇന്‍ഡിക്കേറ്ററുകളിലെ ക്രോം ഇന്‍സേര്‍ട്ടുകള്‍
- പുതിയ സീറ്റ് കവറുകള്‍
- വലിയ ഫ്രണ്ട് വിന്‍ഡ്‌സ്‌ക്രീന്‍
- രണ്ട് ഡ്യുവല്‍-ടോണ്‍ കളര്‍ ഓപ്ഷനുകള്‍ (ബ്രൗണ്‍ / ബ്ലാക്ക് & ബ്ലൂ / ബ്ലാക്ക്)
MOST READ: വരവിനൊരുങ്ങി ഇന്നോവ ക്രിസ്റ്റ ഫെയ്‌സ്‌ലിഫ്റ്റ്; അറിഞ്ഞിരിക്കേണ്ട 7 കാര്യങ്ങള്‍

മീറ്റിയോര്‍ 350 സ്റ്റെല്ലാര്‍
മോഡല്‍ ശ്രേണിയിലെ മിഡ്-സ്‌പെക്ക് വേരിയന്റാണ് സ്റ്റെല്ലാര്‍. മീറ്റിയോര്‍ 350 സ്റ്റെല്ലാര്‍ പതിപ്പിന്, പ്രാരംഭ വേരിയന്റിനേക്കാള്‍ 5,000 രൂപ കൂടുതലാണ്. 1.81 ലക്ഷം രൂപയാണ് എക്‌സ്‌ഷോറൂം വില. ഫയര്‍ബോളില്‍ നിന്നുള്ള എല്ലാ സവിശേഷതകളും ഉള്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും, കുറച്ച് അധിക സവിശേഷതകളും ഈ വേരിയന്റില്‍ കാണാന്‍ സാധിക്കും.

ഈ അധിക സവിശേഷതകള്‍ പരിശോധിക്കാം
MOST READ: ബാറ്ററികളില്‍ വിപുലീകൃത വാറന്റിയുമായി ഫോക്‌സ്‌വാഗണ്‍

മീറ്റിയോര്‍ 350 സൂപ്പര്‍നോവ
മോഡല്‍ നിരയിലെ ഏറ്റവും ഉയര്‍ന്ന വേരിയന്റാണ് സൂപ്പര്‍നോവ. സൂപ്പര്‍നോവ പതിപ്പിന് 1.90 ലക്ഷം രൂപയാണ് എക്‌സ്‌ഷോറൂം വില. ഫയര്‍ബോള്‍ വേരിയന്റിനേക്കാള്‍ 14,000 രൂപയും സ്റ്റെല്ലറിനേക്കാള്‍ 9,000 രൂപയും കൂടുതലാണ്.

സ്റ്റെല്ലറിന് സമാനമായി, ടോപ്പ്-സ്‌പെക്ക് ട്രിം അതിന്റെ ലോവര്‍ വേരിയന്റില്‍ നിന്നുള്ള മിക്ക സവിശേഷതകളും മുന്നോട്ട് കൊണ്ടുപോകുന്നു, കൂടാതെ കുറച്ച് അധിക സവിശേഷതകളും ഉള്‍ക്കൊള്ളുന്നു.

സൂപ്പര്‍നോവ വേരിയന്റില്‍ വാഗ്ദാനം ചെയ്യുന്ന പുതിയ സവിശേഷതകള്‍ പരിശോധിക്കാം


Click it and Unblock the Notifications








