സിവിക്കിനും പുതുമോഡൽ ഒരുങ്ങുന്നു; ടീസർ വീഡിയോ പങ്കുവെച്ച് ഹോണ്ട

ആഗോള തലത്തിൽ തന്നെ ഏറ്റവും ജനപ്രിയമായ ഹോണ്ട കാറുകളിൽ ഒന്നാണ് സിവിക്. പത്ത് തലമുറ മാറ്റങ്ങൾക്ക് വിധേയമായ ഈ പ്രീമിയം എക്‌സിക്യൂട്ടീവ് സെഡാൻ 2022-ഓടെ പുതിയ ആവർത്തനത്തിലേക്ക് ചേക്കേറും.

സിവിക്കിനും പുതുമോഡൽ ഒരുങ്ങുന്നു; ടീസർ വീഡിയോ പങ്കുവെച്ച് ഹോണ്ട

അതിന്റെ ഭാഗമായി 2022 ഹോണ്ട സിവിക്കിന്റെ പ്രോട്ടോടൈപ്പിനെ ജാപ്പനീസ് ബ്രാൻഡ് അടുത്തയാഴ്ച പരിചയപ്പെടുത്തുകയും ചെയ്യും. അതിനപ മുന്നോടിയായി പുതിയൊരു ടീസർ വീഡിയോ കമ്പനി പുറത്തിറക്കിയിരിക്കുകയാണ്.

2022 മോഡലിൽ നിന്ന് എന്തെല്ലാമാണ് പ്രതീക്ഷിക്കേണ്ടതെന്നതിനെക്കുറിച്ചുള്ള സൂചനയാണ് ടീസർ വീഡിയോ പറഞ്ഞുവെക്കുന്നത്. കൂടാതെ സ്റ്റൈലിംഗ് എക്സ്ട്രാവാഗാൻസ സെഡാൻ പ്രേമികളെ വീണ്ടും കൊടിമുടിയിലെത്തിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

MOST READ: വാഹനങ്ങളുടെ ഫിറ്റ്നസിനും രജിസ്ട്രേഷൻ പുതുക്കലിനും ഫാസ്ടാഗ്‌ നിർബന്ധമാക്കും

സിവിക്കിനും പുതുമോഡൽ ഒരുങ്ങുന്നു; ടീസർ വീഡിയോ പങ്കുവെച്ച് ഹോണ്ട

പതിനൊന്നാം തലമുറയിൽ ഹോണ്ട സിവിക് കൂടുതൽ സമകാലികമായും നിലവിലെ കാലഘട്ടത്തിൽ വാങ്ങുന്നവരുടെ ആവശ്യങ്ങൾക്കും പ്രതീക്ഷകൾക്കും അനുസൃതമായി പ്രവർത്തിക്കും. കൂടുതൽ അത്ലറ്റിക് അപ്പീലും ഒരു ആംഗുലർ ഡിസൈൻ ഭാഷ്യവുമാണ് വരാനിരിക്കുന്ന സിവിക്കിൽ കാണാൻ സാധിക്കുക.

സിവിക്കിനും പുതുമോഡൽ ഒരുങ്ങുന്നു; ടീസർ വീഡിയോ പങ്കുവെച്ച് ഹോണ്ട

പ്രോട്ടോടൈപ്പ് പതിപ്പിന് ക്രോമിലെ ഹോണ്ട ബാഡ്ജിനൊപ്പം ഒരു ഗ്ലോസി ബ്ലാക്ക് ഗ്രില്ലും മുൻവശത്ത് ഇടംപിടിക്കും. വീലുകളും അതേ നിറത്തിലാണ് ഒരുങ്ങിയിരിക്കുന്നത്. കൂടാതെ മുൻവശത്തും പിൻവശത്തും നേർത്തതും എന്നാൽ സ്റ്റൈലിഷായതുമായ എൽഇഡി ലൈറ്റുകൾ കൊണ്ട് അലങ്കരിക്കും.

MOST READ: നിസാൻ മാഗ്നൈറ്റിന്റെ ബുക്കിംഗ് അനൗദ്യോഗികമായി ആരംഭിച്ച് ഡീലർഷിപ്പുകൾ

സിവിക്കിനും പുതുമോഡൽ ഒരുങ്ങുന്നു; ടീസർ വീഡിയോ പങ്കുവെച്ച് ഹോണ്ട

എന്നാൽ എഞ്ചിൻ ഓപ്ഷനെക്കുറിച്ച് ഇതുവരെ ഒരു വ്യക്തമായ ധാരണ ഹോണ്ട നൽകിയിട്ടില്ല. എന്നിരുന്നാലും വ്യത്യസ്ത ട്യൂൺ അവസ്ഥയിലുള്ള ഫോർ സിലിണ്ടർ പെട്രോൾ എഞ്ചിനുകൾ 2020 മോഡൽ സെഡാനിൽ പ്രതീക്ഷിക്കാമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

സിവിക്കിനും പുതുമോഡൽ ഒരുങ്ങുന്നു; ടീസർ വീഡിയോ പങ്കുവെച്ച് ഹോണ്ട

നിരവധി വിപണികളിൽ ഓട്ടോമാറ്റിക് ഗിയർബോക്സ് വേരിയന്റുകൾക്ക് വർധിച്ചുവരുന്ന ആവശ്യം കണക്കിലെടുത്താലും ഹോണ്ട സിവിക്കിൽ മാനുവൽ ഗിയർബോക്സ് ഓപ്ഷൻ തന്നെയാകും സ്റ്റാൻഡേർഡായി ലഭ്യമാവുക.

MOST READ: മികച്ച രൂപകല്‍പ്പന, നിറയെ ഫീച്ചറുകള്‍; പുതിയ ഹ്യുണ്ടായി i20 പരിചയപ്പെടാം: വീഡിയോ

സിവിക്കിനും പുതുമോഡൽ ഒരുങ്ങുന്നു; ടീസർ വീഡിയോ പങ്കുവെച്ച് ഹോണ്ട

ഇപ്പോൾ സ്റ്റൈലിംഗ് അപ്‌ഡേറ്റുകളിലേക്കാണ് ഹോണ്ട ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. അതിനാൽ നിരവധി ആഗോള വിപണികളിൽ വിൽപ്പനയ്‌ക്കെത്തിച്ചിരിക്കുന്ന സിവിക്കിന്റെ പുതിയ മോഡൽ നിലവിലെ ആവർത്തനത്തിൽ നിന്ന് നിരവധി ഘട്ടങ്ങൾ മുന്നിലായിരിക്കും.

സിവിക്കിനും പുതുമോഡൽ ഒരുങ്ങുന്നു; ടീസർ വീഡിയോ പങ്കുവെച്ച് ഹോണ്ട

ആദ്യം അന്താരാഷ്ട്ര വിപണികളിൽ ഇടംപിടിച്ചതിനു ശേഷം 2022 അവസാനത്തോടെ മാത്രമാകും ഹോണ്ട സിവിക്കിന്റെ പതിനൊന്നാം തലമുറ മോഡൽ ഇന്ത്യയിലേക്ക് എത്തുകയെന്നാണ് സൂചന.

Most Read Articles

Malayalam
കൂടുതല്‍... #ഹോണ്ട #honda
English summary
2022 Honda Civic Teased. Read in Malayalam
Story first published: Friday, November 13, 2020, 11:29 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X