മികച്ച രൂപകല്‍പ്പന, നിറയെ ഫീച്ചറുകള്‍; പുതിയ ഹ്യുണ്ടായി i20 പരിചയപ്പെടാം: വീഡിയോ

ഏറെ ആകാംഷയോടെ കാത്തിരുന്ന വാഹനങ്ങളിലൊന്നാണ് ഹ്യുണ്ടായിയുടെ പുതിയ i20. മാസങ്ങള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ ഈ പ്രീമിയം ഹാച്ച്ബാക്ക് മോഡല്‍ ഇപ്പോള്‍ ഇന്ത്യയില്‍ വില്‍പ്പനയ്ക്ക് എത്തി.

മികച്ച രൂപകല്‍പ്പന, നിറയെ ഫീച്ചറുകള്‍; പുതിയ ഹ്യുണ്ടായി i20 പരിചയപ്പെടാം: വീഡിയോ

പെട്രോള്‍, ഡീസല്‍ എഞ്ചിനുകളിലായി എത്തുന്ന മോഡലിന്റെ അടിസ്ഥാന വേരിയന്റിന് 6.80 ലക്ഷം രൂപയും ടോപ്പ് എന്‍ഡ് വേരിയന്റിന് 11.18 ലക്ഷം രൂപയുമാണ് എക്സ്ഷോറൂം വില. മൂന്നാം തലമുറ i20-യില്‍ നിരവധി പരീക്ഷണങ്ങള്‍ക്കാണ് കമ്പനി മുന്‍കൈ എടുത്തിരിക്കുന്നത്.

1.2 ലിറ്റര്‍ പെട്രോള്‍, 1.5 ലിറ്റര്‍ ഡീസല്‍, 1.0 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എന്നീ മൂന്ന് എഞ്ചിന്‍ ഓപ്ഷനുകളിലും അഞ്ച് ഗിയര്‍ ഓപ്ഷനുകളിലുമാണ് പുതുതലമുറ i20 എത്തിയിരിക്കുന്നത്. പെട്രോള്‍ എഞ്ചിനൊപ്പം സിവിടിയും ടര്‍ബോ എഞ്ചിന്‍ മോഡലിനൊപ്പം ഏഴ് സ്പീഡ് ഡ്യുവല്‍ ക്ലച്ച് അല്ലെങ്കില്‍ ഇന്റലിജെന്റ് മാനുവല്‍ ഗിയര്‍ബോക്‌സ്, അഞ്ച് സ്പീഡ് മാനുവന്‍ എന്നിവയായിരിക്കും ഗിയര്‍ബോക്‌സ്.

പഴയ പതിപ്പിനെ ഉടച്ചുവാര്‍ത്ത ഡിസൈന്‍ ആണ് പുതിയ വാഹനത്തിന്റെ പ്രധാന സവിശേഷത. അതിനൊപ്പം തന്നെ നിരവധി ഫീച്ചറുകളും വാഹനത്തിന്റെ സവിശേഷതയാണ്. മാരുതി സുസുക്കി ബലേനോ, ടൊയോട്ട ഗ്ലാന്‍സ, ടാറ്റ ആള്‍ട്രോസ്, ഫോക്‌സ്‌വാഗണ്‍ പോളോ, ഹോണ്ട ജാസ് എന്നിവരാണ് വിപണിയില്‍ മോഡലിന്റെ മുഖ്യഎതിരാളികള്‍.

നിങ്ങള്‍ക്കായി ഞങ്ങളുടെ ടെസ്റ്റ് ഡ്രൈവ് അനുഭവങ്ങള്‍ ഈ വീഡിയോയില്‍ ഞങ്ങള്‍ പങ്കുവെയ്ക്കുന്നു. ഡിസൈന്‍, സവിശേഷതകള്‍, എഞ്ചിന്‍ പ്രകടനം, സസ്‌പെന്‍ഷന്‍ സിസ്റ്റങ്ങള്‍ എന്നിവയുള്‍പ്പെടെ പുതിയ ഹ്യുണ്ടായി i20 കാറിന്റെ കൂടുതല്‍ വിവരങ്ങള്‍ വീഡിയോയിലൂടെ പങ്കുവെയ്ക്കുന്നു.

Malayalam
English summary
New Hyundai i20 Review Video. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X