i20; വയർലെസ് ആപ്പിൾ കാർപ്ലേയും ആൻഡ്രോയിഡ് ഓട്ടോയും വാഗ്‌ദാനം ചെയ്യുന്ന ആദ്യ ഇന്ത്യൻ നിർമിത കാർ

മഹീന്ദ്ര ഥാറിന് ശേഷം ഇന്ത്യൻ വാഹന പ്രേമികൾ കാത്തിരുന്ന അവതരണമായിരുന്നു മൂന്നാംതലമുറ i20 പ്രീമിയം ഹാച്ച്ബാക്കിന്റേത്. മികച്ച ഡിസൈനും നിറയെ ഫീച്ചറുകളുമായി എത്തിയ മോഡലിനെ ഇരുകൈയ്യും നീട്ടിയാണ് വിപണി സ്വീകരിച്ചതും.

i20; വയർലെസ് ആപ്പിൾ കാർപ്ലേയും ആൻഡ്രോയിഡ് ഓട്ടോയും വാഗ്‌ദാനം ചെയ്യുന്ന ആദ്യത്തെ ഇന്ത്യൻ നിർമിത കാർ

സവിശേഷതകളാൽ സമ്പന്നമായ ഈ കാർ ഇന്ന് ഇന്ത്യയിലെ പ്രീമിയം ഹാച്ച്ബാക്ക് ശ്രേണിയിൽ പുതിയ മാനങ്ങളാണ് സൃഷ്‌ടിക്കുന്നത്. i20 അതിന്റെ എല്ലാ എതിരാളികളേക്കാളും മികച്ച രീതിയിൽ സജ്ജീകരിച്ചിട്ടുണ്ടെങ്കിലും ഫീച്ചറുകളെ സംബന്ധിച്ചിടത്തോളം ഒന്നോ രണ്ടോ സെഗ്‌മെന്റുകളെ വെല്ലുവിളിക്കാനുള്ള ശേഷിയുമുണ്ട്.

i20; വയർലെസ് ആപ്പിൾ കാർപ്ലേയും ആൻഡ്രോയിഡ് ഓട്ടോയും വാഗ്‌ദാനം ചെയ്യുന്ന ആദ്യത്തെ ഇന്ത്യൻ നിർമിത കാർ

ടോപ്പ് എൻഡ് ആസ്‌ത വേരിയന്റുകൾക്ക് 10.25 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം ലഭിക്കുമ്പോൾ മിഡ് ലെവൽ സ്‌പോർട്‌സ് പതിപ്പിന് 8.0 ഇഞ്ച് യൂണിറ്റ് ലഭിക്കും.

MOST READ: സിവിക്കിനും പുതുമോഡൽ ഒരുങ്ങുന്നു; ടീസർ വീഡിയോ പങ്കുവെച്ച് ഹോണ്ട

i20; വയർലെസ് ആപ്പിൾ കാർപ്ലേയും ആൻഡ്രോയിഡ് ഓട്ടോയും വാഗ്‌ദാനം ചെയ്യുന്ന ആദ്യത്തെ ഇന്ത്യൻ നിർമിത കാർ

എന്നാൽ കൗതുകമുണർത്തുന്ന ഒരു കാര്യം പറയട്ടെ ഈ ചെറിയ 8.0 ഇഞ്ച് സ്‌ക്രീൻ ടോപ്പ് എൻഡ് വേരിയന്റുകൾ വാഗ്ദാനം ചെയ്യാത്ത സവിശേഷമായ കണക്റ്റിവിറ്റി സാങ്കേതികവിദ്യകളാണ് വാഗ്ദാനം ചെയ്യുന്നത്.

i20; വയർലെസ് ആപ്പിൾ കാർപ്ലേയും ആൻഡ്രോയിഡ് ഓട്ടോയും വാഗ്‌ദാനം ചെയ്യുന്ന ആദ്യത്തെ ഇന്ത്യൻ നിർമിത കാർ

പുതുതലമുറ i20-യുടെ സ്‌പോർട്‌സ് വേരിയന്റിൽ വയർലെസ് ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ എന്നിവയാണ് ഹ്യുണ്ടായി അണിനിരത്തുന്നത്. നിലവിൽ ഇന്ത്യൻ വിപണിയിൽ 40 ലക്ഷം രൂപയിൽ താഴെയുള്ള മറ്റൊരു കാറിലും ഇത് ലഭ്യമാകില്ല എന്നതാണ് ഹൈലൈറ്റ്.

