കാര്‍ണിവലിന് 2.5 ലക്ഷം രൂപ വരെ ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ച് കിയ

ദീപാവലിക്ക് ദിവസങ്ങള്‍ മാത്രം ശേഷിക്കേ തങ്ങളുടെ പ്രീമിയം എംപിവിയായ കാര്‍ണിവല്ലിന് ആകര്‍ഷകമായ ഓഫറുകളും ആനുകൂല്യങ്ങളും വാഗ്ദാനം ചെയ്ത് ദക്ഷിണ കൊറിയന്‍ വാഹന നിര്‍മ്മാതാക്കളായ കിയ.

കാര്‍ണിവലിന് 2.5 ലക്ഷം രൂപ വരെ ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ച് കിയ

ഉത്സവ സീസണിനോട് അനുബന്ധിച്ച് വില്‍പ്പന വര്‍ധിപ്പിക്കാനും പുതിയ ഉപഭോക്കാതാക്കളെയും ലക്ഷ്യമിട്ടാണ് പദ്ധതിയുമായി കമ്പനി രംഗത്തെത്തിയിരിക്കുന്നത്. പ്രീമിയം എംപിവിയില്‍ പരമാവധി 2.5 ലക്ഷം രൂപ വരെ കിഴിവ് വാഗ്ദാനം ചെയ്യുന്നു.

കാര്‍ണിവലിന് 2.5 ലക്ഷം രൂപ വരെ ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ച് കിയ

എക്‌സ്‌ചേഞ്ച് ബോണസ്, കോര്‍പ്പറേറ്റ് ഡിസ്‌കൗണ്ട്, AMC പായ്ക്കുകള്‍, ആക്‌സസറികള്‍ എന്നിവയുടെ രൂപത്തില്‍ വാങ്ങുന്നവര്‍ക്ക് എംപിവിയില്‍ ഈ ആനുകൂല്യങ്ങള്‍ ലഭിക്കും. പ്രീമിയം, പ്രസ്റ്റീജ് പതിപ്പുകളില്‍ 2.5 ലക്ഷം വരെ ഓഫറുകള്‍ ലഭിക്കുമ്പോള്‍, ലിമോസിന്‍ പതിപ്പില്‍ തെരഞ്ഞെടുക്കുന്ന ഉപഭോക്താക്കള്‍ക്ക് 1.92 ലക്ഷം രൂപയുടെ ആനുകൂല്യങ്ങളും ലഭിക്കും.

MOST READ: ബാറ്ററികളില്‍ വിപുലീകൃത വാറന്റിയുമായി ഫോക്‌സ്‌വാഗണ്‍

കാര്‍ണിവലിന് 2.5 ലക്ഷം രൂപ വരെ ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ച് കിയ

2020 നവംബര്‍ 31 വരെ അല്ലെങ്കില്‍ സ്റ്റോക്കുകള്‍ അവസാനിക്കുന്നതുവരെയായിരിക്കും ഈ ഓഫറുകള്‍ ലഭിക്കുക. ഈ വര്‍ഷം ആദ്യം നടന്ന 2020 ഓട്ടോ എക്സ്പോയിലാണ് മോഡലിനെ കിയ രാജ്യത്ത് അവതരിപ്പിക്കുന്നത്.

കാര്‍ണിവലിന് 2.5 ലക്ഷം രൂപ വരെ ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ച് കിയ

പ്രാരംഭ പതിപ്പിന് 24.95 ലക്ഷം രൂപയും ഉയര്‍ന്ന പതിപ്പിന് 33.95 ലക്ഷം രൂപയുമാണ് വാഹനത്തിന്റെ എക്‌സ്‌ഷോറൂം വില. ബിഎസ് VI നിലവാരത്തിലുള്ള 2.2 ലിറ്റര്‍ VGT ഡീസല്‍ എഞ്ചിനാണ് കാര്‍ണിവലില്‍ വരുന്നത്.

MOST READ: വരവിനൊരുങ്ങി ഇന്നോവ ക്രിസ്റ്റ ഫെയ്‌സ്‌ലിഫ്റ്റ്; അറിഞ്ഞിരിക്കേണ്ട 7 കാര്യങ്ങള്‍

കാര്‍ണിവലിന് 2.5 ലക്ഷം രൂപ വരെ ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ച് കിയ

ഓയില്‍ ബര്‍ണര്‍ 197 bhp കരുത്തും 440 Nm torque ഉം ഉത്പാദിപ്പിക്കുന്നു. 8 സ്പീഡ് സ്പോര്‍ട്മാറ്റിക് ഗിയര്‍ബോക്‌സുമായിട്ടാണ് എഞ്ചിന്‍ ജോടിയാക്കിയിരിക്കുന്നത്. 13.9 കിലോമീറ്റര്‍ മൈലേജാണ് കാര്‍ണിവല്‍ വാഗ്ദാനം ചെയ്യുന്നതെന്ന് കിയ അവകാശപ്പെടുന്നു.

