Just In
- 6 hrs ago
ഭാവിയിലെ എയർ ഓട്ടോ; ഏരിയൽ വെഹിക്കിൾ കൺസെപ്റ്റ് അവതരിപ്പിച്ച് എക്സ്പെംഗ്
- 7 hrs ago
കൊവിഡ്-19 രണ്ടാം തരംഗം; ഫെയ്സ്-ഷീല്‍ഡ് വില്‍പ്പന വര്‍ധിപ്പിച്ച് സ്റ്റീല്‍ബേര്‍ഡ്
- 7 hrs ago
കെടിഎം ഡ്യൂക്ക് 125 -നൊത്ത എതിരാളിയോ ബജാജ് പൾസർ NS 125?
- 8 hrs ago
2021 GLA അവതരണം ഉടന്‍; കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തി മെര്‍സിഡീസ് ബെന്‍സ്
Don't Miss
- Movies
ചങ്കൂറ്റം ഒക്കെ എന്റപ്പൂപ്പന് വരെ ഒണ്ടെന്ന് സന്ധ്യ,ഹാ തഗ്, കോലോത്തും കലിംഗ നാടും കൊളളാം, അശ്വതിയുടെ കുറിപ്പ്
- News
മൂന്നാമത്തെ ലോക്ക് ഡൗൺ: യുകെ യിൽ നിന്നും ചില പാഠങ്ങൾ; മുഖ്യമന്ത്രി മുന്നിൽ വേണം- മുരളി തുമ്മാരുകുടി എഴുതുന്നു
- Sports
IPL 2021: രാജസ്ഥാന് വിജയവഴിയിലേക്ക് വരാന്‍ രണ്ട് മാറ്റം വേണം, മധ്യനിരയും ഓപ്പണിംഗും മാറണം
- Finance
ഫെബ്രുവരിയിൽ ഇപിഎഫ്ഒയുടെ പുതിയ ഗുണഭോക്താക്കൾ ആയത് 12.37 ലക്ഷം പേർ
- Lifestyle
കരള്‍ കാക്കും ഭക്ഷണങ്ങള്‍; ശീലമാക്കൂ ഒരു മാസം
- Travel
മടിച്ചിരുന്ന ക്ഷേത്രപാലകനും കാളരാത്രിയമ്മയുടെ തണ്ണീരമൃത് നെയ്യപ്പവും...ഐതിഹ്യങ്ങളിലെ മഡിയന്‍ കൂലോം ക്ഷേത്രം
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
പോളോ, വെന്റോ മോഡലുകൾക്ക് 1.35 ലക്ഷം രൂപയോളമുള്ള ഓഫറുകളുമായി ഫോക്‌സ്‌വാഗണ്‍
ദീപാവലിയോട് അനുബന്ധിച്ച് പോളോ പ്രീമിയം ഹാച്ച്ബാക്ക്, വെന്റോ സെഡാൻ മോഡലുകൾക്ക് വമ്പൻ ഓഫറുകൾ പ്രഖ്യാപിച്ച് ഫോക്‌സ്‌വാഗണ്‍.

ഇന്ത്യയിലെ തെരഞ്ഞെടുത്ത ഫോക്‌സ്‌വാഗണ്‍ ഡീലർഷിപ്പുകൾ വഴിയാണ് കാറുകൾക്ക് കിഴിവുകൾ അവതരിപ്പിക്കുന്നത്. അതിൽ ക്യാഷ് ഡിസ്കൗണ്ട്, എക്സ്ചേഞ്ച് ബോണസ് എന്നിവയുടെ രൂപത്തിലാണ് ഈ ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്നത്.

ഫോക്‌സ്‌വാഗൺ വെന്റോയുടെ ഹൈലൈൻ പ്ലസ് വേരിയന്റിന് 1.10 ലക്ഷം രൂപ കിഴിവും 25,000 രൂപ എക്‌സ്‌ചേഞ്ച് ബോണസുമാണ് ലഭിക്കുന്നത്. അതേസമയം സെഡാന്റെ ഹൈലൈൻ വേരിയൻറ് 25,000 രൂപ എക്സ്ചേഞ്ച് ബോണസ് മാത്രമാണ് ഡിലർഷിപ്പുകൾ വാഗ്ദാനം ചെയ്യുന്നത്.