MOST READ: കാര്‍ണിവലിന് 2.5 ലക്ഷം രൂപ വരെ ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ച് കിയ

i20; വയർലെസ് ആപ്പിൾ കാർപ്ലേയും ആൻഡ്രോയിഡ് ഓട്ടോയും വാഗ്‌ദാനം ചെയ്യുന്ന ആദ്യത്തെ ഇന്ത്യൻ നിർമിത കാർ

ലഭ്യമായ മൂന്ന് എഞ്ചിൻ ഓപ്ഷനിലും സ്പോർട്സ് വേരിയന്റ് കമ്പനി ഉൾപ്പെടുത്തിയിട്ടുണ്ട്. സ്‌പോർട്‌സ് 1.2 ലിറ്റർ പെട്രോൾ മാനുവലിന് വില 7.60 ലക്ഷം രൂപയും 1.2 ലിറ്റർ പെട്രോൾ IVT പതിപ്പിനായി 8.60 ലക്ഷം രൂപയുമാണ് എക്സ്ഷോറൂം വിലയായി മുടക്കേണ്ടത്.

i20; വയർലെസ് ആപ്പിൾ കാർപ്ലേയും ആൻഡ്രോയിഡ് ഓട്ടോയും വാഗ്‌ദാനം ചെയ്യുന്ന ആദ്യത്തെ ഇന്ത്യൻ നിർമിത കാർ

അതേസമയം1.0 ലിറ്റർ ടർബോ പെട്രോൾ സ്‌പോർട്‌സ് വേരിയന്റിന് ആറ് സ്പീഡ് iMT ഗിയർബോക്സ് ഓപ്ഷനാണ് ലഭിക്കുന്നത്. ഇതിന് 8.80 ലക്ഷം രൂപ വിലവരും. i20 സ്‌പോർട്‌സ് 1.5 ലിറ്റർ ഡീസൽ 6 മാനുവലിന് 9 ലക്ഷം രൂപയാണ് വില നിശ്ചയിച്ചിരിക്കുന്നത്.

MOST READ: വാഹനങ്ങളുടെ ഫിറ്റ്നസിനും രജിസ്ട്രേഷൻ പുതുക്കലിനും ഫാസ്ടാഗ്‌ നിർബന്ധമാക്കും

i20; വയർലെസ് ആപ്പിൾ കാർപ്ലേയും ആൻഡ്രോയിഡ് ഓട്ടോയും വാഗ്‌ദാനം ചെയ്യുന്ന ആദ്യത്തെ ഇന്ത്യൻ നിർമിത കാർ

1.2 ലിറ്റർ നാല് സിലിണ്ടർ NA പെട്രോൾ എഞ്ചിൻ പരമാവധി 83 bhp കരുത്താണ് വികസിപ്പിക്കുന്നത്. ഇത് IVT മോഡലിൽ 88 bhp പവർ വാഗ്‌ദാനം ചെയ്യുന്നു. 1.0 ലിറ്റർ ത്രീ സിലിണ്ടർ ടർബോചാർജ്ഡ് പെട്രോൾ എഞ്ചിന് യഥാക്രമം 120 bhp കരുത്തിൽ 172 torque ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്.

i20; വയർലെസ് ആപ്പിൾ കാർപ്ലേയും ആൻഡ്രോയിഡ് ഓട്ടോയും വാഗ്‌ദാനം ചെയ്യുന്ന ആദ്യത്തെ ഇന്ത്യൻ നിർമിത കാർ

മറുവശത്ത് ആറ് സ്പീഡ് മാനുവൽ ഗിയർബോക്സുമായി ജോടിയാക്കിയ 1.5 ലിറ്റർ ഓയിൽ ബർണർ യൂണിറ്റ് 100 bhp പവറിൽ 240 Nm torque ആണ് വാഗ്‌ദാനം ചെയ്യുന്നത്. മാരുതി സുസുക്കി ബലേനോ, ടാറ്റ ആൾട്രോസ്, ഫോക്‌സ്‌വാഗണ്‍ പോളോ, ഹോണ്ട ജാസ്, ടൊയോട്ട ഗ്ലാൻസ തുടങ്ങിയ മോഡലുകളുമായാണ് പുതിയ i20 മാറ്റുരയ്ക്കുന്നത്.

MOST READ: ബാറ്ററികളില്‍ വിപുലീകൃത വാറന്റിയുമായി ഫോക്‌സ്‌വാഗണ്‍

i20; വയർലെസ് ആപ്പിൾ കാർപ്ലേയും ആൻഡ്രോയിഡ് ഓട്ടോയും വാഗ്‌ദാനം ചെയ്യുന്ന ആദ്യത്തെ ഇന്ത്യൻ നിർമിത കാർ

പെട്രോള്‍, ഡീസല്‍ എഞ്ചിനുകളിലായി എത്തുന്ന മോഡലിന്റെ അടിസ്ഥാന വേരിയന്റിന് 6.80 ലക്ഷം രൂപയും ടോപ്പ് എന്‍ഡ് വേരിയന്റിന് 11.18 ലക്ഷം രൂപയുമാണ് എക്സ്ഷോറൂം വില. പുതിയ മോഡലിന്റെ വിൽപ്പന ആരംഭിക്കുന്നതോടെ വരും ദിവസങ്ങളിൽ മികച്ച വിൽപ്പനയായിരിക്കും ഹ്യുണ്ടായിക്ക് നേടാൻ സാധിക്കുക.

Most Read Articles

Malayalam
English summary
New Hyundai i20 Sportz Variant Offering Wireless Apple CarPlay and Android Auto Feature. Read in Malayalam
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X