വാഹനങ്ങളുടെ ഫിറ്റ്നസിനും രജിസ്ട്രേഷൻ പുതുക്കലിനും ഫാസ്ടാഗ്‌ നിബന്ധമാക്കും

രാജ്യത്ത് ജനുവരി മുതൽ പുതിയതും പഴയതുമുൾപ്പടെ എല്ലാ വാഹനങ്ങൾക്കും ഫാസ്ടാഗ് നിർബന്ധമാക്കും എന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കി.

വാഹനങ്ങളുടെ ഫിറ്റ്നസിനും രജിസ്ട്രേഷൻ പുതുക്കലിനും ഫാസ്ടാഗ്‌ നിബന്ധമാക്കും

ഇതിൻ പ്രകാരം ഇനി മുതൽ വാഹനങ്ങളുടെ ഫിറ്റ്നസ്, രജിസ്ട്രേഷൻ എന്നിവ പുതുക്കണമെങ്കിൽ ഫാസ്ടാഗ് കൂടിയേ തീരു. ഇതിനോടൊപ്പം ദേശീയപാതകളിലെ ടോൾ പിരിവും ഫാസ്ടാഗ് സംവിധാനത്തിലൂടെയാവും നടപ്പിലാക്കുക.

വാഹനങ്ങളുടെ ഫിറ്റ്നസിനും രജിസ്ട്രേഷൻ പുതുക്കലിനും ഫാസ്ടാഗ്‌ നിബന്ധമാക്കും

നമ്മുടെ രാജ്യത്ത് 15 വർഷത്തേക്കാണ് സ്വകാര്യ വാഹനങ്ങളുടെ രജിസ്ട്രേഷൻ കാലാവധി. ഈ കാലാവധി അവസാനിച്ചതിനു ശേഷം വീണ്ടും റീടെസ്റ്റ് നടത്തി അഞ്ചു വർഷത്തേക്കാണ് രജിസ്ട്രേഷൻ നീട്ടി നൽകുന്നത്.

വാഹനങ്ങളുടെ ഫിറ്റ്നസിനും രജിസ്ട്രേഷൻ പുതുക്കലിനും ഫാസ്ടാഗ്‌ നിബന്ധമാക്കും

എന്നാൽ ഇതിനു വിപരീതമായി ടാക്സി വാഹനങ്ങൾക്ക് പതിവായി നിശ്ചിത ഇടവേളകളിൽ ഫിറ്റ്നസ് പുതുക്കേണ്ടതുണ്ട്.

വാഹനങ്ങളുടെ ഫിറ്റ്നസിനും രജിസ്ട്രേഷൻ പുതുക്കലിനും ഫാസ്ടാഗ്‌ നിബന്ധമാക്കും

ഇത്രയും നാൾ വാഹനങ്ങളുടെ അറ്റകുറ്റങ്ങൾ പരിഹരിച്ച് വാഹനങ്ങൾ പരിശോധനയ്ക്ക് ഹാജരാക്കിയിരുന്നു, എന്നാൽ ഇനി മുതൽ ഇവയ്ക്ക് ഫാസ്ടാഗും നിർബന്ധമാണ്.

വാഹനങ്ങളുടെ ഫിറ്റ്നസിനും രജിസ്ട്രേഷൻ പുതുക്കലിനും ഫാസ്ടാഗ്‌ നിബന്ധമാക്കും

ഓൺലൈൻ വഴിയോ മറ്റ് ബാങ്കുളിൽ നിന്നോ ഫാസ്ടാഗുകൾ വാങ്ങാൻ സാധിക്കും. ഓൺലൈൻ സൈറ്റുകളിൽ 150 രൂപ മുതൽ 500 രൂപ വരെയാണ് ഇവയുടെ വില. വാഹനത്തിന്റെ വിന്റ്സ്ക്രീനിൽ പതിപ്പിക്കുന്ന ഫാസ്ടാഗ് സ്റ്റിക്കറുകൾ ഉപഭോക്താവിന്റെ ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിക്കും.

വാഹനങ്ങളുടെ ഫിറ്റ്നസിനും രജിസ്ട്രേഷൻ പുതുക്കലിനും ഫാസ്ടാഗ്‌ നിബന്ധമാക്കും

ടാഗ് പതിച്ച വാഹനങ്ങൾ ടോൾ ഗേറ്റ് കടന്നു പോകുമ്പോൾ RFID ചിപ്പ് ആക്ടിവേറ്റാവുകയും അതുവഴി ടോൾ പ്ലാസ ടോൾ തുക ഈടാക്കുകയും ചെയ്യും.

വാഹനങ്ങളുടെ ഫിറ്റ്നസിനും രജിസ്ട്രേഷൻ പുതുക്കലിനും ഫാസ്ടാഗ്‌ നിബന്ധമാക്കും

2021 ജനുവരി മുതൽ ഫാസ്ടാഗ് നിർബന്ധമാക്കാനുള്ള തീരുമാനം അടുത്തിടെയാണ് കേന്ദ്ര സർക്കാർ പുറപ്പെടുവിച്ചത്. 2017 മുതൽ വിപണിയിലെത്തുന്ന വാഹനങ്ങൾക്ക് ഫാസ്ടാഗുകൾ പതിക്കുന്നുണ്ട്, ഡീലർമാരാണ് ഈ ടാഗുകൾ നൽകിയിരുന്നത്.

വാഹനങ്ങളുടെ ഫിറ്റ്നസിനും രജിസ്ട്രേഷൻ പുതുക്കലിനും ഫാസ്ടാഗ്‌ നിബന്ധമാക്കും

ടോൾ പ്ലാസകളിലെ നീണ്ട ക്യൂവും തിരക്കും ഒഴിവാക്കാനാൻ ഫാസ്ടാഗുകൾ സഹായിക്കും എന്നാണ് അധികൃതരുടെ അഭിപ്രായം. ഫാസ്ടാഗ് ഘടിപ്പിച്ച വാഹനങ്ങൾ ടോൾ പ്ലാസകളിൽ നിർത്തി പണമടയ്ക്കേണ്ടതില്ല, അതിനാൽ സെക്കന്റുകൾക്കുള്ളിൽ ഇവയ്ക്ക് ഗേറ്റ് കടക്കാനാവും.

വാഹനങ്ങളുടെ ഫിറ്റ്നസിനും രജിസ്ട്രേഷൻ പുതുക്കലിനും ഫാസ്ടാഗ്‌ നിബന്ധമാക്കും

കൂടാതെ ഗേറ്റ് കടക്കുന്ന വാഹനങ്ങളുടെ വിവരങ്ങളും മറ്റും തൽക്ഷണം ലഭിക്കുമെന്നതിനാൽ മോഷ്ടിക്കപ്പെട്ട വാഹനങ്ങൾ അതിവേഗം കണ്ടെത്താനാകും.

Most Read Articles

Malayalam
English summary
Fastags To Be Made Mandatory For Renewal Of Fitness Certificate And Re-registration For Old Vehicles. Read in Malayalam.
Story first published: Thursday, November 12, 2020, 19:44 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X