ഫോക്‌സ്‌വാഗൺ പോളോയുടെ എല്ലാ വേരിയന്റുകളിലെയും കിഴിവുകളിൽ 20,000 രൂപ എക്സ്ചേഞ്ച് ബോണസ് ഉൾപ്പെടുന്നു. പ്രീമിയം ഹാച്ച്ബാക്കിന്റെ ട്രെൻഡ്‌ലൈൻ, കംഫർട്ട്‌ലൈൻ, ഹൈലൈൻ വേരിയന്റുകൾ യഥാക്രമം 28,500, 23,000 രൂപ, 19,500 രൂപ വരെ അധിക കിഴിവോടെ ലഭ്യമാണ്.

എന്നാൽ ജർമൻ ബ്രാൻഡിന്റെ എസ്‌യുവി മോഡലായ ടി-റോക്കിൽ ഓഫറുകളൊന്നുമില്ല. കാരണം ഈ മോഡൽ പൂർണമായും വിറ്റുപോകുകയും കമ്പനി ഈ വർഷം ആദ്യം കോംപാക്‌ട് എസ്‌യുവിയുടെ ബുക്കിംഗ് അവസാനിപ്പിക്കുകയും ചെയ്‌തിരുന്നു.
MOST READ: ട്യൂസോൺ എസ്‌യുവിക്കും N ലൈൻ വേരിയന്റ് ഒരുങ്ങുന്നു; കാണാം ടീസർ ചിത്രങ്ങൾ

നിലവിൽ 5.87 ലക്ഷം മുതൽ 9.67 ലക്ഷം രൂപ വരെയാണ് പ്രീമിയം ഹാച്ച്ബാക്ക് നിരയിലെത്തുന്ന പോളോയുടെ എക്സ്ഷോറൂം വില. അതേസമയം സി-സെഗ്മെന്റ് സെഡാനായ വെന്റോയ്ക്ക് 8.93 ലക്ഷം മൂതൽ 13.29 ലക്ഷം വരെയാണ് എക്സ്ഷോറൂം വിലയായി ഇന്ത്യയിൽ മുടക്കേണ്ടത്.

കഴിഞ്ഞ മാസം ഇരുമോഡലുകള്‍ക്കും കമ്പനി ഒരു സ്‌പെഷ്യല്‍ എഡിഷൻ പതിപ്പും സമ്മാനിച്ചിരിന്നു. റെഡ് & വൈറ്റ് ഡ്യുവല്‍-ടോണ്‍ കളർ ഓപ്ഷനിലാണ് പുതിയ മോഡലുകൾ വിപണിയിൽ എത്തിയത്.

പോളോ ഹൈലൈന്‍ പ്ലസ് എടി, വെന്റോ ഹൈലൈന്‍ എടി എന്നിവയിലാണ് ഈ സ്പെഷ്യൽ എഡിഷൻ മോഡലുകൾ വിൽപ്പനയ്ക്ക് എത്തുന്നത്. പോളോ ഹൈലൈന്‍ പ്ലസ് എടി, വെന്റോ ഹൈലൈന്‍ എടി എന്നിവയുടെ വില യഥാക്രമം 9.19 ലക്ഷം, 11.49 ലക്ഷം രൂപ എന്നിങ്ങനെയാണ്.

1.0 ലിറ്റര്‍ TSI എഞ്ചിനാണ് ഈ സ്‌പെഷ്യല്‍ എഡിഷൻ ഹാച്ച്ബാക്ക്, സെഡാൻ മോഡലുകൾക്ക് കരുത്തേകുന്നത്. ഇത് 110 bhp കരുത്തും 175 Nm torque ഉം ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. കൂടാതെ ആറ് സ്പീഡ് ഓട്ടോമാറ്റിക് ആണ് ഗിയര്‍ബോക്‌സ്.