കാര്‍ണിവലിന് 2.5 ലക്ഷം രൂപ വരെ ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ച് കിയ

പ്രീമിയം, പ്രസ്റ്റീജ്, ലിമോസിന്‍ എന്നിങ്ങനെ മൂന്ന് വേരിയന്റുകളിലാണ് എംപിവി തെരഞ്ഞെടുക്കാന്‍ സാധിക്കുന്നത്. 7, 8,9 സീറ്റിംഗ് കോണ്‍ഫിഗറേഷനിലും വാഹനം ലഭ്യമാകും.

MOST READ: പോളോ, വെന്റോ മോഡലുകൾക്ക് 1.35 ലക്ഷം രൂപയോളമുള്ള ഓഫറുകളുമായി ഫോക്‌സ്‌വാഗണ്‍

കാര്‍ണിവലിന് 2.5 ലക്ഷം രൂപ വരെ ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ച് കിയ

ക്രോം ആവരണത്തോടുകൂടിയ ഗ്രില്‍, പ്രെജക്ട് ഹെഡ്‌ലാമ്പ്, ഡിആര്‍എല്‍, ഫോഗ് ലാമ്പ്, ചെറിയ എയര്‍ഡാം എന്നിവയാണ് കാര്‍ണിവലിന്റെ മുന്‍വശത്തെ സവിശേഷതകള്‍. 19 ഇഞ്ച് ഡയ്മണ്ട് കട്ട് അലോയി വീല്‍, എല്‍ഇഡി ടെയില്‍ ലാമ്പ്, സ്‌കിഡ് പ്ലേറ്റ് എന്നിവയും വാഹനത്തിന്റെ സവിശേഷതകളാണ്.

കാര്‍ണിവലിന് 2.5 ലക്ഷം രൂപ വരെ ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ച് കിയ

നാപ്പ ലെതര്‍ സീറ്റ് അപ്‌ഹോള്‍സ്റ്ററി, ലെതര്‍ പൊതിഞ്ഞ സ്റ്റിയറിംഗ് വീല്‍, ഗിയര്‍ നോബ്, ലെഗ് സപ്പോര്‍ട്ടോടുകൂടിയ രണ്ടാം നിര ക്യാപ്റ്റന്‍ സീറ്റുകള്‍ എന്നിവ ടോപ്പ് എന്‍ഡ് ലിമോസിന്‍ പതിപ്പിനായി നീക്കിവച്ചിരിക്കുന്നു. UVO കണക്ടഡ് കാര്‍ ടെക്‌നോളജിയാണ് അകത്തളത്തെ മറ്റൊരു പ്രധാന സവിശേഷത. അഞ്ച് വിഭാഗങ്ങളിലായി 37 സുരക്ഷാ ഫീച്ചറുകളാണ് ഇതിലുള്ളത്.

MOST READ: ഉത്സവ സീസണിൽ ആൾട്ടോ, സെലെറിയോ, വാഗൺ ആർ മോഡലുകൾക്ക് ഫെസ്റ്റീവ് എഡിഷനുമായി മാരുതി

കാര്‍ണിവലിന് 2.5 ലക്ഷം രൂപ വരെ ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ച് കിയ

ഡ്യുവല്‍ എയര്‍ബാഗുകള്‍, ഐസോഫിക്സ് ചൈല്‍ഡ് സീറ്റ് മൗണ്ടുകള്‍, ഇബിഡിയുള്ള എബിഎസ്, റിയര്‍ പാര്‍ക്കിംഗ് സെന്‍സറുകള്‍, ക്യാമറ എന്നിവ കാര്‍ണിവലിന്റെ സ്റ്റാന്‍ഡേര്‍ഡ് സുരക്ഷാ സവിശേഷതകളില്‍ ഉള്‍പ്പെടുന്നു.

Most Read Articles

Malayalam
English summary
Kia Carnival MPV Offered With Benefits Of Up To 2.5 Lakh. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X